കേരളത്തിലെത്തുന്ന ദേശാടന പക്ഷികളിലെ സുന്ദരന്മാരാണ്‌ വർണ്ണകൊക്കുകൾ (പെയിന്റഡ് സ്റ്റോർക്ക്). രണ്ടാംകൃഷിക്കായി നിലമൊരുക്കുന്ന ആലപ്പുഴ നെടുമുടി പഴയകരി പാടത്ത് തീറ്റതേടിയെത്തിയ വർണ്ണകൊക്കുകൾ
കാലവർഷം ആരംഭിച്ചതോടെ പാലക്കാട്‌ ജില്ലയിൽ കാർഷിക മേഖല ഉണർന്നു. ഒന്നാം വിളയുടെ ആരംഭത്തോടെ കൃഷി സ്ഥലം ഉഴിതു മറിക്കലും ഞാറ്റാടി തയ്യാറാക്കലും സജീവായി തുടരുന്നു. തന്റെ കൃഷിയിടത്തിലേക്ക് തുമ്പയുമായി പോകുന്ന കർഷകൻ. കരിമ്പനയുടെ പശ്ചാത്തലത്തിൽ പാലക്കാട്‌ കോട്ടായി ഭാഗത്തു നിന്നുള്ള ദൃശ്യം .
കോട്ടയം മെഡിക്കൽ കോളേജ് ബൈപ്പാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം നിന്ന വർഷങ്ങൾ പഴക്കമുള്ള തണൽ മരം കടപുഴകി വീണപ്പോൾ മുറിച്ച് മാറ്റുന്നു.മരം അപകടാവസ്ഥയിലാണെന്ന് പരാതി കൊടുത്തിട്ടും മുറിച്ച് മാറ്റാൻ തയാറായില്ല.ഓട്ടോറിക്ഷ യാത്രക്കാരും സമീപത്തെ വീട്ട്കാരും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു
ഇവിടെ വാസം സാദ്ധ്യമോ...പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിലൂടെ കുട്ടികളോടൊപ്പം പോകുന്ന ഇരണ്ടപ്പക്ഷികൾ. പരിസ്ഥിതി ദിനത്തിൽ കോട്ടയം ശാസ്ത്രി റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
ഹോളി മേരി കാത്തു...കനത്തമഴയ്ക്കിടെ കോട്ടയം ഗാന്ധിസ്വകയറിൽ നിന്ന് തിരുനക്കര ബസ് സ്റ്റാൻഡ് റോഡിലേക്ക് തിരിയുന്നതിനിടെ കാർ തട്ടി നിലത്തു വീണ സ്കൂട്ടർ യാത്രക്കാരിയെ നോക്കുന്ന ബസ് യാത്രക്കാർ. പെട്ടെന്ന് കാർ നിറുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാലിന് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ കാർയാത്രക്കാർ പിന്നീട് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി
നിരവധി ടൂറിസ്റ്റുകളെത്തുന്ന ചിന്നക്കനാലിൽ നിന്നുള്ള കാഴ്ച
മാതൃസ്നേഹം... തെരുവ് നായ കുഞ്ഞുങ്ങളുമായി സ്നേഹം പങ്കുവയ്ക്കുമ്പോൾ. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഹരിത ഭാഗ്യം: റാന്നി തിയ്യാടിക്കൽ ജംഗ്ഷനിൽ ലോട്ടറി വിൽക്കുന്ന കടയുടെ അഴകാണ് ഇൗ വള്ളിച്ചെടി. പച്ചപടർത്തി നിൽക്കുന്ന ചെടിയുടെ അഴക് ആളുകളുടെ ശ്രദ്ധനേടുന്നുണ്ട്.
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
മരങ്ങൾ മുറിച്ച് മാറ്റി കെട്ടിട സമുച്ചയങ്ങൾ പണിയുന്ന കാലത്ത് കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷന്‌ സമീപമപത്തെ കെട്ടിടത്തിന്റെ മുകളിൽ ആൽമരം വളർന്ന് പന്തലിച്ച് നിൽക്കുന്നതിന്റെ കൗതുക കാഴ്ച
മഴക്കൂട്ട്.... മഴയത്ത് മഴക്കോട്ടും ഹെൽമറ്റും വച്ച് നടന്ന് പോകുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
മഴക്കും കടൽക്ഷോഭത്തിനും നേരിയ കുറവുണ്ടായപ്പോൾ കടലിലേക്കിറങ്ങി മീൻ പിടിക്കുവാനായി വലയുമായി കാത്തുനിൽക്കുന്ന മത്സ്യത്തൊഴിലാളികൾ. വൈപ്പിൻ കടപ്പുറത്ത് നിന്ന്.
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടി നീരൊഴു വർദ്ധിപ്പിക്കുന്നതിനായി ഒന്നിൽ കൂടുതൽ ജെ.സി.ബി കൾ ഉപയോഗിച്ച് പൊഴി മുറിക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ സമീപത്ത് വല വീശി എത്തുന്ന മീനുകളെ പിടിക്കുന്ന പ്രദേശവാസികൾ.
സുരക്ഷാ വീഴ്ചയല്ല.... ഒരാഴ്ചക്കാലത്തിന് ശേഷം മഴയൊഴിഞ്ഞ ഇന്നലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ കളിപ്പാട്ട ഹെലികോപ്റ്റർ പറത്തുന്ന വിൽപ്പനക്കാരൻ.ഒരു സായാന്ഹ കാഴ്ച.
എം.എസ്. എൽസ 3ൽ നിന്ന് ചെറിയതുറ കടൽത്തീരത്ത് അടിഞ്ഞ പോളിപ്രൊപ്പലീൻ നർഡിലുകൾ നീക്കം ചെയ്യാത്ത നിലയിൽ. തീരദേശത്ത് ഇവ നീക്കം ചെയ്യാനുള്ള നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത് എന്നാണു പ്രദേശവാസികളുടെ പരാതി
അംഗനവാടി പ്രവേശനോത്സവ ദിവസം കുട്ടികൾ കളിപ്പാട്ടവുമായി കളിക്കുന്നു. മലപ്പുറം മുൻസിപ്പാലിറ്റി അണ്ണുണ്ണി പറമ്പ് അങ്കണവാടിയിൽ നിന്നുള്ള ദൃശ്യം
കനത്ത മഴ കാരണം കടലിൽ പോയി മീൻ പിടിക്കുന്നതിനു നിയന്ത്രണങ്ങൾ ഉള്ളതിനാൽ വെള്ളക്കെട്ടിൽ വലയെറിഞ്ഞു മീൻ പിടിക്കുന്നയാൾ. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള കഴ്ച.
മഴയോടൊപ്പം ശക്തമായ കടലാക്രമണവും തീരദേശ ജനതയ്യുടെ ഭീതി ഇരട്ടിയാകുകയാണ്. ആലപ്പുഴ തൃക്കുന്നപ്പുഴ പത്തിശ്ശേരിയിൽ കടൽക്ഷോഭത്തിൽ സിന്ധു ഭവനത്തിൽ ദിലീപിന്റെ വീടിന്റെ അടിത്തറ തകർന്നപ്പോൾ
പെരുമഴ... മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ പെയ്ത മഴയോടൊപ്പം കാറ്റും വീശിയപ്പോൾ ആലപ്പുഴ ജില്ലാകോടതിക്ക് സമീപത്തുനിന്നുള്ള ദൃശ്യം
തീരാദുരിതം... കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതോടെ കല്ലുകളുപയോഗിച്ച് ഉയർത്തിവെച്ചിരിക്കുന്ന കട്ടിലിൽ വളർത്തുനായയെ കയറ്റിയിരുത്തി സുരക്ഷിതമാക്കിയ ശേഷം പുറത്തേക്ക് വരുന്ന ഗൃഹനാഥൻ സലിം. ആലപ്പുഴ നഗരത്തിൽ മുല്ലക്കൽ പാലസ് വാർഡിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com