എറണാകുളം മറൈൻ ഡ്രൈവിൽ നിന്നൊരു ചെറുപക്ഷി ഇരതേടുന്ന ദൃശ്യം.
ലക്ഷദീപത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്ന പെൺകുട്ടി.
ഇന്ന് മുതൽ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ ബൂത്തുകളിൽ ഒന്നൊഴികെ എല്ലാം ഫാസ്റ്റാഗ് സംവിധാനത്തിലാക്കിയതിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന ഫാസ്ട്രാക്കും പണം കൊടുത്ത് പോകുന്ന ടോൾ ബൂത്തിലെ വാഹനങ്ങളുടെ നീണ്ട നിരയും കാണാം.
സുരക്ഷയാണ് തലയിൽ... ശക്തമായ വെയിലിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് വെച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസ്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
സംസ്ഥാന കൃഷി വകുപ്പും കാർഷിക സർവ്വകലാശാലയും ചേർന്ന് വയനാട് അമ്പലവയലിൽ ഒരുക്കിയ അന്താരാഷ്‌ട്ര പുഷ്‌പോത്സവം "പൂപ്പൊലി" കാണാൻ രാജ്യത്തിനകത്തും പുറത്തും നിന്ന് ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
കോട്ടയം ഈരയിൽക്കടവിൽ തീറ്റ തേടിയിരിക്കുന്ന വലിയ വേലിത്തത്ത.
വയനാട് അമ്പലവയലിൽ നടക്കുന്ന അന്താരാഷ്‌ട്ര പുഷ്‌പോത്സവം "പൂപ്പൊലി" നഗരിയുടെ ആകാശ ദൃശ്യം. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ പുഷ്പമേളയിലേക്കൊഴുകുന്നത്.
വയനാട് അമ്പലവയലിൽ നടക്കുന്ന അന്താരാഷ്‌ട്ര പുഷ്‌പോത്സവം "പൂപ്പൊലി" സന്ദർശിക്കുന്ന ഫ്രഞ്ച് ചിത്രകാരൻ ജീൻ ലൂക്കും പത്‌നിയും. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ പുഷ്പമേളയിലേക്കൊഴുകുന്നത്.
പണിമുടക്കാത്ത പരിപാലനം... ദേശീയ പണിമുടക്ക് ദിവസം തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച കൃഷി വകുപ്പിന്റെ വൈഗ 2020യിൽ നിന്നും വാങ്ങിയ പ്ലാവിൻ തൈ തന്റെ സ്കൂട്ടറിൽ വച്ചു കെട്ടി വീട്ടിലേക്ക് പോകുന്നു.
മഴവില്ലഴകായ് മത്സ്യങ്ങൾ... കൊല്ലം ബീച്ച് റോഡിൽ വിൽപ്പനയ്‌ക്കായി കവറുകളിൽ നിറച്ച് തൂക്കിയിരിക്കുകയാണ് വർണ്ണ മത്സ്യങ്ങളെ. ആകർഷകമായ തരത്തിൽ വിൽപ്പനയ്‌ക്ക് വച്ച മത്സ്യങ്ങളെ കാണാനും തിരക്ക് ഏറെയാണ്.
ഉയരണം ഇവിടെയും സംരക്ഷണ ജ്വാലകൾ... ഭരണഘടനയുടെ എഴുപതാം വാർഷികത്തിൽ അതിന്റെ സംരക്ഷണത്തിനായി രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ നവോത്ഥാന കേരളത്തിൽ മാലിന്യം കൊണ്ട് അഭിഷേകം ചെയ്ത ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്ക്കറിൻെറയും നവോത്ഥാന നായകൻ അയ്യങ്കാളിയുടെയും അർദ്ധകായ പ്രതിമകൾ. വേളി മാധവപുരത്ത് നിന്നുള്ള ദൃശ്യം.
തലസ്ഥാനത്തുണ്ടായ ശക്തമായ മഴ. കിഴക്കേകോട്ടയിൽ നിന്നുള്ള കാഴ്ച.
പച്ച പായൽ ഉണങ്ങിയപ്പോൾ... പായൽ തിങ്ങിയതിനെ തുടർന്ന് ഒഴുക്ക് നിലച്ച എറണാകുളം ചിലവന്നൂർ നിന്നുള്ള കാഴ്ച.
എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലെ റോഡരുകിൽ നിൽക്കുന്ന തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്നനിലയിൽ. കാൽനട യാത്രക്കാർക്ക് അപകടകരമായി കിടക്കുന്ന കൊമ്പ് വള്ളികൊണ്ട് പോസ്റ്റിൽ കെട്ടിവച്ചിരിക്കുന്നു.
വൈത്തിരി വട്ടവയലിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ പുലിയെ കരക്ക്‌ കയറ്റുന്നു, വലയിട്ട് പുലിയെ കുടുക്കി മുകളിലേക്ക് ഉയർത്തിയശേഷം മയക്കുവെടി വെക്കുകയായിരുന്നു.
സിനിമ സംവിധായകൻ സിദ്ദിഖ് തന്റെ പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ പോസ്റ്ററിന് മുന്നിൽ.
ഗവർണർ ലൈവാണ്... കോട്ടയം എം.ജി. സർവകലാശാലയിലൽ നടന്ന സംവാദത്തിൽ പങ്കെടുത്ത ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് മൊബൈലിൽ ലൈവ് ചെയ്യുന്നതിന്റെ കാഴ്ച.
വിദേശ ചിത്രം...പുതുവർഷ ദിനത്തോടനുബന്ധിച്ച് ഇന്നലെ ഫോർട്ട് കൊച്ചിയിൽ നടന്ന കാർണിവലിനിടയിൽ വിദേശിയായ സഹോദരന്റെ ചുമലിൽ നിന്ന് ചിത്രം പകർത്തുന്ന സഹോദരൻ
കൊച്ചിയുടെ മുഖമുദ്ര മട്ടാഞ്ചേരി ഹാർബർ പാലത്തിന് താഴെയായി നീങ്ങുന്ന ചെറുവള്ളങ്ങൾ
മനസാണ് ശക്തി ...തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറുന്ന ഭിന്നശേഷിക്കാരന്റെ വിവിധ ചിത്രങ്ങൾ
  TRENDING THIS WEEK
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി ഷിബു ബേബി ജോൺ, കളക്ടർ ബി. അബ്ദുൾ നാസർ എന്നിവർ സമീപം.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലനെയും താഹയെയും എറണാകുളം കലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ.
ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയതോടെ ഫാസ്ടാഗുള്ള വാഹനങ്ങൾ മാത്രം കടന്ന് പോകണമെന്ന് ബോർഡുമായി നിന്ന് തിരിച്ച് വിടുന്ന ജീവനക്കാർ.
മലമ്പുഴ ഡാമിൽ കെറിയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധിക്കുന്നു
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് സമീപത്തെ കായലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളി
ഹരിവരാസനം അവാർഡ് വാങ്ങുവാൻ ശബരിമല സന്നിധാനത്തെത്തിയ പദ്മഭൂഷൻ ഡോ. ഇളയരാജയെ തിരിച്ച് ഡോളിയിൽ കയറ്റി പമ്പയിലേക്ക് കൊണ്ടുപോകുന്നു.
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടം.
മരട് ആൽഫാ സെറീൻ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു.
നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ്.
മരട് ഗോൾഡൻ കായലോരം ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചപ്പോൾ ഉണ്ടായ പൊടിപടലം കൊണ്ട് സമീപത്തെ ഫ്ലാറ്റ് മൂടിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com