മാലാഖയുടെ കൊട്ടാരം... ജീവിക്കാൻ ഒരു നേരത്തെ ഭക്ഷണം മാത്രം പോരാ കിടന്നുറങ്ങാനും പഠിക്കാനുമുള്ള സാഹചര്യം കൂടെ വേണം. നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ് വഴിയരികിൽ കിടന്നുറങ്ങുകയും ഭക്ഷണം കഴിക്കുന്നതുമായ കാഴ്ചകൾ. എന്ന് മാറും ഈ കാഴ്ചകൾ.
ഓലത്തുമ്പത്ത്... തെങ്ങോലയിൽ കൂടൊരുക്കുന്ന തൂക്കണാം കുരുവി. കോട്ടയം ഈരയിൽക്കടവിൽ നിന്നുള്ള കാഴ്ച.ഓലത്തുമ്പത്ത്... തെങ്ങോലയിൽ കൂടൊരുക്കുന്ന തൂക്കണാം കുരുവി. കോട്ടയം ഈരയിൽക്കടവിൽ നിന്നുള്ള കാഴ്ച.
അന്നംതേടി... കാലാവസ്ഥയുടെ മാറ്റംമൂലം മയിലുകൾ കാട്ടിൽനിന്ന് നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിതുടങ്ങി. തെങ്ങിൻ ചുവട്ടിൽനിന്ന് ഭക്ഷണം കൊത്തിനിന്നുന്ന മയിലിനെ കൗതുകത്തോടെ നോക്കിയിരിക്കുന്ന പൂച്ചകൾ. പാലക്കാട് എരിത്തിയാമ്പതിയിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ ജില്ലയിലെ ചേർത്തല വടുതലയിൽ നിന്നുള്ള മഴക്കാഴ്ച.
വാട്ടർ മാൻ... കൊച്ചി കായലിൽ വാട്ടർ ബൈക്കിൽ അഭ്യാസം നടത്തുന്ന യുവാവ്.
പൂമരത്തണലിൽ... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ പങ്കെടുക്കാനെത്തിയ ബോധി കണ്ണനെന്ന ആനയെ ചൂട് കാരണം മരത്തണലിൽ നിർത്തിയിരിക്കുന്നു.
കാഴ്ചയിൽ ആപ്പിൾ തന്നെ എന്നാൽ ഇത് ചാമ്പയ്ക്കാ ആണ്. ആപ്പിൾ ചാമ്പയിൽ ഉണ്ടായതാണ് ഇവ. നിറത്തിലും രൂപത്തിലും ആർക്കും കൗതുകം തോന്നുന്ന ആപ്പിൾ ചാമ്പയുടെ കാഴ്ച അപൂർവമാണ്. ചേർത്തല പാണാവള്ളിയിൽ നിന്നാണ് ഈ ആപ്പിൾ ചാമ്പകാഴ്ച.
പറന്നുയരാൻ... പാടത്ത് ഞാറു പറിക്കുമ്പോൾ കൊത്തിത്തിന്നാൻ എത്തിയ മാടപ്രാവുകൾ. ആലുവ പാടശേഖരത്ത് നിന്നുള്ള കഴ്ച.
പണിമുടക്ക് ദിനമായ ഇന്നലെ ആളൊഴിഞ്ഞ എറണാകുളം ചാത്യാത്ത് റോഡിൽ സൈക്കിൾ അഭ്യാസം നടത്തുന്ന കുട്ടി.
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച്.
കളറായിട്ടൊരു കുളി... ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്നും ആശ്വാസത്തിനായി മലപ്പുറം കടലുണ്ടി പുഴയിൽ മുങ്ങിക്കുളിക്കുന്നയാൾ. ദിവസങ്ങളായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ വെഡിംഗ് ഫോട്ടോഷൂട്ടിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോഗ്രഫറും കല്യാണപ്പെണ്ണും.
പ്രകാശഭവനം... സ്ട്രീറ്റ് ലൈറ്റിൽ കൂടുകൂട്ടിയ മൈന കൂട്ടിൽ നിന്നും പുറത്തേക്ക് പറന്നു പോകുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച്ച.
അന്തിച്ചോപ്പ്... ആലപ്പുഴ ബീച്ചിൽ നിന്നുള്ള അസ്തമയ ദൃശ്യം.
വട്ടമിട്ട്... കൊച്ചി കായലിൽ കുട്ട വഞ്ചിയിൽ വലയിട്ട് മൽസ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാനക്കാർ.
വലയിലാവാതെ... മലപ്പുറം അറവങ്കരയിൽ റോഡരികിൽ വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള ഊഞ്ഞാൽ വലകൾ വിൽക്കുന്നയാൾ. കൊവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങൾ കുറഞ്ഞതോടെ പ്രതീക്ഷയിലാണ് വിൽപ്പനക്കാർ.
തണ്ണീർ ചുവപ്പ്... വേനൽ കനത്തതോടെ ഫ്രൂട്സ് വില്പനയും പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. മലപ്പുറം മച്ചിങ്ങൽ ബൈപാസിൽ തണ്ണിമത്തൻ വിൽപ്പന നടത്തുന്നയാൾ. സീസൺ ആയതോടെ തമിഴ്നാട് ദിണ്ടിഗലിൽ നിന്നാണ് തണ്ണിമത്തൻ വിൽപ്പനയ്ക്കായി എത്തിക്കുന്നത്.
നഗരത്തിലെ തിരക്കിനിടയിൽ നിന്നൊരു അസ്തമയക്കാഴ്ച. എറണാകുളം മാധവ ഫാർമസി ജംഗ്ഷനിൽ നിന്ന്.
TRENDING THIS WEEK
കണ്ടും കേട്ടും... സി.പി.എം,പൊലീസ് അതിക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും സംസാരിക്കുന്നു