കോട്ടക്കലിൽ നടക്കുന്ന ദി ഓഷ്യൻ വാട്ടർ ഫെസ്റ്റിൽ അണ്ടർ വാട്ടർ വിഭാഗത്തിൽ പല വർണ്ണങ്ങളുള്ള മീനുകളെ വീക്ഷിക്കുന്ന കുട്ടിയും പിതാവും
കൈപ്പാര... കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചൈതന്യ കാർഷികമേളയിൽ നടന്ന വാക്കത്തി കൊണ്ടുള്ള തേങ്ങാ പൊതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സ്വദേശി മേരി ജോസഫിൻ്റെ വാശിയേറിയ പോരാട്ടം.
കൊക്കിന് കൊയ്ത്ത്... വിളഞ്ഞു നിൽക്കുന്ന നെൽപ്പാടത്തെ ചാലിൽ തീറ്റ തേടിപ്പറക്കുന്ന വിവിധയിനം കൊക്കുകൾ. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിൽ നിന്നുള്ള കാഴ്ച.
ഫ്രഷ് ഫ്രഷേ... കോട്ടയം വടവാതൂരിൽ ആരംഭിച്ച കേരള സർക്കാരിൻറെ ഫിഷ്മെയ്ഡ് ഓൺലൈൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ മത്സ്യമെടുത്ത് നോക്കിയപ്പോൾ.
എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നുള്ള സൂര്യാസ്തമയം.
കടുത്ത വെയിലിൽ വാഴക്കുലകൾ വാഹനത്തിൽ നിന്നും കുടച്ചൂടികൊണ്ട് ഇറക്കുന്ന തൊഴിലാളി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടിന്റെ അളവ് കൂടുതലാണ്
നീരുറവ നിലക്കാതിരിക്കട്ടെ---ഒഴുക്ക് നിലച്ച് വരൾച്ചയിലേക്ക് കടക്കുന്ന പമ്പാനദി വാഴക്കുന്നം പാലത്തിൽ നിന്നുള്ള കാഴ്ച.
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്ര ഉത്സവത്തിന് അയ്യമ്പിളി എൻ.ജി.സത്യപാലൻ തന്ത്രിയുടെയും, മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു
ചിരി സമ്മേളനം......സി പി എം ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ കെ. കെ. ജയചന്ദ്രൻ,സി എസ് സുജാത, കെ .കെ ഷൈലജ ടീച്ചർഎന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ .
പരമ്പരാഗത രീതിയിൽ ചങ്ങാടം ഉപയോഗിച്ച് മീൻ പിടിക്കാൻ പോവുന്ന ആളുകൾ പറമ്പിക്കുളം തുണക്കടവ് ഭാഗത്ത് നിന്നുള്ള പ്രഭാത കാഴ്ച്ച .
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ തിങ്ങി നിറഞ്ഞു പോകുന്ന ഓട്ടോറിക്ഷയുടെ പിന്നിലെ ജനാലയിലൂടെ നഗരകാഴ്ചകൾ ആസ്വദിക്കുന്ന കുട്ടികൾ. വലിയതുറയിൽ നിന്നുള്ള കാഴ്ച
ചൂടല്ലേ ഇത്തിരി ഫ്രൂട്സ് ആകാം... പൈനാപ്പിൾ കഴിക്കുന്ന വാനരന്മാർ
വിശപ്പറിഞ്ഞ്... നാടോടി സ്ത്രീയോടൊപ്പം തിരുനക്കര മൈതാനത്ത് വിശ്രമിച്ചിരുന്ന കുട്ടിക്ക് ബിസ്ക്കറ്റ് വാങ്ങി നൽകുന്ന ഫുഡ് ഡെലിവറി ബോയി
കരുത്തേകാൻ... ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ടെസ്റ്റ് പരിശോധന നടത്തുന്നതിനിടയിൽ വരിയിൽ പുഷ് അപ്പ് ചെയ്യുന്നവർ.
അമിതമായ ചൂടു വർധിക്കുന്ന സാഹചര്യത്തിൽ വെയിൽ കണ്ണിൽ തട്ടി വാഹനം ഓടിക്കാൻ പറ്റാതെ വരുമ്പോൾ ഗ്ലാസിൽ പത്രം ഒട്ടിച്ചു മറയാക്കി വാഹനം ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ.
നിര നിരയായ്... ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പാലത്തുരുത്തി പാലത്തിന്റെ നിർമ്മാണാവശ്യത്തിനായുള്ള കമ്പി തോളിൽ ചുമന്നുകൊണ്ടുപോവുന്ന തൊഴിലാളികൾ
ആലപ്പുഴ ബീച്ചിൽ ഒന്നരമാസത്തോളം നീണ്ടുനിന്ന മറൈൻ എക്സ്പോ സമാപിച്ചതോടെ സ്റ്റാളുകളും മറ്റും അഴിച്ചു മാറ്റാനായി ക്രെയിനിൽ തൂങ്ങിയിറങ്ങുന്ന തൊഴിലാളി അസ്തമയ സൂര്യൻ്റെ പശ്ചാത്തലത്തിൽ
കാഴ്ചകൾ കണ്ട്... തലസ്ഥാന നഗരിയിൽ വില്പനക്കെത്തിച്ച കളർ അടിച്ച കോഴികുഞ്ഞുങ്ങൾ.
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com