സന്ധ്യ മയങ്ങും നേരം...ഒട്ടകപ്പുറത്തിരുന്നു വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന കുട്ടി
വലയം...ചിലന്തി വല നെയ്യുന്നത് കൗതുകകരമായ കാഴ്ചയാണ്. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
തൊഴിലാളി യന്ത്രം...പഴയകാലത്ത് പാടത്തും വരമ്പത്തും പണിയെടുക്കുന്നത് തൊഴിലാളികൾ ആയിരുന്നെക്കിൽ ഇന്ന് ആ സ്ഥാനത്ത് യന്ത്രങ്ങളാണ് പണിയെടുക്കുന്നത്. കെട്ടിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നു. കടമകുടിയിൽ നിന്നുള്ള കാഴ്ച
മധുരിക്കും ഓർമ്മകളെ... എസ്.എസ്.എൽ.സി പരീക്ഷയും കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ സഹപാഠികളുടെ യൂണിഫോമിൽ ഓർമ്മക്കുറിപ്പുകൾ കോറിയിടുന്നു. കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിൽ നിന്നുമുള്ള ദൃശ്യം. ഫോട്ടോ: ആഷ്‌ലി ജോസ്
പച്ചപ്പനംതത്തെ...തെങ്ങിൽ കൂടുക്കിട്ടിരിക്കുന്ന തത്തമ്മ. ഇണ തത്തയെ കാത്ത് ഓലയിൽ ഇരിക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
കൊയ്യ്തിട്ട പാടത്തെ നെല്മണികൾ തിന്നാൻ എത്തിയ പ്രാവിൻ കൂട്ടം. ആലപ്പുഴ ചുങ്കം കന്നിട്ട പാടശേഖരത്തിൽ നിന്നുള്ള വൈകുന്നേരത്തെ ദൃശ്യം
വർണ്ണമയം...എറണാകുളം ആലപ്പുഴ അതിർത്തി ഗ്രാമമായ ചാപ്പക്കടവിൽ അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ പൊന്ത് വള്ളത്തിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി
സ്വപ്നക്കൂട്...തെങ്ങിൽ കൂടുകുട്ടിരിക്കുന്ന മൈന പുറത്തേക്കു പറക്കാൻ തയ്യാറെടുക്കുന്നു. കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
കരുതലും ജീവിതവും...കൊച്ചി നഗരത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു ഉപജീവന നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളി തന്റെ കുഞ്ഞിനെയും സൈക്കളിൽ ഇരുത്തികൊണ്ട് അപകടകരമായ രീതിയിൽ പോകുന്നു. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച
പകലും പുറത്തിറങ്ങാൻ കഴിയാതായോ...സാധാരണ പകൽ സമയങ്ങളിൽ മൂങ്ങകളെ പരാതി കാണാറില്ല. അപ്രതീക്ഷിതമായി പുറത്തുകണ്ടപ്പോൾ കൊച്ചി നഗരത്തിൽ നിന്നുള്ള കഴ്ച
കുംഭത്തിൽ തിളച്ച്... വേനൽ കടുത്തതോടെ ചൂടിൽ നിന്ന് രക്ഷനേടാൻ തലമറച്ച് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരി. കോഴിക്കോട് സിവിൽ സ്റ്റേഷനിന് സമീപത്ത് നിന്നുള്ള കാഴ്ച.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
പുഴയല്ല, കണ്ണീരിനുറവയാണ്.. കടുത്ത വേനലിൽ പുഴകളിലേയും കിണറുകളിലേയും വെള്ളം ക്രമാതീതമായി കുറഞ്ഞുവരികയാണ്. പലയിടത്തും കൃഷി നശിക്കാതിരിക്കാൻ പുഴയിൽ കിണറുകൾ നിർമ്മിച്ച് മോട്ടോർ ഇറക്കി ജലസേചനം തുടങ്ങിക്കഴിഞ്ഞു. പൂർണ്ണമായും വറ്റിയ ഷിറിയ പുഴയിൽ കുടിവെള്ള ആവശ്യത്തിനായി നിർമ്മിച്ച കിണറിൽ നിന്ന് ദാഹമകറ്റുന്ന സ്കൂൾ കുട്ടികൾ. കാസറഗോഡ് അംഗടിമൊഗറിൽ നിന്നുമുള്ള കാഴ്ച്ച.
പാർക്കിംഗ് ഫുൾ...കൊച്ചിക്കായലിൽ മീൻ പിടിക്കാനായി സ്ഥാപിച്ചിരിക്കുന്ന ചിനവലയിൽ കൂട്ടത്തോടെ വന്നിരിക്കുന്ന നീർക്കാകകൾ
അണ്ടർ ഗ്രൗണ്ട്...എറണാകുളം കെ.എസ്.ആർ.ടി.സി ഗെരെജിൽ ബംഗളുരുവിൽ നിന്നും എറണാകുളത്തിനു വന്ന ബസിനു അടിയിലുള്ള ലഗേജുകൾ വെക്കുന്ന സ്ഥലത്തു വിശ്രമിക്കുന്ന ജീവനക്കാർ
ഇരണ്ടപ്പാടം : മുവാറ്റുപുഴ പെരുമ്പാവൂർ റോഡിന് സമീപം വിരുന്നെത്തിയ ഇരണ്ടകൾ. ഫോട്ടോ: ബാബു സൂര്യ
ഈ നോട്ടം എങ്ങനെയുണ്ട് : മരത്തിൽ ഒരുമിച്ചെത്തിയ മലയണ്ണാനുകൾ. മലയാറ്റൂർ ഡിവിഷനിലെ കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നുള്ള ദൃശ്യം .
കൊയ്ത്തു കഴിഞ്ഞ പാടത്തു അന്നം തേടിയെത്തിയ തത്തക്കൂട്ടം . നെല്ല് കതിരിടുമ്പോൾ തന്നെ ഇവർ നെൽ പാടങ്ങളിൽ സജീവമാണ്. ആലപ്പുഴ ചുങ്ക൦ കന്നിട്ടപ്പാട ശേഖരത്തിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയ്ക്കടുത്തായി വില്പനയ്ക്കായി കൊണ്ട് വന്ന നിറങ്ങൾ ചാർത്തിയ കോഴികുഞ്ഞുങ്ങൾ
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
  TRENDING THIS WEEK
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com