മണിമുഴക്കി മഴ...വേനൽചൂട് കഠിനമായിരിക്കെ ഇന്നലെ രാവിലെ ആശ്വാസമെന്നപോൽ പെയ്ത വേനൽ മഴയിൽ സൈക്കിളിൽ കുടചൂടി പോകുന്നയാൾ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
മഴ മുന്നറിയിപ്പുണ്ടെങ്കിലും ജില്ലയിൽ വെയിൽ ശക്തമാണ്. വെയിലിൽ വാഴയില ചൂടി സൈക്കിൾ ഓടിച്ചുപോകുന്നയാൾ. പൊന്നാനി കർമ്മ റോഡിൽ നിന്നുള്ള കാഴ്ച
മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
കളർപ്പെരുന്നാൾ...പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷകരമായി വിറകിടീൽ ഘോഷയാത്ര പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ തലയിൽ വിറകുമായി വരുന്ന വിശ്വാസി
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി നർമ്മം പങ്കിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,അഡ്വ.എസ്.സുരേഷ് തുടങ്ങിയവർ സമീപം
വില്പനയ്ക്കായി കുട്ടയിൽ നിറച്ച മാമ്പഴവുമായി നടന്ന് നീങ്ങുന്ന വൃദ്ധ. പഴനിയിൽ നിന്നുള്ള കാഴ്ച.
തലസ്ഥാനത്ത് പെയ്ത കനത്ത മഴ. ഓവർബ്രിഡ്ജിൽ നിന്നുള്ള കാഴ്ച
പ്രണയമഴ...കഴിഞ്ഞദിവസം പെയ്ത മഴയിൽ കാർ ഹെഡ്ലൈറ്റിന്റെ പ്രതിബിംബത്തിൽ തെളിഞ്ഞ പ്രണയ ചിഹ്‌നത്തിന്റെ പശ്ചാത്തലത്തിൽ നടന്നു പോകുന്നയാൾ. പുതുപ്പള്ളിയിൽ നിന്നുള്ള കാഴ്ച
ആവേശം വിതച്ച്... വേനൽ മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്ത് ഫുട്ബാൾ കളിച്ച് അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ. കോട്ടയം പാറച്ചാലിൽ നിന്നുള്ള കാഴ്ച
വാനിലുംപൂരം... തൃശൂർ പൂരത്തിൻറെ ഭാഗമായി നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന്.
..സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊലീസിന്റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന മാതൃകാ ലോക്കപ്പ് കാണുന്നവർ
ശംഖുംമുഖം കടൽത്തീരത്ത് സായാഹ്നം ആസ്വദിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യകൂമ്പാരങ്ങളാണ്. കാലാനുസൃതമായി ഇവ നീക്കം ചെയ്യാത്തതും മാലിന്യം നിക്ഷേപിക്കുന്നത് നിയന്ത്രിക്കാത്തതും കാരണം ബീച്ചിൽ മാലിന്യങ്ങൾ നിറയുന്നു. സൂര്യാസ്തമനം കാണാനെത്തിയവർ മാലിന്യങ്ങൾക്ക് മുന്നിലൂടെ നീങ്ങുന്നു
കഴിഞ്ഞ ദിവസം മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കടത്തിണ്ണയിൽ കയറിനിൽക്കുന്നവർ
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
മാങ്ങാ സംഗമം... ട്രിച്ചുർ അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മാങ്ങ മേളയിൽ നിന്ന്.
കുടയൊന്ന് കൈയ്യിലില്ലാതെ പറ്റില്ല.....രാവിലെ മുതൽ ഉച്ചവരെ അതിശക്തമായ ചൂടും ഉച്ചക്ക് ശേഷം വേനൽ മഴയുമാണ്, പത്തനംതിട്ട മിനിസിവിൽസ്റ്റേഷനു മുന്നിൽ നിന്നുള്ള കാഴ്ച.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
സായം സന്ധ്യയിൽ വിണ്ണിൻ ചില്ലയിൽ നിന്നും ഇലപൊഴിഞ്ഞ മരച്ചില്ലയിലേക്ക് ചേക്കേറുന്ന താത്തകൾ. മലപ്പുറം ആനക്കുഴിയിൽ നിന്നുമുള്ള കാഴ്ച
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്രയിൽ പങ്കെടുക്കാൻ ശരീരം നിറച്ച് ശൂലം കുത്തുന്ന ഭക്തൻ
വൈക്കം കായലിൽ... വൈക്കം ബോട്ട് ജെട്ടിക്ക് സമീപം ഇല കൊഴിഞ്ഞ് നിൽക്കുന്ന തണൽമരം.
  TRENDING THIS WEEK
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ഫെറിസ് വീൽ മൊബൈലിൽ ഫോട്ടോയെടുക്കുന്ന കുട്ടികൾ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
സിപി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. കെ. സുരേഷ് കുറുപ്പ്, വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, മന്ത്രി വി.എൻ വാസവൻ, എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ,കെ.ജെ തോമസ്,അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
നീറ്റ് - യു.ജി പ്രവേശന പരീക്ഷ... നീറ്റ് - യു.ജി പ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനി ഷാൾ ഊരി രക്ഷ കർത്താവിനെ ഏൽപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com