ഞാൻ   ഗ്ളാമറല്ളേ......പത്തനംതിട്ട   സെന്റ്   പീറ്റേഴ്സ്   ജംഗ്ഷനിലെ   വളത്തുനായകളുടെ  ബ്യൂട്ടിപാർലറിന്റെ   മുന്നിൽ   ഓട്ടോറിക്ഷയിൽ    ഇരിക്കുന്ന   നായക്കുട്ടി.
ഇനി സ്കൂളിലേക്ക്....ഓണ അവധിക്ക് ശേഷം ഇന്ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ കളിക്കുന്ന കുട്ടികളുടെ തിരക്ക്
പൂജ കണ്ണു നീരാൽ ..... ഗുരുദേവ സമാധിദിനത്തിൽ ചെറായിക്കൽ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജയിൽ പങ്കെടുക്കുന്ന ഭക്ത
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
വലിയന്നൂർ ഗാർമെന്റ് യൂണിറ്റിന്റെ ഗോഡൗണിലുണ്ടായ തീപിടുത്തം
അപകടത്തിൽ ഫോർമാലിൻ ചോർച്ച ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും
ദേശീയ പാതയിൽ കണ്ണൂർ പള്ളികുളത്ത് ഫോര്മാലിനുമായി പോവുന്ന ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടം
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല സബ് ജൂനിയർ ആൻഡ് കിഡ്ഡീസ് തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ നിന്ന്.
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
മലയണ്ണാൻ കഴിക്കുന്ന പഴം തട്ടിയെടുക്കാൻ കാത്തിരിക്കുന്ന വാനരന്മാർ.നേര്യമംഗലം മൂന്നാർ റോഡിൽ ചീയപ്പാറയിൽ നിന്നുള്ള കാഴ്ച
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വേലിയിൽ ഇരിക്കുന്ന കുരങ്ങന്മാർ
മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കക്കടയിൽ നിന്നുള്ള ചിത്രം.
ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാ കമ്മിറ്റി അനിശ്ചിത കാല ഉപവാസ സമരം കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ലോക്‌സഭ ഇലക്ഷൻ വീഡിയോഗ്രാഫി തൊഴിലെടുത്ത തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് ധർണ സി.ഐ.ടി.യു കാസർകോട് ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും
വാനിലുയർന്ന്... ഓണ അവധിക്കാലത്തെ പ്രധാന വിനോദങ്ങളാണ് ഊഞ്ഞാലാട്ടവും പട്ടംപറത്തലുമൊക്കെ. ഗൃഹാതുരുത്വം നിറഞ്ഞ ഈ കാഴ്ചകൾ ഓർമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർമ്മകളെ തൊട്ടുണർത്തി ആലപ്പുഴ കൈനകരി ഇരുമ്പനം പാടവരമ്പത്ത് പട്ടം പറത്തുന്ന കൂട്ടി. ഊഞ്ഞാലാട്ടവും പട്ടംപറത്തലുമൊക്കെ. ഗൃഹാതുരുത്വം നിറഞ്ഞ ഈ കാഴ്ചകൾ ഓർമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓർമ്മകളെ തൊട്ടുണർത്തി ആലപ്പുഴ കൈനകരി ഇരുമ്പനം പാടവരമ്പത്ത് പട്ടം പറത്തുന്ന കൂട്ടി
കിഷ്കിന്ധ കാണ്ഡം... പേട്ട ജംങ്ങ്ഷനിലെ പഴക്കടക്ക് സമീപം ഭക്ഷണം തേടിയെത്തിയ കുരങ്ങൻ പഴക്കടക്കാരൻ നൽകിയ പേരയ്ക്ക കഴിക്കുന്നു.
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com