പൊതുടാപ്പിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ കുടിക്കാനായി വന്നിരിക്കുന്ന കാക്ക. എറണാകുളം ഹൈക്കോർട്ടിന് സമീപത്ത് നിന്നുള്ള കാഴ്ച.
ഓളപ്പരപ്പിലെ ജീവിതങ്ങൾ... കായലിൽ കുട്ട വ‌ഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന അന്യസംസ്ഥാന സ്വദേശികളായ ഇവർ കുടുംബത്തോടൊപ്പം കൊച്ചി നഗരത്തിലെത്തിയിട്ട് വർഷങ്ങളായി. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച.
പൂന്തേനുണ്ണാൻ... പൂവിൽ നിന്ന് തേൻ കുടിക്കുന്ന പൂമ്പാറ്റകൾ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച.
ചുവന്ന ശോഭയിൽ... എറണാകുളം കണ്ണങ്ങാട്ട് പാലത്തിൽ നിന്നുള്ള അസ്തമയക്കാഴ്ച.
പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണ് .ഈ മഹാമാരിയുടെ ഇടയിലും ഏറെ പ്രതീക്ഷയോടെ 2022 പുതുവർഷ പ്രതീക്ഷകൾ പങ്കിടാം പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുംമുഖം തീരത്തെത്തിയവർ ആഗ്ലാദം പങ്കിട്ടപ്പോൾ
എറണാകുളം മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ട വില്പനയ്ക്കായി നിൽക്കുന്നവർ.
ലാസ്റ്റ് ബസ്... എറണാകുളം ഗോശ്രീ പാലത്തിൽ നിന്നുള്ള അസ്തമയ കാഴ്ച.
എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച ത്യാഗത്തിന്റെ പര്യായമായ യേശുനാഥന്‍റെ ഓർമ്മയിൽ പ്രിയപ്പെട്ടവര്‍ക്ക്‌ കേരളകൗമുദിയുടെ ക്രിസ്തുമസ് ആശംസകൾ
പറമ്പിക്കുളം ഹോൺ ബിൽ ഡോർമിറ്ററിയുടെ സമീപത്ത് ഇറങ്ങിയ കാട്ടാന. കൊവിഡ് പശ്ചാതലത്തിൽ നിയന്ത്രണങ്ങളോടെ ടൂറിസം മേഘലകൾ തുറന്നപ്പോൾ ധാരാളം വിനോദ സഞ്ചാരികൾ ഇവിടെക്ക് എത്താറുണ്ട്.
വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളിക്ക് മുകളിലൂടെ പറക്കുന്ന പരുന്ത്. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
വർണ്ണാഭമായ ക്രിസ്മസ് ...
അകപ്പെട്ടു... ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച.
നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ
മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം.
ചിറക് വിരിച്ച്... പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച.
കപ്പെടുക്ക് മക്കളേ... കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്.
ഡീസലും പെട്രോളും സൗജന്യം
അസ്തമയ സൂര്യനൊപ്പം... അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
എല്ലാം ശരിയാകുമോ... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കെറെയിൽ വിശദീകരണ യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരായ കെ.രാധകൃഷ്ണൻ, കെ.രാജൻ, ആർ.ബിന്ദു എന്നിവർ.
വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.
മലപ്പുറം ജില്ലാ ഒളിമ്പിക്സിൻ്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന 200 മീറ്റർ മിഡ്ലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുഹമ്മദ് റോഷൻ.
കൈ വിടാത്ത പ്രതീക്ഷ... കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയുടെ മുന്നിൽ ഉന്തു വണ്ടിയിൽ ചെറുനാരങ്ങാ വിൽക്കുന്നയാൾ
മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം.
കൊച്ചിയുടെ ഭംഗി വിളിച്ചോതുന്ന കായലും പിറകിലായി കാണുന്ന ബഹുനില കെട്ടിടങ്ങളുടെയും പശ്ചാത്തലത്തിൽ കടന്ന് പോകുന്ന മത്സ്യബന്ധന ബോട്ട്. എറണാകുളം വൈപ്പിൻ ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച.
ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ കോട്ടയം കീഴുകുന്നിലെ വീട്ടിലെത്തി ഉമ്മൻചാണ്ടി അമ്മ ത്രേസ്യാമ്മയേയും സഹോദരി ഷാരോണിനെയും സന്ദർശിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം.
ഇരട്ട ചങ്കൻ... തൃശൂർ പാലക്കാട് റോഡിൽ കുതിരാൻ രണ്ടാം ടണലിൻ്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായ് തുറന്ന് കൊടുത്തപ്പോൾ (വലതുവശം).
കുന്നോളം കുഞ്ഞുപ്രതിഷേധം... മാനദണ്ഡങ്ങൾ പാലിക്കാതെ മലപ്പുറം ജില്ലയിലെ എൽ.പി.എസ്.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് 30 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന ഉദ്യോഗാർത്ഥികൾക്കിടയിൽ പ്ലക്കാർഡുമായി ഇരിക്കുന്ന കുട്ടി കോട്ടുവായിടുന്നു. 30-ാം ദിവസത്തോടനുബന്ധിച്ച് ഇന്നലെ കിടപ്പ് സമരമാണ് നടത്തിയത്
ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com