കാലത്തിനൊത്ത് കോലം മാറി.. ഓണത്തത്തോടാനുബന്ധിച്ച് കോഴിക്കോട് മി ഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ. വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഓണത്തോടാനുബന്ധിച്ച് തെയ്യരൂപത്തിൽ, മഹാബലിയുടെ പ്രതിപുരുഷനായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നതെന്ന് പറയപ്പെടുന്നു.
പൂരാടത്തിരക്ക്.. ഓണത്തോടാനുബന്ധിച്ച് കോഴിക്കോട് മിഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ.
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
കാഴ്ചക്കാർക്ക് കൗതുകം പകരാൻ മിണ്ടാപ്രാണികളെ ബലിയാടാക്കേണ്ടതുണ്ടോ? ഒട്ടകങ്ങളുടെ ജീവിതസാഹചര്യത്തിന് യോജിച്ചതല്ല കേരളമെങ്കിലും സഫാരിക്കായി കടപ്പുറങ്ങളിൽ ഇവയെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ സഫാരിക്കായി ഉപയോഗിക്കുന്ന ഒട്ടകങ്ങളിൽ ഒന്നിന്റെ പരിക്കുപറ്റി വികൃതമായ മുഖമാണിത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ബദ്ദപ്പാടാണതൊക്കെയെങ്കിൽ ആ ഒട്ടകങ്ങളെ സ്നേഹം നൽകിയില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ..
ഓണാഘോഷത്തിന്റെ ഭാഗമായി മാറാട് ജിനരാജദാസ്‌ എ.എൽ.പി സ്കൂളിൽ തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പുലികൾക്കൊപ്പം ചുവടുവയ്ക്കുന്ന കുട്ടികൾ.
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആഘോഷ പരിപാടിയിൽ നിന്ന് .
ഹാ.. പുഷ്പമേ.. കർണാടക ഗുണ്ടപ്പേട്ടിൽ സൂര്യകാന്തി പൂവിട്ടപ്പോൾ.. പാടം കാണനെത്തിയ സഞ്ചാരി
സ്വപ്നങ്ങൾക്കു മതിലുകളില്ല.... സകലതും മറന്ന് സ്വപ്നങ്ങളിലേറാൻ ഈ മതിലുകളൊന്നും ഒരു തടസമേയല്ല. കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികൾ കൊക്കോ കളിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ട് പോവേണ്ട വഴി പോലും മറന്ന് പോയൊരാൾ.
മാവേലി'ക്കുഞ്ഞോ'ണം ഓണം ഇങ്ങെത്തിയതോടെ എങ്ങും ആഘോഷങ്ങളാണ്. ഭട്ട് റോഡ് പ്രതീക്ഷ അങ്കണവാടിയിൽ നടന്ന ഓണാഘോഷത്തിൽ മാവേലിയായി വേഷമിട്ട കൂട്ടുകാരന് ചോറ് വാരിക്കൊടുക്കുന്ന സഹപാഠികൾ
അത്തം പത്താം നാൾ പൊന്നോണം. സമൃദ്ധിയുടെ പൊന്നോണ പൂക്കളമൊരുക്കാൻ കോഴിക്കോട് ഈസ്റ്റ്‌ ഹിൽ എടക്കാട് വിപ്ലവകലാവേദിയ്ക്ക് സമീപത്ത് വീട്ടുകാർ കൃഷിചെയ്ത ചെണ്ടുമല്ലി കൃഷിയിടത്തിൽ നിന്ന് പൂക്കൾ പറിക്കുന്ന കുട്ടികൾ.
കാഴ്ചയുടെ ജലയാത്ര... ജലഗതാഗത വകുപ്പിന്റെ എറണാകുളം, പെരുമ്പളം, പാണാവള്ളി ബോട്ട് സർവീസ് അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ തമിഴ്നാട് രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ കാഴ്ച.
തോരും വരെ... കഴിഞ്ഞദിവസം പുലർച്ചെ മഴ പെയ്തപ്പോൾ നനയാതെ നാഗമ്പടം പാലത്തിനു സമീപം ബസ്റ്റോപ്പിൽ കയറി നിൽക്കുന്ന ഇരുചക്ര യാത്രക്കാർ.
ഒത്തുപിടിച്ചാൽ... ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. കോട്ടയം വൈക്കം റോഡിൽ പ്രാവട്ടത്ത് നിന്നുള്ള കാഴ്ച.
പച്ചപ്പണിഞ്ഞ കുട്ടനാടൻ പാടങ്ങളും ഗ്രാമീണ ഭംഗിയും ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. ചാറ്റൽ മഴയത്ത് ആലപ്പുഴ കൈനകരിയിൽ പാടശേഖരത്തിൽ നിന്ന് ചിത്രം പകർത്തുന്നവർ
തെങ്ങോലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം.ർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം
പാടശേഖരത്തിൽ ഞാറ് നടുന്ന ബംഗാളിൽ നിന്നെത്തിയ കർഷക തൊഴിലാളികൾ.
വികസനത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. എന്നാലും പാലങ്ങൾ ഇല്ലാത്ത ചെറുതുരുത്തുകൾ ഇപ്പോഴും കൊച്ചിയിലുണ്ട്. താന്തോണി തുരുത്തിൽ നിന്ന് യാത്രക്കാരുമായി ഹൈക്കോർട്ട് ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്.
  TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
എറണാകുളം കെ.എസ്.ആർ.ടി.സി വകുപ്പിന്റെ പുതിയ സംരംഭമായ ഡബിൾ ഡക്കർ ബസിൽ ഓണത്തോടനുബന്ധിച്ച് നടന്ന സർവീസിൽ മാവേലി വേഷം കെട്ടിയ ആൾ വഴിയാത്രികരെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം നഗരസഭയിൽ നടന്ന ഓണാഘോഷ പരിപാടികൾ
തിരുവനന്തപുരം നഗരസഭയിലെ ഓണാഘോഷത്തിൽ പാട്ടിന് ചുവടുവെക്കുന്ന ജീവനക്കാർ
എല്ലാവരും പിരിഞ്ഞ് പോകണേ... ഓണാഘോഷത്തിൻ്റെ ഭാഗമായി "മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി തൃശൂർ തെക്കേഗോപുരനടയിൽ  സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളത്തിൻ്റെ വിധി നിർണ്ണയം ഉടൻ നടത്തുവാൻ പൂക്കളത്തിൻ്റെ പരിസരത്ത് നിന്ന് പൊലീസുക്കാർ മാറിനിക്കണമെന്നാവശ്യപ്പെട്ട്  വിസിൽ മുഴക്കുന്ന വനിതാ പൊലിസുക്കാരി
ആറന്മുള ഭഗവാന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പോകുന്ന തിരുവോണത്തോണി നയിക്കാനായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെക്കടവിൽ നിന്നും എം.എൻ അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com