TRENDING THIS WEEK
സംസ്ഥാന ശുചിത്വ മിഷൻ കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല 'വൃത്തി-2025' ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
ഓഫീസ് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ നേതൃത്വത്തിൽ പി.എസ്.സി റീജിയണൽ ഓഫീസ് ഉപരോധിക്കുന്നു.
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കൃഷ്ണവേണി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ചിരിച്ച് നേരിടാം... കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്കൂൾ അങ്കണത്തിലെ ഗുരു മന്ദിരത്തിൽ പുഷ്പാർച്ചന നടത്തുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർ സമീപം.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ