Thursday, September 18, 2025 10:15:02 PM
96 ന്റെ ചെറുപ്പം.. കോഴിക്കോട് കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സവത്തിൽ പൂളക്കടവ് പകൽവീട്ടിലെ മീനാക്ഷിയമ്മ പരിപാടി ആസ്വദിക്കുന്നു.
ഭാഗ്യം തുണക്കുമോ?... സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോഴിക്കോട് ജില്ല ഭാഗ്യക്കുറി സംരക്ഷണ സമിതി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിനെത്തിയ ലോട്ടറി വിൽപനക്കാരി.
അന്നത്തിനായി... കോഴിക്കോട് ബീച്ചിൽ നാടോടികൾ അവതരിപ്പിച്ച തെരുവ് സർക്കസിൽ നിന്ന്. ഒരു കാലത്ത് 'സൈക്കിൾ ബാലൻസ് ' എന്നപേരിൽ നാട്ടിൻപുറങ്ങളിൽ സജ്ജീവമായിരുന്ന ഇത്തരം മെയ്യഭ്യാസങ്ങൾ ഇന്ന് അന്യംനിന്നുപോയ കലാപ്രകടനങ്ങളാണ്.
ജീവിത വെളിച്ചം തേടി... നേരം സന്ധ്യ കഴിഞ്ഞിട്ടും കളിയുപകരണങ്ങൾ വില്പനയ്ക്കായി കൊണ്ടുനടക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവ്. നാഗമ്പടത്ത് നിന്നുള്ള കാഴ്ച
തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയിലേക്കാവശ്യമായ തടികൾ കയറ്റി ദേശിയപാതയിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ സുരക്ഷകളില്ലാതെ കിടന്നുറങ്ങുന്ന തൊഴിലാളികൾ. കോവളം ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം Image
വലിയതുറ കടൽതീരത്ത് ദൃശ്യമായ സൂര്യാസ്തമനം.
കോട്ടയം തിരുനക്കരയിലെ ഗാന്ധിസ്ക്വയറിനുള്ളിൽ കയറി കടി കൂടുന്ന തെരുവ് നായകൾ.നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണ്
ഓണം വാരാഘോഷത്തിനുശേഷം നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന നഗരസഭാ ജീവനക്കാർ അപകടകരമായ രീതിയിൽ ലോറിയിൽ യാത്ര ചെയ്യുന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ പഴവീട് ക്ഷേത്രത്തിൽ നിന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് ഉറിയടി ഘോഷയാത്രയിൽ രാധ വേഷധാരി ഉണ്ണിക്കണ്ണനെ ലാളിച്ചപ്പോൾ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ആലപ്പുഴ ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്ക് സല്യൂട്ട് നൽകുന്ന കുഞ്ഞു വോളണ്ടിയർ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം ഫോ‌ർട്ട്കൊച്ചി ബീച്ചിൽ പ്രാവുകൾക്ക് തീറ്റ ഇട്ട് കൊടുക്കുന്ന പ്രദേശവാസി.
കോഴിക്കോട് ബീച്ചിൽ വൈകീട്ട് അനുഭവപ്പെട്ട തിരക്ക്.
കനാൽ വെള്ളത്തിലുടെ പാടശേഖരത്തിലേക്ക് ഒഴുക്കിയെത്തിയ മീനുകളെ വല വിശീ പിടിക്കുന്ന ആളുകൾ പാലക്കാട് അംബലക്കാട് ഭാഗത്ത് നിന്ന്.
ആവേശ തുഴയോളം... കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിയിൽ ഇരുട്ടുകുത്തി ഒന്നാം തരം ഫൈനൽ മത്സരത്തിൽ യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി.കർണ്ണനെ പിന്നിലാക്കി സൗത്ത് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ജേതാക്കളാകുമ്പോൾ ആവേശത്തോടെ വെള്ളത്തിൽ ചാടുന്നവർ.
കാലത്തിനൊത്ത് കോലം മാറി.. ഓണത്തത്തോടാനുബന്ധിച്ച് കോഴിക്കോട് മി ഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ. വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഓണത്തോടാനുബന്ധിച്ച് തെയ്യരൂപത്തിൽ, മഹാബലിയുടെ പ്രതിപുരുഷനായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നതെന്ന് പറയപ്പെടുന്നു.
പൂരാടത്തിരക്ക്.. ഓണത്തോടാനുബന്ധിച്ച് കോഴിക്കോട് മിഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ.
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
തലയ്ക്ക് മീതെ...കോട്ടയം സീസർ പാലസ് ഹോട്ടൽ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കുന്നു.ബി.ജെ.പി കോട്ടയം വെസ്റ്റ് അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്. കെ കൺവൻഷൻ സെൻറർ (കാനം രാജേന്ദ്രൻ നഗർ) ചുവപ്പണിഞ്ഞപ്പോൾ
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
അയ്മനം പുത്തൂക്കരിയിൽ ആരംഭിച്ച ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്നവരും കയാക്കിങ് നടത്തുന്നവരും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com