TRENDING THIS WEEK
സംസ്ഥാന ശുചിത്വ മിഷൻ കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല 'വൃത്തി-2025' ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
ഓഫീസ് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ നേതൃത്വത്തിൽ പി.എസ്.സി റീജിയണൽ ഓഫീസ് ഉപരോധിക്കുന്നു.
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കൃഷ്ണവേണി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ചിരിച്ച് നേരിടാം... കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹരിത കേരള മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കട്ടമുടി കുഞ്ഞിപ്പെട്ടികുടി പാടശേഖര സമിതി അംഗം അടിമാലി സ്വദേശിനി നീലമ്മ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റെ പാടശേഖരത്തിൽ ഉത്പാദിപ്പിച്ച മട്ട അരി സമ്മാനിച്ചപ്പോൾ. മകൾ ജ്യോതിലക്ഷ്മി,ഹരിത കേരള മിഷൻ സംസ്ഥാന കോഡിനേറ്റർ ടി.എൻ. സീമ,ഐ.ബി സതീഷ് എം.എൽ.എ എന്നിവർ സമീപം