പാർക്കിംഗ് ഫുൾ... കൊച്ചി മെട്രോ പാലത്തിൽ വന്നിരിക്കുന്ന തത്തകൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.
സിഗ്നലിലെ ഉപജീവനം... വാഹനങ്ങൾ നിർത്താനുള്ള സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ വിൽക്കുന്ന ഇതരസംസ്ഥാനകാരനായ യുവാവ്. പാലാരിവട്ടത്തു നിന്നുള്ള കാഴ്ച.
ചുവന്നു തുടുത്തുസൂര്യൻ... വേനൽ ചൂട് കൂടുമ്പോൾ സൂര്യനും ചുവന്നു തുടുക്കുകയാണ്. മറൈൻ ഡ്രൈവിൽ സായാഹ്നം ആസ്വദിക്കുന്ന യുവാക്കൾ.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡ് നേടിയ ദ്യശ്യ സൂരജ്, കാർമൽ ജി.എച്ച്.എസ്.എസ്, തിരുവനന്തപുരം.
പുതുവർഷം പറന്നു കയറാം... ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നുള്ള അസ്തമയ കാഴ്ച.
പറന്നെത്തി... ഫോർട്ട് കൊച്ചി ബീച്ചിൽ സഞ്ചാരികൾ എത്തുമ്പോൾ കടലകൾ കൊത്തിപ്പറക്കുന്ന പ്രാവ്.
പായൽ തിങ്ങിയതിനെ തുടർന്ന് ജലഗതാഗതം മുടങ്ങിയ ചിലവന്നരൂർ കായൽ. പായൽ തിങ്ങിയത് മൂലം മത്സ്യ ബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
പ്രസാദിച്ചു... കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ സർപ്പക്കാവിലെ നിവേദ്യം കഴിക്കാനെത്തുന്ന അണ്ണാൻ.
സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ.
സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്.
വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ.
ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച.