ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻ മാരെ റോഡിന് സമീപത്തെ മരച്ചില്ലയിൽ ഇരുന്നു വീക്ഷിക്കുന്ന മലയണ്ണാന്റെ വിവിധ ഭാവങ്ങൾ. ശബരിമല ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച.
ശബരിമലയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴി ഘോഷയാത്രയിൽ പങ്കെടുക്കുന്ന ചെണ്ടമേള കലാകാരന്റെ തോളിലിരുന്ന് മേളം ആസ്വദിക്കുന്ന കുരുന്ന്. പതിനെട്ടാം പടിക്ക് മുന്നിൽ നിന്നുള്ള കാഴ്ച.
ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ദർശനത്തിനെത്തിയവർ
കോട്ടയം നാഗമ്പടം സ്റ്റേഡിയം റോഡിന് സമീപമിരുന്ന് നാടൻ പുൽക്കൂട് ഉണ്ടാക്കി വിൽക്കുന്ന പാലക്കാട് സ്വദേശികളിൽനിന്ന് പുൽക്കൂട് വാങ്ങികൊണ്ട് പോകുന്നയാൾ
ഹായ് സാന്താ...കോട്ടയം സൈക്ലിംഗ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച ക്രിസ്മസ് സന്ദേശ സൈക്കിൾ യാത്രയിൽ പങ്കെടുക്കുവാൻ സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തിയ ആൾ.
ബി.ജെ.പി ആലപ്പുഴ ജില്ലാ ഓഫീസ് ദീനദയാൽ ഭവൻ്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി നൃത്തം അവതരിപ്പിക്കാനെത്തിയ കൃഷ്ണ രാധ വേഷധാരികളായ കുട്ടികളെ അരികിലേക്ക് വിളിച്ചപ്പോൾ
ബി.ജെ.പി ആലപ്പുഴ ജില്ലാ ഓഫീസ് ദീനദയാൽ ഭവൻ്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ വേഷവിധാനം കൗതുകമായി മാറി. താൻ അഭിനയിച്ച കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങൾ ആലേഖനം ചെയ്ത കസവു മുണ്ടുടുത്താണ് എത്തിയത് . കളിയാട്ടംവും അതിലെ അഭിനയത്തിന് ലഭിച്ച നാഷണൽ അവാർഡ് ഫലകവും, കമ്മീഷണർ സിനിമയിലെ "ഓർമ്മയുണ്ടോ ഈ മുഖം" ഡയലോഗും ആകെ മൊത്തം ഒരു സിനിമാ മയം
ശബരിമല സന്നിധാനം ഫ്ലൈ ഓവറിലൂടെയുള്ള ക്യൂ സോപാനത്തിന് സമീപമെത്തിയപ്പോൾ ദർശനത്തിനായി ഇറങ്ങുന്നതിനിടയിൽ ബാലൻസ് തെറ്റി താഴെവീണ അയ്യപ്പനെ പിടിച്ചെഴുന്നേൽപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ശബരിമല ദർശനത്തിനായി മല ചവിട്ടിയെത്തുന്ന അയ്യപ്പൻമാർക്കുകിലേക്ക് സമീപത്തെ മരത്തിൽ നിന്ന് ഭക്ഷണത്തിനായി ചാടി വീഴുന്ന സിംഹവാലൻ കുരങ്ങ്. മരക്കൂട്ടത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനായി രക്ഷകർത്താക്കൾക്കൊപ്പം ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ.
അയ്യനൊരു ഫ്ലൈയിംഗ് കിസ്... ശബരിമല ദർശനത്തിനായി രക്ഷകർത്താവിെനൊപ്പമെത്തിയ കുഞ്ഞ് മാളികപ്പുറം സോപാനത്തിന് മുന്നിലെത്തിയയപ്പോൾ തിരക്കിനിടയിൽ രക്ഷകർത്താവിന്റെ ചുമലിലേറി ദർശനം സാധ്യമായപ്പോൾ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവെച്ച സിനിമ പോസ്‌റ്ററുകൾ നോക്കിക്കാണുന്ന ഡെലിഗേറ്റുകൾ
കാവലായി കൂടെ... രാത്രിയിൽ റോഡിന്റെ സൈഡിലെ ഓടയുടെ മുകളിൽ കിടന്നുറങ്ങുന്ന വയോധികന് കൂട്ടായി അടുത്തിരിക്കുന്ന നായകുട്ടികൾ .തിരുവനന്തപുരം ആക്കുളം ബൈപ്പാസിൽ നിന്നുള്ള ദൃശ്യം.
ചിറപ്പിനൊടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ എൽ.ഇ.ഡി ബലൂണുകൾ വിൽപ്പന നടത്തുന്ന അന്യസംസ്ഥാനക്കാരിയായ യുവതി
കനത്ത ചൂടിൽ ഉന്തുവണ്ടിയിൽ വെയിലേൽക്കാത്ത രീതിയിൽ ചാക്ക് ഉപയോഗിച്ച് മറച്ച് കുട്ടികളെയുമിരുത്തി നീങ്ങുന്നയാൾ. ദേശീയപാത ആലപ്പുഴ അമ്പലപ്പുഴയിൽ നിന്നുള്ള ദൃശ്യം
കൊതിയൂറും രുചിക്കൂട്ടുകളുമായി ക്രിസ്മസ് കേക്കുകൾ ... പാലക്കാട് യാക്കരയിലെ ബേക്കറിയിൽ ക്രിസ്മസ് ആഘോഷത്തിനായി തയ്യാറാക്കുന്നു ഫ്രൂട്ട് കേക്കുകൾ. പ്ലംകേക്ക്. ബട്ടർ സോക്കാച്ച്. നട്ടി ബബിൾ. ചോക്ലേറ്റ് കേക്ക് എന്നിവയാണ് വണിയിലെ താരങ്ങൾ
ഒരേ തണലിൽ... കനത്ത ചൂടത്ത് വെയിൽ ഏൽക്കാതെ ഒരു കുടക്കീഴിൽ ഒന്നിച്ചിരിക്കുന്ന വിദ്യാർത്ഥികൾ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം.
കുട്ടിക്കൂട്ട്...കുട്ടിയെയും കൊണ്ട് ഫുഡ് ഡെലിവറി ചെയ്യുവാൻ ബൈക്കിൽ പോകുന്നയാൾ. ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിന്നുള്ള കാഴ്ച.
കൂട്ടിന് പാപ്പാ...ക്രിസ്മസ് പാപ്പയുടെ മുഖംമൂടി വിൽപ്പന നടത്തുന്ന അതിഥി തൊഴിലാളികൾക്കൊപ്പമെത്തിയ കുഞ്ഞിനെ കട്ടിലിൽ തൊട്ടിൽ കെട്ടി കിടത്തിയപ്പോൾ.കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.
വിശപ്പടക്കലാണ് ----പൂജയ്ക്ക് നേദിച്ച ഭക്ഷണം ഇലയിൽനിന്ന് കഴിക്കുന്ന അണ്ണാൻ പത്തനംതിട്ട താഴെ വെട്ടിപ്രം പൂവൻപാറ മലങ്കോട്ട കാവിൽനിന്നുള്ള കാഴ്ച, ഇവിടെ നേദിക്കുന്ന ഭക്ഷണം സാധാരണയായി പക്ഷിമൃഗാതികളാണ് കഴിക്കാറ്.
  TRENDING THIS WEEK
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി ഏറ്റുവാങ്ങുന്നു
ക്രിസ്മസ് അപ്പുപ്പനെ ഒന്നുകാണട്ടെ... എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സന്താക്ളോസ് വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ ആഹ്ളാദത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com