അമ്പലപ്രാവുകൾ... ശ്രീകൺഠേശ്വരം അമ്പലത്തിനു മുന്നിലായി പ്രാവുകൾക്ക് തീറ്റയുമായി എത്തിയ ഭക്തൻ. എല്ലാദിവസവും ഉച്ചയ്ക്ക് തീറ്റയുമായി അമ്പലത്തിനു മുന്നിൽ ഭക്തർ എത്താറുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുകൂട്ടിയ പ്രാവുകൾ കൃത്യം 12.15 ആകുമ്പോൾ ശ്രീകൺഠേശ്വരം അമ്പലത്തിന് മുന്നിൽ എത്താറുണ്ട് എന്നതാണ് കൗതുകം.
ഹെൽമെറ്റ് തോളിൽ തൂകി ബൈക്ക് ഓടിച്ചു പോകുന്ന യുവാവ്. വെള്ളയമ്പലത്ത് നിന്നുളള കാഴ്ച.
മകരമാസ കൃഷിക്കായി വെള്ളായണി നെലമക്കരി നിലം ഒരുക്കുന്നതിന്റെ ഭാഗമായി പാടത്ത് നിന്നും കുളവാഴയും മാറ്റ് കളകളും നീക്കം ചെയ്യുന്ന കർഷകർ.
മഞ്ഞിൽ വിരിഞ്ഞ പൂവ്... അടിമാലി ആനച്ചാലിൽ സതേൺ സ്കൈസ് എയ്റോഡിനാമിക്സ് നടത്തിവരുന്ന ഹോട്ട് എയർ ബലൂൺ മഞ്ഞിൽ ഉയർന്ന് നിൽക്കുന്ന വിദൂരദൃശ്യം. 200 അടിയോളം ഉയരത്തിൽ അന്തരീക്ഷത്തിൽ പൊങ്ങി നിൽക്കുന്ന ബലൂണിൽ കറയി ദൃശ്യവിസ്മയം കാണാൻ നിരവധി സഞ്ചാരികളാണ് ആനച്ചാലിൽ എത്തിച്ചേരുന്നത്.
ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചെങ്കിലും വേളിയിൽ സഞ്ചാരികൾ വളരെ കുറവായിരുന്നു. പുതുവർഷം പിറന്നതോടെ സ്ഥിതി മാറിവരുകയാണ്. വേളി കായലിൽ ബോട്ടിംഗിൽ ഏർപെട്ടിരിക്കുന്നടൂറിസ്റ്റുകൾ. വേളി പാലത്തിൽ നിന്നുളള കാഴ്ച്ച.
അന്നം മാണ് മറക്കരുത്... രണ്ടാം വിള കൃഷി ഇറക്കിയ പാടശേഖരത്തിലുടെ വെള്ളം തിരിക്കാനായി പോവുന്ന കർഷകൻ ഇവരുടെ മനസ്സും ശരീരവും പൂർണ്ണമായി ക്യഷി ഇടങ്ങളിൽ രാവും പകലും അധ്വാനിച്ച് ഇതിൽ നിന്ന് കിട്ടുന്ന ഭക്ഷ്യ വസ്തുക്കളാണ് നാം ഉപയോഗിക്കുന്നത്. പാലക്കാട് മങ്കരയ്ക്ക് സമീപത്ത് നിന്ന്.
എല്ലാം ഡിജിറ്റലേഷൻ... നിയന്ത്രണങ്ങളോടെ ടൂറിസം മേഘലകൾ തുറന്നതിന്നെ തുടർന്ന് ചെറാട് സ്വദേശിയായ ഗംഗാധരൻ മലമ്പുഴ ഡാം പരിസരത്ത് വിവിധതരം ഉപ്പിലിട്ട വിഭവങ്ങളും മിക്സഡ് ഫ്രൂട്ട്സുമായി സന്ദർശക്കരെയും കാത്ത് കൊവിഡ് മാനദ്ധങ്ങൾ മാനിച്ച് പോട്ടിയമം ബോര്‍ഡ് തുക്കി വെച്ചിട്ടുണ്ട്.
പച്ചപ്പിൽ... തെങ്ങ് തൈകൾ വാങ്ങി ട്രോളിയിൽ തള്ളി നീങ്ങുന്നവർ. ആലപ്പുഴ വടുതലയിൽ നിന്നുള്ള കാഴ്ച.
പുലർക്കാഴ്ച... ആലപ്പുഴ ജില്ലയിലെ മാക്കേക്കടവ് നേരേകടവ് പാലത്തിന്റെ നിർമ്മാണം നടക്കുന്ന ബീമുകൾ പുലർകാല കാഴ്ചയിൽ.
കൊവിഡിനെ പറപ്പിച്ചിട്ട് നമ്മൾക്ക് കളിക്കാം... കോട്ടയം തിരുനക്കര മഹാദേവക്ഷേത്ര മൈതാനിയിലിരിക്കുന്ന പ്രാവുകളെ ഓടിച്ചു കളിക്കുന്ന കുട്ടി. കൊവിഡ് പ്രോട്ടോക്കോളിന് ഇളവുകൾ വന്നതോടെ രക്ഷിതാക്കൾക്കൊപ്പം കുട്ടികൾ കരുതലോടെ സജീവമാകാൻ തുടങ്ങി.
തല ചായ്ക്കാനൊരിടം... എറണാകുളം തോപ്പുംപടി ബി.ഒ.ടി. പാലത്തിന്റെ കൈവരിയിൽ കിടന്നുറങ്ങുന്ന നായ.
സന്നിധാനത്തെത്താൻ കഴിയാത്തതിലുള്ള സങ്കടം തീർക്കാൻ വീട്ടിനുള്ളിൽ ശബരിമല ക്ഷേത്രം നിർമ്മിച്ച് ശില്പി. ഇതുവരെ ശബരിമല ദർശനം നടത്താത്ത കോഴിക്കോട് അത്തോളി സ്വദേശി അഖിലാണ് സന്നിധാനം വീട്ടൽ പുനഃസൃഷ്ടിച്ചത്.
കീരി വേട്ട... കീരി ഇര തേടുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
കുടകിലെ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്തിലാണ് മനോഹരമായ ഇരുപ്പ് വെള്ളച്ചാട്ടം. കാടിന്റെ സൗന്ദര്യവും സംഗീതവുമാസ്വദിച്ച് ഒരു കിലോമീറ്ററോളം ദൂരം മലകയറിയാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം
പ്രതീക്ഷയുടെ പുതുവർഷത്തിലേക്ക്... കൊവിഡ് മഹാമാരിയുടെ കഷ്ടതകൾ അനുഭവിച്ച് 2020 കടന്നുപോകുന്നു. കോട്ടയത് നിന്നുള്ള അസ്തമന കാഴ്ച.
കാലിത്തൊഴുത്തിലും കാലടിപ്പാതയിലും... ക്രിസ്മസിന് ഒരു ദിവസം ബാക്കിനിൽക്കെ നാടും നഗരവും ഉണ്ണിയേശുവിനെ വരവേൽക്കാൻ പുൽക്കൂടുണ്ടാക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ഒരുങ്ങിക്കഴിഞ്ഞു. നടപ്പാതയോരത്ത് വിൽപ്പനയ്ക്കായി പുൽക്കൂട്ടിൽ വെച്ചിരിക്കുന്ന ഉണ്ണിമിശിഹായുടെ രൂപം.
തൃശൂർ വലപ്പാട് ഷഹാന വെജിറ്റബിൾസ് എന്ന കടയിലെ മീട്ടു തത്ത അസാം സ്വദേശിയാണെങ്കിലും മലയാളം പച്ച വെള്ളം പോലെ പറയും. ഇപ്പോൾ നാട്ടിലെ താരമായിരിക്കുകയാണ് മീട്ടു.
പത്തി കുടുക്കി... തൊടുപുഴ കാഞ്ഞിരമറ്റം ശിവാജി നഗറിന് സമീപം ചെവിട്ടാനിയിൽ ജോസിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുടുക്കിട്ട് പിടികൂടിയപ്പോൾ.
വൈക്കോൽ കൂരയ്ക്കുള്ളിൽ ചിറകടിച്ചുപറക്കുന്ന മാലാഖ. താഴെ പിള്ളക്കച്ചയിൽ ഉണ്ണിയേശു. ഇരുവശത്തുമായി യൗസേപ്പിതാവും മാതാവും. ആട്ടിടയൻമാരും സ്വർണവും മീറയും കുന്തരിക്കവുമായി മൂന്നു രാജാക്കൻമാരും . പാലാ മരിയ സദനത്തിലെ അന്തേവാസികൾ പുൽക്കൂട് നിർമ്മാണത്തിൽ. വീഡിയോ: സെബിൻ ജോർജ്
നഗരച്ചുവട്ടിൽ... പാടം ഉഴുതുമറിക്കുന്ന കർഷകർ കോട്ടയം നഗരത്തിന്റെ പശ്ചാത്തലത്തിൽ.
  TRENDING THIS WEEK
എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ കൊവിഡ് വാക്സിൻ സ്വീകരികരിച്ച ഡോ. ജോസ് ചാക്കോ പെരിയപുറം.
ഹെൽമെറ്റ് തോളിൽ തൂകി ബൈക്ക് ഓടിച്ചു പോകുന്ന യുവാവ്. വെള്ളയമ്പലത്ത് നിന്നുളള കാഴ്ച.
ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്‌ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ്.
കൊവിഡ് വാക്‌സിൻ സ്വീകരിക്കാനായി തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ അകലം പാലിച്ച് വരി നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ജനറൽ ആശുപത്രിയിൽ കാത്തിരിക്കുന്നവർ.
തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററിൽ ആദ്യ വാക്‌സിൻ സ്വീകരിക്കാൻ എത്തിയ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംലാ ബീവി.
കോട്ടയം തിരുനക്കര മൈതാനത്തിന്റെ സ്റ്റേജിന്റെ പുറകിലെ നടപ്പാതയിൽ താമസിക്കുകയും മദ്യപിച്ച് ബഹളം വച്ചവരെയും പൊലീസെത്തി നീക്കാൻ ശ്രമിക്കുന്നു.
കൂളിംഗ് ഫിലിമും കർട്ടനുകളും ഉപയോഗിച്ച വാഹനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ പദ്ധതിയുടെ ഭാഗമായി തൃശൂർ പാട്ടുരായ്ക്കലിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങളുടെ ഗ്ലാസുകൾ പരിശോധിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ എൻജിനീയറിംഗ് കോളേജിലെ കോൺഫറൻസ് ഹാളിൽ വിവിപാറ്റ്‌ വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയിൽ നിന്ന്.
കൂട്ടു'കെട്ട്'... ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്‌ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്‌ഷൻ ട്രയൽസിൽ അണ്ടർ 16 നൂറ് മീറ്റർ ഓട്ടത്തിൽ പങ്കെടുക്കാനെത്തിയതാണ് മലപ്പുറം തവനൂരിലെ എം. ബാസിൽ. ബാസിലിന് ജന്മനാ വലത് കൈമുട്ടില്ല. മത്സരശേഷം ബാസിലിന് ഷൂ ധരിപ്പിച്ച് നൽകുന്ന സുഹൃത്ത്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com