കാമറയിൽ കുടുങ്ങുമോ ... എ.ഐ. കാമറകൾ സ്ഥാപിക്കേണ്ടത് പൊതുജനങ്ങളുടെ നെഞ്ചത്ത് അല്ല മറിച്ച് അഴിമതിയും ഔദ്യോഗിക കൃത്യവിലാപവും കയ്യാറുന്ന സർക്കാർ ഓഫീസുകളിൽ ആണ് സ്ഥാപിക്കേണ്ടത് എന്ന് ആരോപിച്ച് പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജോയന്റ് ആർ.ടി.ഒ .ഓഫീസിന് മുന്നിൽ പ്രതികാത്മകമായ കാമറ സ്ഥാപിച്ചപ്പോൾ ഓഫീസ ആവിശ്യത്തിനായി വന്നയാൾ കാമറയ്ക്ക് മുന്നിലുടെ പുറത്ത് വരുന്നു
ജോലി കഴിഞ്ഞ് ശക്തമായ മഴയിൽ തലയിൽ തോർത്തിട്ട് പിക്ക് അപ്പ് വാനിന്റെ പിന്നിലിരുന്ന് പോകുന്ന തൊഴിലാളികൾ. ജില്ലയിൽ കാലവർഷം ശക്തമായിത്തുടങ്ങി. ഈരാറ്റുപേട്ടയിൽ നിന്നുള്ള കാഴ്ച.
നിയമം ഞങ്ങൾ പാലിക്കും....ഇരുചക്ര വാഹനയാത്രയിൽ 12 വയസിന് താഴെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർ മുതിർന്നവരുടെ ഹെൽമറ്റ് വെച്ച് അമ്മയോടൊപ്പം യാത്ര ചെയ്യുന്നു കുട്ടി ചിന്നക്കടയിൽ നിന്നുള്ള ദൃശ്യം
എവിടെ എൻ്റെ ലോകം...ജനാലയ്ക്കിടയിൽ അകപ്പെട്ടു പോയ ചിത്രശലഭം.പുറത്തേക്കുള്ള വഴി തേടുന്നു
മഴമുടക്കിയ ശബ്ദം... കനത്ത മഴയെ തുടർന്ന് കോഴിക്കോട് ബീച്ചിൽ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചതോടെ സൗണ്ട് സിസ്റ്റം ടാർ പായയിൽ പൊതിഞ്ഞു നീക്കിക്കൊണ്ടുപോകുന്ന തൊഴിലാളി.
മഴ ആസ്വദിച്ച്..... ആലപ്പുഴ നഗരത്തിൽ ശക്തമായ മഴ പെയിതതിനു ശേഷം ഉണ്ടായ ചാറ്റൽ മഴ ആസ്വദിച്ച് നടന്നു നീങ്ങുന്ന വിദേശികളും, ചാറ്റൽ മഴ നനയാതെ കൈയിൽ കരുതിയ കവർ കൊണ്ട് തലമുടി നടന്നു പോകുന്ന സ്വദേശിയും
കോട്ടില്ലെങ്കിൽ എന്താ... ആലപ്പുഴ നഗരത്തിൽ പെയിത മഴയിൽ നനയാതെ ധരിച്ച ഷർട്ട് തലയിലൂടെ പുതച്ചു പിന്നിലിരുന്നു യാത്രചെയ്യുന്ന യാത്രക്കാരൻ. വൈ.എം.സി.എ കെ.എസ്.ആർ.ടി.സി റോഡിൽ നിന്നുമുള്ള ദൃശ്യം
നവീകരിച്ച ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ ഉദ്ഘാടനച്ചടങ്ങിന് മുന്നേ നടന്ന സ്വീകരണത്തിന് ശേഷം ഓപ്പൺ ജീപ്പിന്റെ മുൻവശത്ത് കൂടി പുറത്തുകടക്കാൻ ശ്രമിക്കുന്ന മന്ത്രി വി.എൻ വാസവനെ സഹായിക്കുന്ന മന്ത്രി മുഹമ്മദ് റിയാസും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും
രണ്ടാം കൃഷിക്ക് നിലമൊരുക്കുന്നതിനായി പാടത്തേക്ക് എത്തിച്ച ട്രാക്ടറിന് ചുറ്റും പറന്നിറങ്ങിയ കൊക്കുകൾ . ആലപ്പുഴ കുട്ടനാട്ടിൽ നിന്നുള കാഴ്ച.
തിരയോട് മല്ലിട്ട്... വിഴിഞ്ഞം കടൽതീരത്ത് വള്ളത്തിൽ ചിപ്പി ശേഖരിക്കുന്ന മത്സ്യ തൊഴിലാളി
ഏകാന്തതയുടെ തീരത്ത്... തിരുവനന്തപുരം ആഴിമല കടൽത്തീരത്തെ പാറക്കൂട്ടങ്ങൾക്കുമുകളിലിരുന്ന് സായാഹ്നം ആസ്വദിക്കുന്ന വിദേശ വനിത
കൂടെവിടെ... വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റുകയും അവിടെ അമ്പരചുംബികളായ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് ഇത്തരം പക്ഷികളുടെ വാസസ്ഥലങ്ങൾ ആണ്.നഗരത്തിലെ മിക്ക വഴിവിളക്കുകളിലും കാണാം ഇവയുടെ കൂടുകൾ.ഇന്നും പ്രകൃതിക്കുമേലുള്ള മനുഷ്യരുടെ കയ്യേറ്റത്തിന് കുറവൊന്നുമില്ല.
സംസ്ഥാനത്ത് കാലവർഷക്കാറ്റ് എത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യ്‌ത്ത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് നടന്നു നീങ്ങുന്ന വയോധികൻ. പത്തനംതിട്ട ഇളകൊള്ളൂർ പള്ളിപ്പടിയിൽ നിന്നുളള ദൃശ്യം
എ ഐ നോ ..... നിയമം എത്ര കർശനമാക്കിയാലും അതൊന്നും ബാധകമല്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. എ ഐ ക്യാമറയെല്ലാം ഇത്തരക്കാർക്ക് നിസാരം. പക്ഷേ, നിയമ ലംഘനം അപകടമാണ് വിളിച്ചുവരുത്തുകയെന്നത് അറിഞ്ഞിരിക്കണം. എ ഐ ക്യാമറ പ്രവർത്തന സജ്ജമായ ആദ്യദിനം കോഴിക്കോട് നടക്കാവിൽ കണ്ട നിയമ ലംഘന ബൈക്ക് യാത്ര.
എനിക്കൊന്നും കാണണ്ട... ടവൽ കൊണ്ട് മുഖം പൊത്തി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോവുന്ന പെൺകുട്ടി. എ.ഐ കാമറ വെച്ച ആദ്യ ദിവസം കോഴിക്കോട് മാനാഞ്ചിറ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.
മഴമൂടിയ പ്രതീക്ഷ.... കോഴിക്കോട് ബീച്ചിൽ കളിപ്പാട്ട കച്ചവടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കനത്ത മഴയെ തുടർന്ന് പ്ലാസ്റ്റിക് കവറിനടിയിൽ അഭയം തേടിയപ്പോൾ.
കനത്തമഴയിൽ വെള്ളംപൊങ്ങിയ കോഴിക്കോട് കോർട്ട് റോഡ്
കനത്തമഴയിൽ വെള്ളംപൊങ്ങിയ കെ പി കേശവമേനോൻ റോഡ്
നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സ്റ്റേഡിയം ജംഗ്ഷൻ റോഡിലുണ്ടായ വെള്ളക്കെട്ടിൽ കണ്ടെത്തിയ ആഫ്രിക്കൻ മുഷി.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ അരുവിയിലെ വെള്ളത്തിൽ കളിക്കുന്ന കുരങ്ങന്മാർ. കണ്ണൂർ ആറളം ചീങ്കണ്ണി പുഴയിൽ നിന്നുള്ള ദൃശ്യം.
  TRENDING THIS WEEK
മഴമൂടിയ പ്രതീക്ഷ.... കോഴിക്കോട് ബീച്ചിൽ കളിപ്പാട്ട കച്ചവടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കനത്ത മഴയെ തുടർന്ന് പ്ലാസ്റ്റിക് കവറിനടിയിൽ അഭയം തേടിയപ്പോൾ.
എനിക്കൊന്നും കാണണ്ട... ടവൽ കൊണ്ട് മുഖം പൊത്തി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോവുന്ന പെൺകുട്ടി. എ.ഐ കാമറ വെച്ച ആദ്യ ദിവസം കോഴിക്കോട് മാനാഞ്ചിറ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.
ഇത് ഇവിടെ ഇരിക്കട്ടെ ... ബൈക്കിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കുട്ടിക്ക് ഹെൽമെറ്റ് തെരഞ്ഞെടുത്ത് കൊടുക്കുന്ന അച്ഛൻ. തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നുമുള്ള ചിത്രം.
എ ഐ നോ ..... നിയമം എത്ര കർശനമാക്കിയാലും അതൊന്നും ബാധകമല്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. എ ഐ ക്യാമറയെല്ലാം ഇത്തരക്കാർക്ക് നിസാരം. പക്ഷേ, നിയമ ലംഘനം അപകടമാണ് വിളിച്ചുവരുത്തുകയെന്നത് അറിഞ്ഞിരിക്കണം. എ ഐ ക്യാമറ പ്രവർത്തന സജ്ജമായ ആദ്യദിനം കോഴിക്കോട് നടക്കാവിൽ കണ്ട നിയമ ലംഘന ബൈക്ക് യാത്ര.
സംസ്ഥാനത്ത് കാലവർഷക്കാറ്റ് എത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യ്‌ത്ത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് നടന്നു നീങ്ങുന്ന വയോധികൻ. പത്തനംതിട്ട ഇളകൊള്ളൂർ പള്ളിപ്പടിയിൽ നിന്നുളള ദൃശ്യം
പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് അമ്മയെക്കാണാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയുടെ ആശ്വാസവാക്കുകൾ കേൾപ്പിച്ചുകൊടുക്കുന്ന രക്ഷകർത്താവ്. ആലപ്പുഴ തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
യൂണിഫോം
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
കൂടെവിടെ... വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റുകയും അവിടെ അമ്പരചുംബികളായ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് ഇത്തരം പക്ഷികളുടെ വാസസ്ഥലങ്ങൾ ആണ്.നഗരത്തിലെ മിക്ക വഴിവിളക്കുകളിലും കാണാം ഇവയുടെ കൂടുകൾ.ഇന്നും പ്രകൃതിക്കുമേലുള്ള മനുഷ്യരുടെ കയ്യേറ്റത്തിന് കുറവൊന്നുമില്ല.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com