Thursday, March 20, 2025 2:57:41 AM
ബൈക്ക് റാലി... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ബൈക്ക് റാലി.
ഇത് കുട്ടിക്കളിയല്ല... കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളും ദിനംപ്രതി തെരുവ്നായ ശല്യം രൂക്ഷമായിരിക്കെ നഗരമദ്ധ്യത്തിൽ പ്രാവിനെ പിടികൂടി അകത്താക്കുന്ന തെരുവ്നായ കുട്ടികൾ.തിരുനക്കരയിൽ നിന്നുള്ള കാഴ്ച
ചൂടിനെ തടുക്കാൻ കുഞ്ഞിന്റെ പെട്ടിക്കുട... റോഡരികിൽ കീച്ചെയിനുകൾ വിൽക്കുന്ന അച്ഛന് വെയിലേൽക്കാതെ   കാർഡ്ബോർഡ് പെട്ടി തലയിൽ കമഴ്ത്തിവയ്ക്കുന്ന കുട്ടി. മലയാലപ്പുഴയിൽ നിന്നുളള ദൃശ്യം.
മലപ്പുറത്ത് ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിൽ കുഞ്ഞിനെ തട്ടത്തിനുള്ളിലാക്കി മാറോട് ചേർത്ത് പിടിച്ച് റോഡ് മുറിച്ച് കിടക്കുന്ന സ്ര്തീ
സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ആർ.രഘുനാഥൻ ഉപഹാരം കൊടുക്കുന്നതിനിടയിൽ കാല് തട്ടി വീഴാൻ പോയപ്പപ്പോൾ
കടുത്ത വേനലിന് ശമനമായി നഗരത്തിൽ പെയ്ത മഴയെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കടലാസ് തോണിയുണ്ടാക്കി ഒഴുക്കിവിടുന്ന ആശാ വർക്കർ.യറ്റിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കടലാസ് തോണിയുണ്ടാക്കി ഒഴുക്കിവിടുന്ന ആശാ വർക്കർ. ഓണറേറിയം വർധിപ്പിക്കുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാല രാപ്പകൽ സമരം 36 ദിവസം പിന്നിട്ടു.
കോട്ടയം ലോഗോസ് ജംഗ്ഷൻ പൊലീസ് പരേഡ് ഗ്രൗണ്ട് റോഡിന് സമീപത്തെ തണൽ മരങ്ങൾ വെട്ടിയതിൽ പ്രതിഷേധിച്ച് ജില്ലാ ട്രീ കമ്മിറ്റിയംഗം കെ..ബിനുവിന്റെ നേതൃത്വത്തിൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകർ മരത്തിൽ കയറി പ്രതിഷേധ സമരം നടത്തുന്നു
കോട്ടയം കളക്ട്രേറ്റ് മുറ്റത്ത് നിൽക്കുന്ന് കണിക്കൊന്ന പൂത്തപ്പോൾ
നോമ്പുകാലമായാലും വെയിലിന്റെ കഠിന്യമായാലും ബാല്യത്തിന്റെ വിനോദ പ്രവർത്തികൾക്ക് വിരാമം ഉണ്ടാകില്ല. മമ്പുറം പഴയ പാലത്തിൽ നിന്നും പട്ടം പറത്തുന്ന കുട്ടികൾ.
ചൂട് കൂടിയതോടെ തണ്ണിമത്തനും ആവശ്യക്കാരേറി ചെന്നൈയിൽ നിന്ന് എത്തിയ തണ്ണിമത്തൻ ലോറിയിൽ നിന്ന് ഇറക്കുന്നവർ പത്തനംതിട്ട നഗരത്തിലെ കാഴ്ച.
കണ്ണൂർ ചൊക്ലിയിൽ മരം മുറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട പാറാനെ (പറക്കുന്ന അണ്ണാൻ) വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ പ്രവർത്തകർ കണ്ണൂർ വെറ്റിനറി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ. ഫോട്ടോ: ആഷ്‌ലി ജോസ്
കനത്ത ചൂടിനെ വകവയ്ക്കാതെ കൈക്കുഞ്ഞുമായി നഗരത്തിൽ കച്ചവടം നടത്തുന്ന അന്യസംസ്ഥാന കച്ചവടക്കാരി. തലസ്ഥാനത്ത് ഇന്നലെ 35 ഡിഗ്രിയായിരുന്നു ഉയർന്ന താപനില
ആകാശ വിസ്മയം... നിറങ്ങളുടെ വിസ്മയ കാഴ്ചയാണ് ഓരോ അസ്തമയവും പകരുന്നത്. എറണാകുളം വടുതല ബണ്ടിന് സമീപത്തെ പൈനടി ദ്വീപിന്റെ പശ്ചാത്തലത്തിലുള്ള അസ്തമയക്കാഴ്ച.
വരൾച്ചയുടെ തട്ടിൽ... സംസ്ഥാനം കടുത്ത വേനൽ ചൂടിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വറ്റി വരണ്ട മീനച്ചിലാറിൻ്റെ അടിത്തട്ടിൽ പന്ത് കളിക്കുന്ന കുട്ടികൾ. പാലാ ഈരാറ്റുപേട്ട റോഡിൽ ദീപ്തി കടവിൽ നിന്നുള്ള കാഴ്ച.
മധുരിച്ചു...  കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സന്ദർശിച്ച ശശി തരൂർ എംപി സ്റ്റാളിൽ നിന്ന് ഡസേർട്ട് കഴിക്കുന്നു
കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലെ സ്റ്റാളുകൾ ശശി തരൂർ എംപി സന്ദർശിക്കുന്നു.
പാഴായങ്കിലും   തണലായി.....കടമ്മനിട്ട  കാടുകയറിക്കിടക്കുന്ന   പടയണിഗ്രാമത്തിൽ   സ്ഥാപിച്ചിരിക്കുന്ന   വള്ളിപ്പടർപ്പുകൾ   കയറിയ   വഴിവിളക്കുകാലിൽ  പക്ഷി   തീറ്റതേടുന്നതിനിടയിൽ   ചൂടിൽനിന്ന്    രക്ഷപെട്ടത്തിയപ്പോൾ.
പുനർനിർമ്മാണം നടക്കുന്ന ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ വെൽഡിംഗ് ജോലികൾക്കിടയിൽ തെറിച്ചുവീഴുന്ന തീപ്പൊരികൾ
ൽസ്യ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തീരദേശ ഹർത്താലിനെത്തുടർന്ന് ജോലിക്ക് പോവാതെ അടുത്ത ദിവസത്തേയ്ക്കായി ആലപ്പുഴ വാടയ്ക്കൽ തീരത്ത് വലയിണക്കുന്ന മത്സ്യത്തൊഴിലാളികൾ.
താങ്ങാണ് തണലാണ്.... കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുകയാണ്, ചൂടിൽനിന്ന് രക്ഷനേടാനായി അനുജന്റെ തലയിൽ തോർത്ത് മൂടി എടുത്തുകൊണ്ടുപോകുന്ന പെൺകുട്ടി. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുന്നു
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുത്തിയോട്ടം.
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല നിവേദ്യത്തിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര ജംഗ്ഷനും പരിസരവും ശുചീകരിക്കുന്ന തൊഴിലാളികൾ
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദിക്കുന്നു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com