ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ.
ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച.
അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ.
തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും.
ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ.
മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ.
പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം.
കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം.
ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്.
നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ.
നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ.
തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച.
റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ.
നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി.
കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച.
ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു.
257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു.
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com