രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ പാടത്ത് പുതിയ മേച്ചിൽപുറങ്ങൾ തേടിയെത്തിയ ചെമ്മരിയാട്ടിൻ കുട്ടികളെ ചൂട് കാരണം തെങ്ങിൻ പട്ടകൊണ്ട് തയ്യാറാകിയ കൂട്ടിൽ നിറുത്തിയിരിക്കുന്നു. ചെമ്മരി ആടുകളുടെ സുരക്ഷയ്ക്കായി കൂടിന് പുറത്ത് നായ്ക്കളും. പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള ദൃശ്യം.
സീബ്രയും ഇല്ല..പോലീസും ഇല്ല...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കഴിഞ്ഞ് റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈനും സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരും ഇല്ലാതെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന രക്ഷിതാക്കളും കുട്ടികളും.
കോന്നി കൊക്കാത്തോട് റോഡിൽ കല്ലേലി-വയക്കര പാലത്തിന് സമീപം, കടുത്ത വേനലിൽ ഉണങ്ങി വരണ്ടുകിടക്കുന്ന പ്രദേശം വെള്ളം തേടിയത്തിയ കാട്ടാനക്കൂട്ടം സമീപത്തെ കാവൽപ്പുര തകർത്തിരിക്കുന്നു. വേനൽമഴയിൽ മരങ്ങളിൽ ചെറിയ തളിരിലകൾ നമ്പിട്ടിരിക്കുന്നു, കൂപ്പിൽ നിന്നും തടികയറ്റിപ്പോകുന്ന ലോറിയും കാണാം.
പത്തനംതിട്ട ടൗൺ സ്ക്വയറിന് സമീപം നടന്ന മദ്യത്തിനും, മയക്കുമരുന്നിനും, അക്രമത്തിനുമെതിരെ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.ന്നിനും, അക്രമത്തിനുമെതിരെ ചിത്രകാരന്മാരുടെ തത്സമയ ചിത്രരചന അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.
മൈലാഞ്ചി മൊഞ്ചിൽ റമദാൻ വ്രതാനുഷ്ഠാന രാവുകളുടെ പുണ്യങ്ങൾക്കൊടുവിൽ ഹൃദയത്തിലേക്ക് തേനൂറുന്ന തക്ബീർ മന്ത്രവുമായെത്തുന്ന പെരുന്നാളിനെ മൈലാഞ്ചി മൊഞ്ചുമായി വരവേൽക്കാനൊരുങ്ങി വീടുകൾ. മലപ്പുറം അരിപ്രയിൽ മൈലാഞ്ചി ഇടുന്ന സഹോദരിമാർ
വിട്ടോടാ വീട്ടിലേക്ക്...മധ്യവേനൽ അവധിക്ക് ഇന്നലെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചപ്പോൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും യാത്ര നൽകി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. കോട്ടയം സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കാഴ്ച.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
വിരിയുന്ന പുഞ്ചിരി.....പത്തനംതിട്ട കൊടുമൺ സ്റ്റേഡിയത്തിന് സമിപം പുറമ്പോക്കിൽ നിന്ന് കണ്ടെടുത്ത പെരുമ്പാമ്പിന്റെ മുട്ടകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിലേക്ക് മാറ്റിയപ്പോൾ കാണാനായി തടിച്ചുകൂടിയ സമീപവാസികൾ, ഇവിടെ നിന്ന് കണ്ടെടുത്തത് പത്തോളം മുട്ടകളാണ്.
പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ വിജ്ഞാനീയം പുസ്തക പ്രകാശനചടങ്ങിന് ശേഷം വേദിയിലെത്തിയ, മുൻ എം.എൽ.എ എ.പത്മകുമാറിന് മന്ത്രി എം.ബി.രാജേഷ് ഹസ്തദാനം നൽകുന്നു. സി,.പി.എം സമ്മേളനത്തിന് ശേഷം എ. പത്മകുമാർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. നഗരസഭ ചെയർമാൻ അഡ്വ.റ്റി.സക്കീർ ഹുസൈൻ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം എന്നിവർ സമീപം.
കൊടുമൺ ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിക്കുന്നു.
നന്മയുള്ള നാടിനായി..... ലഹരി വിപത്തിനെതിരെ ബോധവത്കരണവുമായി മഹാബലി. ചന്ദനപ്പള്ളി കൊടുമൺ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ ലഹരിക്കെതിരായുള്ള ലഘുലേഖ വിതരണം ചെയ്യുന്നു.
മിസ്സ്‌ യു മിസ്സേ. .. എസ് എസ് എൽ സി പരീക്ഷക്ക് ശേഷം അധ്യാപികയായ സവിത ടീച്ചറെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ജി എച്ച് എസ് എസ് കുറ്റിപ്പുറം സ്കൂളിലെ വിദ്യാർഥികൾ
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ മൊബൈലിൽ വീഡിയോ റിക്കാഡ് ചെയ്ത് കൊണ്ട് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമാറുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും തർക്കിക്കുന്നു
അൽപം വിശ്രമിക്കാം...വേനൽ മഴ എത്തിയെങ്കിലും ഉച്ചസമയത്ത് ചൂട് അസഹനൂയമാണ് , കനത്ത വെയിലിൽ ക്ഷീണിതയായ യാത്രക്കാരിയുടെ വിശ്രമം, തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
പണിപ്പെട്ട് തപ്പിയെടുത്ത മീനിനെ റാഞ്ചിയെടുക്കാനായി പിന്നാലെയെത്തിയ ഇരണ്ടപ്പക്ഷിയിൽ നിന്നും കൊക്കിലൊതുക്കിയ മീനുമായി പറന്നുയരുന്ന ഇരണ്ടപ്പക്ഷി. ആലപ്പുഴ നെടുമുടിയിൽ നിന്നുളള ദൃശ്യം
ആലപ്പുഴ ജില്ലാ പഞ്ചായത്തും, ആര്യാട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് വയോജനങ്ങൾക്കായി കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ആനന്ദം" കലോത്സവത്തോടനുബന്ധിച്ച് കയർപിരി മൽസരം സംഘടിച്ചപ്പോൾ
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു
ജലദിനം... വേനലിന്റെ ചൂടിൽ മനുഷ്യരെ പോലെ വലഞ്ഞു പോവുകയാണ് പക്ഷി മൃഗാതികളെല്ലാം. കുടിവെള്ളം തേടി നിളയുടെ മടിത്തട്ടിലിറങ്ങിയ കരിംകൊക്ക് വരണ്ട നദിയിലെ ഉണങ്ങിയ മരത്തടിക്ക് മുകളിൽ ഇരിക്കുന്നു. പശ്ചാത്തലത്തിൽ കുറ്റിപ്പുറം പാലം കാണാം.
ഇലന്തൂരിന് സമീപം കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് വഴിയിൽ നിന്ന് പുരയിടത്തിലേക്ക് കയറിയുണ്ടായ അപകടം.
ബൈക്ക് റാലി... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ബൈക്ക് റാലി.
  TRENDING THIS WEEK
ഭൈരവിക്കോലം... ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ ഭൈരവിക്കോലങ്ങൾ കാപ്പൊലിക്കുന്നു.
രാജ്യത്തുടനീളമുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മാലിനി വി ശങ്കർ എന്നിവർ സമീപം
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കോലം എതിരേൽപ്പ്
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ റോഡ് ഉപരോധിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com