സ്റ്റാർ ആക്ഷൻ...ഐ.സി.എസ്.ഐയുടെ കലൂരിലെ പുതിയ ഓഫീസ് കെട്ടിടം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
കൊൽക്കത്തയിൽ വനിത ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐ. എം. എയുടെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂർ രാജ്യവ്യാപക പണിമുടക്കിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം തിരക്കൊഴിഞ്ഞ നിലയിൽ.
ഇന്ന് ചിങ്ങം ഒന്ന്, കർഷകദിനം. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങളും പഞ്ഞവും മാറി ചിങ്ങപ്പുലരി കർഷകർക്ക് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാലമാകും എന്നാണ് വിശ്വാസം. പാലക്കാട് കൊല്ലങ്കോട്ട് നിന്നുള്ള കാഴ്ച.
ഡോറുകൾ തുറന്നിട്ട് നഗരത്തിലൂടെ സർവീസ് നടത്തുന്ന സിറ്റി ബസ്
കുഞ്ഞിക്കൈയിലെ വലിയ സ്വാതന്ത്ര്യം… രാജ്യം 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ത്രിവർണ പതാകയുമായി കുരുന്ന്.
ദേശീയതയുടെ ഫാഷൻ..... സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറങ്ങളിലുള്ള വേഷം ധരിച്ച് തൊടുപുഴയിലൂടെ നടന്നു നീങ്ങുന്ന പെൺകുട്ടി
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിപണിയിലെത്തിയ ദേശീയപതാകയും തോരണങ്ങളും നോക്കുന്ന കുട്ടി . നടക്കാവിൽ നിന്നുള്ള കാഴ്ച.
കോഴിക്കോടൻ മുഹബ്ബത്ത്… വയനാട് ചൂരൽമലയിൽ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ സൈന്യത്തിന് കോഴിക്കോട് ആദാമിന്റെ ചായക്കട ഹോട്ടലിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ ഒരുക്കിയ ബിരിയാണി ദം പൊട്ടിച്ചു നോക്കുന്ന സൈനികൻ
സ്വാതന്ത്ര്യ ദിനം അന്നമാണ്..... ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തിയപ്പോൾ ആഘോഷത്തിന് വേണ്ടി ദേശീയ പതാക വിറ്റ് ഉപജീവനം തേടുന്ന അന്യ സംസ്ഥാന തൊഴിലാളി. തൊടുപുഴ വെങ്ങല്ലൂർ സിഗ്നൽ ജംങ്ങ്ഷനിൽ നിന്നുള്ള ദൃശ്യം.
നിഴൽമാൻ...ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ പന്തൽ പണിക്കിടെ വെള്ളത്തുണി അടിക്കുന്ന ആളുടെ നിഴൽ രൂപം
വയനാട് ദുരന്ത ബാധിതയാവർക്കു ഐക്യ ദാർഢ്യവുമായി കണ്ണൂർ കളക്ട്രേറ്റിലെത്തിയ മണിപ്പൂരി വിദ്യാർത്ഥികൾ ദീപം തെളിയിച്ചപ്പോൾ .
തൊടുപുഴ നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സബീന ബിഞ്ചു റിട്ടേണിംഗ് ഓഫീസർ സബ്കളക്ടർ അരുൺ എസ് നായരുടെ സാന്നിദ്ധ്യത്തിൽ അധികാരം ഏറ്റെടുക്കുന്നു
തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നഗരസഭയ്ക്ക് പുറത്ത് ലീഗ് - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം
പ്രകൃതിയുടെ കാൽവെപ്പ്... ലോക ആനദിനം... വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടി നാശംവിതച്ച ഭാഗങ്ങളിൽ പുലർച്ചെ ആനകൾ സന്ദർശിച്ചു പോയതിന്റെ കാൽപ്പാടുകൾ. പ്രകൃതി ദുരന്തങ്ങൾ നടക്കുന്ന മേഖലകളിൽ വന്യജീവികളുടെ ഇത്തരത്തിലുള്ള തിരിച്ചുവരവുകൾ വനത്തിന്റെ തിരിച്ചുവരവിനെ തന്നെയാണ് കാണിക്കുന്നതെന്ന് ഗവേഷകർ സൂചിപ്പിക്കാറുണ്ട്.
തിരുവനന്തപുരം മൃഗശാലയിലെ പുള്ളി പുലി
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ നടന്ന ട്രയൽ പരേഡിൽ നിന്ന്.
പാടത്ത് പണി വരമ്പത്ത് ഊണ്... പട്ടുവം വയലിൽ ഞാറ് നടുന്ന കർഷക സ്ത്രീ വരമ്പത്തിരുന്ന് ഉച്ചയൂണ് കഴിക്കുന്നു.
കാത്തിരിപ്പാണ്  ,   വലിയ പ്രതീക്ഷയോടും സ്നേഹത്തോടും അമ്മക്കിളി   കുഞ്ഞിക്കിളിക്ക്  വേണ്ടി   അടയിരിക്കുകയാണ്  ,   സമീപത്തെ    കൂട്ടിലെ  മുട്ടവിരിഞ്ഞ   കുഞ്ഞുങ്ങളെയും  കാണാം  .   പത്തനംതിട്ട   റിങ്ങ്  റോ‌ഡിൽ   വെട്ടിപ്രത്തു നിന്നുള്ള   കാഴ്ച.
കനത്ത മഴയിൽ കണ്ണൂർ കലക്ടറേറ്റിനു സമീപം കനോത്ത് വിജയന്റെ വീട് തെങ്ങ് വീണ് തകർന്ന നിലയിൽ.
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
പാടത്ത് പണി വരമ്പത്ത് ഊണ്... പട്ടുവം വയലിൽ ഞാറ് നടുന്ന കർഷക സ്ത്രീ വരമ്പത്തിരുന്ന് ഉച്ചയൂണ് കഴിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com