കനത്ത മഴയെ തുടർന്ന് കോഴിക്കോട് പാലാഴി കടയിൽ വെള്ളം കയറിയപ്പോൾ
ദേശീയപാത നിർമ്മാണത്തിനായി തോടുകളെല്ലാം അടച്ചതോടെ ഹൈലൈറ്റ് മാളിന് സമീപത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ
മഴ കനത്തതോടെ കോഴിക്കോട്  പയ്യോളി ദേശീയ പാതയ്ക്ക്  സമീപത്തെ പെട്രോൾ പമ്പിൽ വെള്ളം കയറിയപ്പോൾ.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയുടെ ഒ. പി. കൗണ്ടറിന് മുന്നിൽ വെള്ളം കയറിയപ്പോൾ
കനത്തമഴയിൽ കക്കോടി ടൗൺ വെള്ളത്തിൽ മുങ്ങിയപ്പോൾ.
കനത്ത മഴയെത്തുടർന്ന് കുമാരസാമി-ചെലപ്രം റോഡിലുണ്ടായ വെള്ളക്കെട്ട് .
ഇന്ന് ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം. ചരമവാർഷിക അനുസ്മരണത്തിനായി ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്കൂട്ടറിൽ വച്ചു കൊണ്ടു പോകുന്ന ഐ.എൻ.ടി.യു.സി തൊഴിലാളികൾ. കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച.
കനത്ത കാറ്റിലും മഴയിലും ആലപ്പുഴ കൈനകരി കുപ്പപ്പുറം മാതിരമ്പള്ളി വീട്ടിൽ സജിനമ്മ അശോകൻ്റെ വീട് പൂർണമായും തകർന്നപ്പോൾ.
വിട്ടു തരില്ല... പി.എസ്.സി അഴിമതിക്കെതിരെ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കത്തെ പ്രതിരോധിക്കുന്ന പോലീസ്.
ദിശതെറ്റിയ ദിശാബോധം... ആലപ്പുഴ ശവക്കോട്ട പാലത്തിലെ ബസ്സ് സ്റ്റോപ്പിൽ സൂചന ബോർഡിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പിൽ പരസ്യബോർഡും സമീപത്തായി നിലത്ത് ചാരിവെച്ചിരിക്കുന്ന നിലയിൽ പി.ഡബ്ല്യൂ.ഡിയുടെ ദിശതെറ്റിയിരിക്കുന്ന സൂചന ബോർഡും.
പി.എസ്.സി കോഴ വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ സദസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോലംകത്തിച്ചപ്പോൾ
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് സമീപത്തെ വെള്ളക്കെട്ട്
ഇന്നലെ രാത്രി തൃശൂർ നഗരത്തിൽ പെയ്ത മഴയിൽ.
കേരള മീഡിയ അക്കാഡമിയും തൃശൂർ പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ.എസ് പ്രീവിൺ കുമാർ ഫോട്ടോ പ്രദർശനം വീക്ഷിക്കുന്ന മന്ത്രി ആർ.ബിന്ദു, എംഎൽഎ പി.ബാലചന്ദ്രൻ ,പ്രവീണ്‍ കുമാറിന്റെ ഭാര്യ ഡോ. രത്‌ന കുമാരി തുടങ്ങിയവർ.
പച്ചപ്പട്ടിൽ... തൃശൂർ തേക്കിൻക്കാട് മൈതാനത്ത് പച്ചപ്പുല്ല് നിറഞ്ഞപ്പോൾ.
പമ്പാനദിയിലെ ആറന്മുള സത്രക്കടവിൽ മകളെ നീന്തൽ പഠിപ്പിക്കുന്ന പിതാവ്.
കേരളാ   പൊലീസ്   അസോസിയേഷൻ   പത്തനംതിട്ട   ജില്ലാ സമ്മേളനത്തിന്റെ   ഭാഗമായി   നടന്ന   പൊതുസമ്മേളനത്തിനെത്തിയ   മന്ത്രി   വീണാജോർജ്ജ്   മാദ്ധ്യമങ്ങളോട്   പ്രതികരിക്കുന്നു.
മന്ത്രി വീണാ ജോർജിന്റെ ഓഫിസിലേക്കു  യൂത്ത്കോൺഗ്രസ്  നടത്തിയ മാർച്ച്   തടയാനെത്തിയ   പൊലീസുകാർ   ‌‌‌ഹെൽമെറ്റ്   ധരിക്കാനായി   തൊപ്പികൾ   എടുത്ത്   മതിലിൽ   കൂട്ടി   വച്ചിരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പിൽ പരിശീലനം പൂർത്തിയാക്കിയ മോഹിനിയാട്ടം കലാകാരൻമാരുടെ അരങ്ങേറ്റം കോഴിക്കോട് ജൂബിലി ഹാളിൽ നടന്നപ്പോൾ
പഗ്ഗ് മാർക്ക് വൈൽഡ്ലൈഫ് ആൻഡ് റെസ്ക്യൂ ഫോഴ്സ് മൃഗസംരക്ഷണ സംഘടനയുടെ ആനിമൽ ആംബുലൻസ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com