ഓണം വാരാഘോഷത്തിനുശേഷം നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന നഗരസഭാ ജീവനക്കാർ അപകടകരമായ രീതിയിൽ ലോറിയിൽ യാത്ര ചെയ്യുന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ പഴവീട് ക്ഷേത്രത്തിൽ നിന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് ഉറിയടി ഘോഷയാത്രയിൽ രാധ വേഷധാരി ഉണ്ണിക്കണ്ണനെ ലാളിച്ചപ്പോൾ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ആലപ്പുഴ ബീച്ചിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്ക് സല്യൂട്ട് നൽകുന്ന കുഞ്ഞു വോളണ്ടിയർ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
എറണാകുളം ഫോ‌ർട്ട്കൊച്ചി ബീച്ചിൽ പ്രാവുകൾക്ക് തീറ്റ ഇട്ട് കൊടുക്കുന്ന പ്രദേശവാസി.
കോഴിക്കോട് ബീച്ചിൽ വൈകീട്ട് അനുഭവപ്പെട്ട തിരക്ക്.
കനാൽ വെള്ളത്തിലുടെ പാടശേഖരത്തിലേക്ക് ഒഴുക്കിയെത്തിയ മീനുകളെ വല വിശീ പിടിക്കുന്ന ആളുകൾ പാലക്കാട് അംബലക്കാട് ഭാഗത്ത് നിന്ന്.
ആവേശ തുഴയോളം... കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിയിൽ ഇരുട്ടുകുത്തി ഒന്നാം തരം ഫൈനൽ മത്സരത്തിൽ യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി.കർണ്ണനെ പിന്നിലാക്കി സൗത്ത് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ജേതാക്കളാകുമ്പോൾ ആവേശത്തോടെ വെള്ളത്തിൽ ചാടുന്നവർ.
കാലത്തിനൊത്ത് കോലം മാറി.. ഓണത്തത്തോടാനുബന്ധിച്ച് കോഴിക്കോട് മി ഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ. വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഓണത്തോടാനുബന്ധിച്ച് തെയ്യരൂപത്തിൽ, മഹാബലിയുടെ പ്രതിപുരുഷനായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നതെന്ന് പറയപ്പെടുന്നു.
പൂരാടത്തിരക്ക്.. ഓണത്തോടാനുബന്ധിച്ച് കോഴിക്കോട് മിഠായിതെരുവിൽ ഇറങ്ങിയ ഓണപ്പൊട്ടൻ.
ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
വലിച്ചി'ട്ടോണം'... ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിൽ വടംവലി മത്സരം സംഘടിപ്പിച്ചപ്പോൾ
കാഴ്ചക്കാർക്ക് കൗതുകം പകരാൻ മിണ്ടാപ്രാണികളെ ബലിയാടാക്കേണ്ടതുണ്ടോ? ഒട്ടകങ്ങളുടെ ജീവിതസാഹചര്യത്തിന് യോജിച്ചതല്ല കേരളമെങ്കിലും സഫാരിക്കായി കടപ്പുറങ്ങളിൽ ഇവയെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ സഫാരിക്കായി ഉപയോഗിക്കുന്ന ഒട്ടകങ്ങളിൽ ഒന്നിന്റെ പരിക്കുപറ്റി വികൃതമായ മുഖമാണിത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ബദ്ദപ്പാടാണതൊക്കെയെങ്കിൽ ആ ഒട്ടകങ്ങളെ സ്നേഹം നൽകിയില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ..
ഓണാഘോഷത്തിന്റെ ഭാഗമായി മാറാട് ജിനരാജദാസ്‌ എ.എൽ.പി സ്കൂളിൽ തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പുലികൾക്കൊപ്പം ചുവടുവയ്ക്കുന്ന കുട്ടികൾ.
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആഘോഷ പരിപാടിയിൽ നിന്ന് .
ഹാ.. പുഷ്പമേ.. കർണാടക ഗുണ്ടപ്പേട്ടിൽ സൂര്യകാന്തി പൂവിട്ടപ്പോൾ.. പാടം കാണനെത്തിയ സഞ്ചാരി
സ്വപ്നങ്ങൾക്കു മതിലുകളില്ല.... സകലതും മറന്ന് സ്വപ്നങ്ങളിലേറാൻ ഈ മതിലുകളൊന്നും ഒരു തടസമേയല്ല. കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികൾ കൊക്കോ കളിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ട് പോവേണ്ട വഴി പോലും മറന്ന് പോയൊരാൾ.
മാവേലി'ക്കുഞ്ഞോ'ണം ഓണം ഇങ്ങെത്തിയതോടെ എങ്ങും ആഘോഷങ്ങളാണ്. ഭട്ട് റോഡ് പ്രതീക്ഷ അങ്കണവാടിയിൽ നടന്ന ഓണാഘോഷത്തിൽ മാവേലിയായി വേഷമിട്ട കൂട്ടുകാരന് ചോറ് വാരിക്കൊടുക്കുന്ന സഹപാഠികൾ
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com