നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ.
നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ.
തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച.
റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ.
നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി.
കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച.
ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച.
നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു.
വലയിൽ കുടുങ്ങാതെ... ചിനവലകൾ സീസണിൽ അഴിച്ചു വെച്ചിരിക്കുന്നതിനാൽ ചെറുവള്ളത്തിൽ മൽസ്യബന്ധനം നടത്തുന്നയാൾ. എറണാകുളം പിഴല പാലത്തിൽ നിന്നുള്ള കാഴ്ച.
സായാഹ്നഘോഷം... ഫോർട്ട് കൊച്ചി ബീച്ചിൽ കുമിളകൾ പാറിച്ചു സായാഹ്നം ആഘോഷിക്കുന്ന കുട്ടികൾ.
കടലോളം... കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു തിരികെ ഹർബാറിലേക്ക് എത്തുന്ന ബോട്ടുകൾ. ഫോർട്ട് കൊച്ചി കടപ്പുറത്തു നിന്നുള്ള കാഴ്ച.
പാലം കടക്കുവോളം... പാലത്തിനു മുകളിലൂടെ പറപ്പിക്കാൻ കഴിയില്ലല്ലോ മത്സ്യബന്ധനം നടത്തുന്നതിനായി പാലം കടക്കുന്നതിനായി കുനിഞ്ഞു പോകുന്ന ആൾ.
തുരുത്തിൽ നിന്നും... എറണാകുളം ജില്ലയിലെ മുളവുകാട് നിന്നുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് കൊച്ചികായലിലൂടെ എറണാകുളം ബോട്ട് ജെട്ടിയിലേക്ക് അടുക്കുന്നു. ഗോശ്രീ പാലത്തിൽ നിന്നുള്ള കഴ്ച്ച.
ജീവിതവണ്ടി... കൊച്ചിക്കായലിൽ ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്ന മീൻപിടുത്തകാർ. സമീപത്തായി കടന്നു പോകുന്ന ബോട്ട്.
നാട് കാടായി... നാട്ടിലുള്ളവർ കാടു കയറുമ്പോൾ കട്ടിലുള്ളവർ നാട്ടിലേക്കിറങ്ങുകയാണ്. വൈപ്പിൻ ജെട്ടിക്കു സമീപത്തു എത്തിയ മയിലുകൾ.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
ഇരയെ കാത്തു... ചിന വല വലിക്കുമ്പോൾ കിട്ടുന്ന മീനിനെ പിടിക്കാൻ കാത്തു നിൽക്കുന്ന കൊക്കുകൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച.
ലൈഫ് ഫ്രെയിം... കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
പറപ്പിക്കും ഞാൻ... പ്രാവിൻ കൂട്ടത്തിന് പിന്നാലെ ഓടുന്ന കുട്ടി. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിലെ കാഴ്ച.
ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊടിലാളി. കോട്ടയം ഇടയാഴത്ത് നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
ശ്രീനാരായണഗുരുദേവ സമാധി ദിനത്തിൽ ഗുരുദേവ പ്രതിഷ്ഠയിലെ പൂമൂടൽ ചടങ്ങിനായി യൂത്ത്ഫ്രണ്ട്(എം) പാർട്ടി ഓഫിസിലെ കൃഷിയിടത്തിൽ നിന്നുമെത്തിച്ച പുഷ്പങ്ങൾ ചെങ്ങളം വടക്ക് എസ്.എൻ.ഡി.പി ക്ഷേത്രത്തിൽ ശാഖാ പ്രസിഡന്റ് സി.ജെ സതീഷിന് മന്ത്രി വി.എൻ. വാസവൻ കൈമാറുന്നു.
എൻ.ഐ.എ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോടനുബന്ധിച്ചു കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം.
എസ്.എൻ.ഡി.പി. യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 95 - മത് സമാധി ദിനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടൈ മൈതാനം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടന്ന സർവമത പ്രർത്ഥന യോഗം.
വെയിലേറ്റു വാടാതെ... കായലിൽനിന്ന് പിടിച്ച മീൻ വിൽക്കുന്ന പെൺകുട്ടി കനത്ത ചൂടിൽനിന്ന് രക്ഷനേടാൻ കുടനിവർത്തുന്നു. കണ്ടെയ്നർ റോഡിലെ വഴിവക്കിൽനിന്നുള്ള കാഴ്ച.
സുരക്ഷിതരായിരിക്കണം നമ്മൾ... നാട്ടിൽ തെരുവ് നായ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈപ്പിൻ ചിൽഡ്രൻസ് പാർക്കിൽ കുട്ടികൾ കളിക്കുന്നതിനിടക്ക് ഓടിയടുത്ത നായയിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്ന മാതാവ്.
തൃശൂർ വിമല കോളേജിൽ സംഘടിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോട്ക്കൂടി സ്നേഹപൂർവ്വം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിററി എഫ് എം റേഡിയോ ആയ മൈ റേഡിയോയുടെ ലോഗോ പ്രകാശനചടങ്ങിൽ പങ്കെടുത്തവരോടൊപ്പം സെൽഫി എടുക്കുന്ന ചലച്ചിത്ര നടൻ ടൊവിനോ തോമസ്.
കോട്ടയം കൊല്ലാട് ഗവ. എൽ.പി സ്കൂൾ മൈതാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളർത്തുനായകൾകുളള പേവിഷപ്രധിരോധ കുത്തിവയ്‌പ്‌ നടത്തിയപ്പോൾ.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനു സമീപം പന്നിയംപാടം വളവിൽ മറിഞ്ഞ ടാങ്കർ ലോറിയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.
പറമ്പികുളം ഡാമിന്റെ ഷട്ടർ തകരാർമൂലം അമിതമായി വെള്ളം പുറത്തേക്ക് ഒഴുകുന്നു.
ശാരദാ മഠത്തിലെ പർണ്ണശാലയിലെ പ്രത്യേക പൂജകൾക്ക് ശേഷം അഭിഷേകത്തിനുളള പൂർണ്ണകുംഭം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com