സമർപ്പയാമി...കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
S
കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്ന കുട്ടി
തലപോയാലും നനയാൻ വയ്യ... കനത്ത മഴയിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പിന്നിൽ അപകടകരമാം വിധം കുടചൂടിയിരുന്ന് പോകുന്ന യാത്രിക. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തമ്പാനൂർ മേൽപാലത്തിന് അപകരമായ നിലയിൽ വളർന്ന് കയറുന്ന ആൽമരം. തകർന്ന കൈവരികളും കാണാം.
തീറ്റതേടി... പച്ചപ്പായി നിൽക്കുന്ന ഞാറുകൾക്കിടയിൽ നിന്ന് മഴ കുറഞ്ഞപ്പോൾ തീറ്റകൊത്താനെത്തിയ എരണ്ട. ഏലൂർ വടക്കും ഭാഗത്ത് നിന്നുള്ള കാഴ്ച.
വവ്വാൽ ട്രീ... തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയായ പുഴയ്ക്കലിൽ നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തായി അക്വാഷ മരത്തിൽ കാലാകാലങ്ങളായി തമ്പടിച്ചിരിക്കുന്ന വവ്വാൽക്കൂട്ടം. നിപ രോഗ പടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയും ജാഗ്രതയിലാണ്.
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ മീൻ കൊത്തിയെടുക്കുന്ന കൊക്ക്. എറണാകുളം കണ്ടക്കടവിൽ നിന്നുള്ള കാഴ്ച.
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വിഭവങ്ങൾ.
സൂക്ഷിച്ച് സാ‌ർ,കൈയ്യിൽ പിടിച്ചോളൂ....പത്തനംതിട്ട ഗവ.നഴ്സിംഗ് കോളേജിന് കൗൺസിൽ അംഗീകാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കളും കെ.എസ്.യു പ്രവർത്തകരും സംയുക്തമായി കോളേജിലേക്ക് നടത്തിയ പ്രതിഷേധ സമരത്തെ തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച ശേഷം കോളേജിന്റെ സംരക്ഷണ കവചം മറികടക്കുന്ന വനിതാ പൊലീസിനെ സഹായിക്കാനായി കൈനീട്ടുന്ന സഹപ്രവർത്തക.
മഴ വൈബ്... മഴയെ തുടർന്ന് നിറഞ്ഞെഴുകുന്ന അതിരപ്പിള്ളി ചാർപ്പ വെള്ളച്ചാട്ടം ആസ്വദിക്കുന്നവർ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി വൽക്കരിക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ എജീസ് ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിൽ നിന്നും
മൺസൂൺ ആമ്പൽ ഫെസ്റ്റ്... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി പാടശേഖരത്ത് മഴയത്ത് വള്ളത്തിൽ പോയി ആമ്പൽ വസന്തം ആസ്വദിക്കുന്നവർ.
റോഡ് സർവീസ്..... ചാക്ക് കെട്ട് റോഡിൽ കൂടി വലിച്ച് സ്കൂട്റിൽ യാത്ര ചെയ്യുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
ബിജെപി മാർച്ച്... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ബിജെപി വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിക്ഷേധമാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
എറണാകുളം നാവികത്താവളത്തിൽ നിന്ന് പറന്നുയരുന്ന വിമാനം. വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച.
തെരുവ് നായ ശല്യം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യാതൊരുവിധ നടപടികളും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളിയിൽ തെരുവുനായകൾ തമ്മിൽ കടിപിടി കൂടുന്ന കാഴ്ച .തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ വർഷം ആയിരത്തിനാന്നൂറോളം പേർക്ക് കടിയേറ്റത് തെരുവു നായ്ക്കളിൽ നിന്നാണെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണങ്ങൾ നടക്കുന്നത് തലസ്ഥാനത്ത് ആളാണെന്നുമുള്ള വിവരാവകാശ രേഖ വാർത്തയായിരുന്നു.
തെരുവ് നായ... തെരുവ് നായ ശല്യം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യാതൊരുവിധ നടപടികളും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളിയിൽ തെരുവുനായകൾ തമ്മിൽ കടിപിടി കൂടുന്ന കാഴ്ച.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി യുടെ നേതൃത്വത്തിൽ മന്ത്രിയുടെ ജില്ലാ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ് പ്രവത്തകരെ അറസ്റ്റ് ചെയ്യിത് നീക്കുന്ന പൊലീസ്.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട മൈലപ്രയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശവപ്പെട്ടി മാർച്ച് തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ പ്രവർത്തകർ പെട്ടിയുമായി കയറിയപ്പോൾ.
  TRENDING THIS WEEK
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം  (ഫയൽ ചിത്രം )
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂ‌ർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്‌ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന  ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, കെപി.സി.സി മുൻ പ്രസിഡന്റ്  കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഭീമാ ഗോൾഡ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മുൻ സ്‌പീക്കർ എം.വിജയകുമാർ, ചിത്തിര തിരുനാൾ സ്മാരക സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പാർട്ടി പുതപ്പിച്ച ശേഷം അന്ത്യോപചാരമർപ്പിക്കുന്നു.
പ്രഭാത സന്തോഷം....കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് അച്യുതാനന്ദൻ രാവിലെ ഓശാന മൗണ്ടിൽ പത്രങ്ങൾ വായിച്ചിട്ട് ഇരിക്കുന്നു (ഫയൽ ചിത്രം )
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു.
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ റാലി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com