ഒരു പരാതിയുണ്ട്… കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനം മാവൂർ കടോടി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകുന്നയാൾ
വഴിയൊരക്കെണി...കാൽനടക്കാർ സഞ്ചരിക്കുന്ന ഫുട്പാത്ത് കാനായുടെ ഇരുമ്പ് മൂടി മോഷണം പോയതിനാൽ വഴിയോര കച്ചവടക്കാർ അപകടം ഒഴിവാക്കാൻ പ്ലാസ്റ്റിക് ട്രൈയും മറ്റു സാധനങ്ങളും വച്ച് മൂടിയിരിക്കുന്ന നിലയിൽ .തൃശൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപത്തു നിന്നുമുള്ള ചിത്രം.
കുന്ന്യോ മലയിൽ സോയിൽ നെയിലിം ങ് പ്രവർത്തി പുരോഗമിക്കുന്ന നിലയിൽ.
കോഴിക്കോട് വെള്ളയിൽ ബീച്ചിൽ കഴിഞ്ഞദിവസം രാത്രി കണ്ട വെള്ളിമൂങ്ങ.
വർണ്ണപ്പൂങ്കാവനം...കോട്ടയം കൊല്ലാട് കിഴക്ക്പുറം പാടശേഖരത്തിൽ പൂവണിഞ്ഞ ആമ്പൽപൂക്കൾക്കിടയിൽ ഇരതേടുന്ന നീലക്കോഴി.
കനത്ത മഴയെ തുടർന്ന് ഉണ്ടായ കടൽക്ഷോഭത്തിൽ കാസർകോട് നെല്ലിക്കുന്ന് കാവുഗോളി കടപ്പുറത്തെ റോഡ് മുഴുവനായും തകർന്നപ്പോൾ.
കോഴിക്കോട് വെള്ളയിൽ ഹാർബറിൽ മുങ്ങിയ ബോട്ട് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾ
ഓടയിൽ നിന്ന്... മലയാളികളുടെ അഭിമാനമായ നടൻ സത്യനല്ല ഇതിലെ നായകൻ, മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധത്തിനും മാലിന്യങ്ങൾക്കുമിടയിൽ സ്വന്തം കർമ്മത്തിൽ മടികൂടാതെ മുഴുകുന്ന ഈ മനുഷ്യൻതന്നെയാണ് ഈ നാടിന്റെ നായകൻ. കോഴിക്കോട് മാവൂർ റോഡിലെ ഓടയ്ക്കടിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കോർപ്പറേഷൻ തൊഴിലാളി.
കോനാട് ബീച്ചിന്‌ സമീപം അടിച്ച ശക്തമായ തിരമാല. തിരയടിച്ച് സമീപത്തെ പല വീടുകളിലും വെള്ളം കയറി.
ജില്ലയിൽ പെയ്ത മഴയത്ത് മൊബൈലിൽ ചിത്രങ്ങൾ പകർത്തി പോകുന്നവർ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പൂരിലെ വൈലാലിൽ വീട്ടിലെത്തിയ എടവണ്ണ എസ്.എച്ച്.എം.ജി.വി ഹയ‍ർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ബഷീറിന്റെ മകൾ ഷാഹിനാ ബഷീറുമൊത്ത് സെൽഫിയെടുക്കുന്നു.
കായലോളത്തിൽ... കുമരകം വേമ്പനാട് കായലിൽ മീൻപിടിക്കാൻ പോകുന്ന തൊഴിലാളികളും ടൂറിസ്റ്റുകളുമായി പോകുന്ന ഹൗസ് ബോട്ടും
പൊടിക്കുണ്ട് എക്സൈസ് ഓഫീസിൽ വിവിധ കേസുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ.
കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ.സുധാകരന്റെ നടാലിലെ വീട്ടിൽ നിന്നും കുഴിച്ചെടുത്ത കൂടോത്ര വസ്തുക്കൾ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
കണ്ണൂർ ഏച്ചൂർ കമാൽ പീടികക്ക് സമീപം പോലീസുകാൻ്റെ കാർ ഇടിച്ച് സ്ത്രീ മരിക്കാനിടയായ കാർ പോലീസ് ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടിക്കെട്ടിയ നിലയിൽ.
കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിച്ച തിങ്കളാഴ്ച കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ വനിതാ കോളേജില്‍ നവാഗതരെ സ്വീകരിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകരായ സീനിയര്‍ വിദ്യാര്‍ഥികള്‍.
നീറ്റ്, നെറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ
ഹെൽമറ്റും തൊപ്പിയും വിശ്രമത്തിൽ.... തൊടുപുഴ നഗരസഭയിലേക്ക് നടന്ന മാർച്ചിൽ ബാരക്കേട് വച്ച് തടയാൻ തയ്യാറെടുക്കുന്ന പോലീസുകാർ ഹെൽമറ്റും തൊപ്പിയും സമീപത്ത് സൂക്ഷിച്ചിരിക്കുന്നു
കോഴിക്കോട് ബീച്ച് ആശുപത്രി ഒ.പി കൗണ്ടർ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനെ തുടർന്ന് ഒ.പി ടിക്കറ്റ് എടുക്കാൻ വെള്ളക്കെട്ടിന് ​​​​​​​സമീപം വരി നിൽക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com