കളിയിൽ അൽപ്പം കാര്യം... തൃശൂർ തളിക്കുളം ബീച്ചിൽ സുരക്ഷാവലയം ഭേദിച്ച് കളിയിലേർപ്പെട്ടിരിക്കുന്നവർ.
പച്ചപ്പ് തേടി... മഴയിൽ തളിർത്ത പുല്ല് തിനുന്ന പോത്തുകൾ മലമ്പുഴ ഡാമിൽ നിന്നുള്ള കാഴ്ച.
മഴ അറ്റ് ദി റൈറ്റ് ട്രാക്ക്... തിമിർത്തു പെയ്യാനുള്ള മഴയുടെ മടിയൊന്ന് മാറിയപ്പോ‍ൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച.
കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങ കാനനപാതയ്ക്ക് സമീപം ഇറങ്ങിയ കാട്ടാന.
മഴയ്ക്ക് മുന്നേ... മഴയ്ക്ക് മുന്നേ കാർമേഘങ്ങൾ ഉരുണ്ട് കൂടിയപ്പോൾ. ആലപ്പുഴ പാണാവള്ളിയിൽ നിന്നുള്ള കാഴ്ച.
ചേർത്തല കടക്കരപ്പള്ളി കയർവ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികൾ കയർപിരിക്കുന്നു.
സകുടുംബം... വയനാട് മുത്തങ്ങയിൽ നിന്നുള്ള ദൃശ്യം.
ബാഹുബലി... കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആധുനിക രീതിയിലുള്ള പരിശീലനം നടത്തുന്നതിന്റെ ഭാഗമായി ലോ ആൻഡ് ഹൈ ഷീൽഡ് വാൾ പരിശീലിക്കുന്ന പൊലീസ് സേനാംഗങ്ങൾ. പരിക്കുകൾ കുറച്ച് പ്രതിരോധം ശക്തമാക്കുകയെന്ന പുതിയ രീതിയിലാണ് പരിശീലനം.
വിമർശനങ്ങൾക്കു മുന്നിൽ അടിപതറാതെ ..., ജനത്തിരക്കുള്ള ആലപ്പുഴ ടൗൺഹാളിനു സമീപം ശാരീരിക വിഷമതകളാൽ മണിക്കൂറുകളോളം വഴിയോരത്ത് കിടക്കേണ്ടിവന്ന വയോധികനെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ആശുപത്രിയിലേക്ക് മാറ്റുവാനായി ആംബുലൻസിൽ കയറ്റുന്നു. പൊലീസിന്റെ ജനങ്ങളോടുള്ള മോശമായ പെരുമാറ്റം കേരളം ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുമ്പോൾ അനുകരണീയമായ ഈ കാഴ്ച വേറിട്ടുനിൽകുന്നു.
കൈവിട്ട കളി... പുതുക്കി പണിത തൃശൂർ നെഹ്റു പാർക്കിൽ ഉല്ലാസത്തിലേർപ്പെട്ടിരിക്കുന്ന ബാലൻ.
തേൻ നുകരാം... ഗുണ്ടൽപേട്ടിന് സമീപം പൂത്തുനിൽക്കുന്ന സൂര്യകാന്തി പാടത്ത് വിരുന്നെത്തിയ കിളി.
ജീവിതവും മാലിന്യവും... ചെറുവള്ളത്തിൽ കായലിൽ നിന്നും മൽസ്യബന്ധനം നടത്തിയ ശേഷം മാർക്കറ്റിൽ വിൽക്കുന്നതിനായി കൊച്ചി കായലിലേക്ക് മാലിന്യം മാത്രം ഒഴുകിയെത്തുന്ന തോട്ടിലൂടെ വള്ളത്തിൽ പോകുന്നയാൾ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മിലിട്ടറി പൊലീസ് അവതരിപ്പിച്ച മോട്ടോർ സൈക്കിൾ പ്രകടനം.
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സിലെ സാരംഗ് ഹെലിക്കോപ്പ്റ്റർ ടീം അവതരിപ്പിച്ച എയർ ഷോ.
കുറച്ച് ബാക്കിയുണ്ട്... ലോകസഭാ തിരഞ്ഞെടുപ്പിൻറെ പ്രചരണത്തിനായി കെട്ടിയിരുന്ന രാഹുൽ ഗാന്ധിയുടെ ഫ്ലെക്സ് ബോർഡ് കാറ്റടിച്ച് കീറി പോയപ്പോൾ. കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നുള്ള കാഴ്ച.
കാലും പോകും ടയറും പോകും... കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കോൺക്രീറ്റിളകിയുണ്ടായ കുഴിയിൽ അപകടകരമായി പൊങ്ങി നിൽക്കുന്ന കമ്പി.
സുരക്ഷിതമായേക്കാം... ഇരുചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി നിയമം വന്നതോടെ രണ്ടുപേരും ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നു. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം തോപ്പുംപടിയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി. സിയുടെ ഡബിൾ ഡക്കർ ബസ്.
പ്ളാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സൈക്കിൾ റിക്ഷയിൽ കൊണ്ടുപോകുന്നു. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച.
തലകുത്തനെ നിപ്പാ... മംഗളവനത്തിനു ഉള്ളിലെ മരത്തിമേൽ കിടക്കുന്ന വൗവാലുകൾ.
  TRENDING THIS WEEK
നാട്ടുകാർ സൗഹൃദം പങ്കുവയ്ക്കുന്ന, രാഷ്ട്രീയം പറയുന്ന ഇടം എറണാകുളം വൈലോപ്പള്ളി നഗറിൽ അൻപത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നിഷിൻ ഹോട്ടൽ (വിജയന്റെ ചായക്കട) അടച്ച് പൂട്ടുന്ന വിജയന്റെ മകൻ ഷിമിൻ.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ പശുക്കളുടെ ദയനീയസ്ഥിതികണ്ട് ഗോശാല ട്രസ്റ്റ് അംഗവുമായി ഫോണിൽ സംസാരിക്കുന്നു. നശിച്ച ഗോശാലയും കാണാം
ആഹ്ളാദ നിമിഷം...എറണാകുളം സെൻ തെരേസാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുത്ത റേച്ചൽ ആൻ വർഗീസിനെ എടുത്തുയർത്തി ആഹ്ളാദിക്കുന്ന വിദ്യാർത്ഥികൾ
സമയം കളയാൻ ഇല്ലാ...എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ പങ്കെടുത്തു ശേഷം തിരക്ക് കാരണം പുറപ്പെടണമെന്നു സംഘടകാരോട് പറയുന്ന കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ജി. പൂങ്കുഴലീ
ഇങ്ങനെ പിടിക്ക്..., യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി എറണാകുളം ഡി.സി.സി. ഓഫിസിൽ നടന്ന അഭിമുഖം
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് സമീപത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസ് പരിശോധിക്കുന്നു
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർത്ഥത്തിൽ അടിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നവർ
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സിലെ സാരംഗ് ഹെലിക്കോപ്പ്റ്റർ ടീം അവതരിപ്പിച്ച എയർ ഷോ ആസ്വദിക്കുന്ന മഞ്ജു വാര്യർ. സൈനിക സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് മഞ്ജു.
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം തീർത്ത മന്നത്ത് പത്മനാഭന്റെ പ്രതിമ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിച്ച ശേഷം പുറത്തേക്ക് വരുന്നു. കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com