TRENDING THIS WEEK
തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ ഭാഗത്തെ പന്തലിന്റെ കാൽനാട്ട്കർമ്മം നിർവഹിച്ചപ്പോൾ.
പഠിപ്പിച്ച് പെട്ടല്ലോ പടച്ചോനെ... എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുന്നതിന് മുൻപായി അവസാന നിമിഷം പരീക്ഷ ഹാളിന് പുറത്ത് നിന്ന് സഹപാഠിക്ക് സംശയങ്ങൾ പറഞ്ഞു കൊടുക്കുന്ന കുട്ടി. മലപ്പുറം സെന്റ് ജെമ്മാസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ ഉത്തര പേപ്പർ നൽകിയ ശേഷം വിദ്യാർത്ഥിനികൾക്ക് നിർദേശങ്ങൾ നൽകുന്ന അദ്ധ്യാപിക. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കണ്ണിൽ പൊൻകണി... കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന യുവാക്കൾ. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കണ്ണനെ കന്നിക്കാണനായി... വിഷു വിപണിക്കായി തയ്യറാക്കുന്ന കൃഷ്ണവിഗ്രഹത്തിൻ്റെ അവസാന മിനുക്ക് പണിയിൽ ജെയ്സൺ പാലക്കാട്. കൊടുമ്പ് കല്ലിങ്കൽ ഭാഗത്ത് നിന്ന് പൂർണ്ണമായി പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് തയ്യറാക്കിയിട്ടുള്ളത് .
മഴ വാതിൽ തുറന്ന്... പാലായിൽ നിന്നൊരു മഴക്കാഴ്ച.
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വി.വി.പാറ്റും സൂക്ഷിച്ചിരിക്കുന്ന സ്റ്റോർ റൂമിനു മുമ്പിൽ കാവൽ നിൽക്കുന്ന ബി.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥർ. കോഴിക്കോട് ജെ.ഡി.റ്റി യിൽ നിന്നുള്ള ദൃശ്യം.
പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ സ്ട്രോങ് റൂമിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഭടൻമാർ.
എസ്.എസ്.എൽ.സി പരീക്ഷയെഴുതുവാൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് എച്ച്.എസ്.എസിൽ എത്തിയ വിദ്യാർത്ഥിനികൾക്ക് സാനിറ്റൈസർ നൽകി കൈകൾ ശുദ്ധീകരിച്ച ശേഷം അനുഗ്രഹിച്ച് പരീക്ഷാ ഹാളിലേക്ക് കടത്തി വിടുന്ന അദ്ധ്യാപകൻ.