തൃശൂർ ഇരിങ്ങാക്കുട, കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിയതിനെ തുടർന്ന് വെട്ടിലായ യാത്രക്കാർ
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപത്തെ ഗതാഗതാ പരിഷ്കാരങ്ങൾ തങ്ങൾക്ക് ദുരിതമാണെന്ന് ആരോപ്പിച്ച് തൃശൂർ ഇരിങ്ങാക്കുട, കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിയതിനെ തുടർന്ന് പൊലീസ് വിവരങ്ങൾ ആരായുന്നു
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂരിന്റെ മണ്ണിൽ കേരളകൗമുദി 50 വർഷം തികയുന്ന വേളയിൽ തൃശ്ശൂർ യൂണിറ്റ് ഒരുക്കുന്ന ''സുവർണ്ണ മധുരം'' ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം സിനിമാതാരവും  കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സംവിധായകൻ സത്യൻ അന്തിക്കാടിന് നൽകി നിർവഹിക്കുന്നു. യൂണിറ്റ് ചീഫ് പ്രഭുവാര്യർ,ഡിജിഎം ഗോപാലകൃഷ്ണൻ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ,യൂണിറ്റ് മാനേജർ സി.വി മിത്രൻ, യൂണിറ്റ് പരസ്യ മാനേജർ ശ്രീജിത്ത് എന്നിവർ സമീപം
റീത്ത പെഷവാരിയ സെൻ്റർ ഫോർ ഓട്ടിസം ആൻഡ് എബിഎ സർവീസസിൻ്റെ നേതൃത്വത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ നടന്ന ദേശീയ അംഗ വൈകല്യ പുനരധിവാസ ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയ കിരൺ ബേദിക്കൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർത്ഥിനി
മുചക്ര സൈക്കിളിൽ എത്തി വീട്ടിൽ ആഹാരം പാചകം ചെയ്യാൻ റോഡരികിൽ ഒടിഞ്ഞ് വീണ് കിടക്കുന്ന മരച്ചില്ലകൾ വെട്ടിയെടുക്കുന്ന ഇരുകാലുകളും തളർന്ന തങ്കശേരി ആൽത്തറ മൂട് സ്വദേശി വയോധികനായ കൃഷ്ണൻകുട്ടി ലോട്ടറി കച്ചവടമാണ് ഇദ്ദേഹത്തിൻ്റെ ഉപജീവന മാർഗ്ഗം കൊല്ലം കളക്ട്രേറ്റ് പരിസരത്ത് നിന്നുള്ള കാഴ്ച
ഗുരുവായൂർ റോഡ് ചൂണ്ടലിൽ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞ് കയറി എതിർവശത്ത് നിന്ന് വരികയായിരുന്ന കാറിൻ്റെ മുൻഭാഗം തകർന്നപ്പോൾ ( ഇൻസൈറ്റിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കാർ ഡ്രൈവർ വെള്ളം കുടിയ്ക്കുന്നു )
മണ്ഡലക്കാലം ആരംഭിച്ചത്തോടുകൂടി ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുഎത്തുന്ന സ്വാമിമാരുടെ തിരക്ക് വർദ്ധിച്ചപ്പോൾ
ഫിലാറ്റെലിക് ക്ലബിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തൃശൂർ ശ്രീശങ്കരഹാളിൽ സംഘടിപ്പിച്ച പുരാവസ്തു പ്രദർശനത്തിൽ ഒരുക്കിയ മണ്ണെണ്ണ കൊണ്ട് പ്രവർത്തിക്കുന്ന തേപ്പ്പെട്ടി
തൃശൂർ റെയിൽ വേ സ്റ്റേഷൻ ഫുഡ് ഓവർ ബ്രിഡ്ജിന് സമീപം ഇരിക്കുന്ന നീർക്കാക്ക
തൃശൂർ പൂരം നടത്തിപ്പിനെതിരെയുള്ള നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൂരോത്സവ സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കുനാഥ ക്ഷേത്രം തേക്കേ ഗോപുര നടയിൽ പ്രതികാത്മകമായി സംഘടിപ്പിച്ച പൂരം
മാസങ്ങൾക്ക് മുൻപ് ബസിടിച്ച് തകർന്ന തൃശൂർ ശക്തൻ നഗറിലെ ശക്തൻ രാജാവിൻ്റെ പ്രതിമ അറ്റകുറ്റ പണിയ്ക്ക് ശേഷം വീണ്ടും സ്ഥാപിക്കുന്നു
ശബരിമല മണ്ഡലകാലം ഇന്ന് മുതൽ ആരംഭിക്കുമ്പോൾ അയ്യപ്പ ഭക്തൻമാർക്കുള്ള മാലകളും മറ്റ് പൂജാ സാധനങ്ങളും പൂജാ സ്റ്റോഴ്സുകളിൽ ഒരുക്കിയപ്പോൾ തൃശൂർ സ്വരാജറൗണ്ടിൽ നിന്നൊരു ദൃശ്യം
ഫിലാറ്റെലിക് ക്ലബിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തൃശൂർ ശ്രീശങ്കര ഹാളിൽ സംഘടിപ്പിച്ച സ്റ്റാപ്,നാണയം,പുരാവസ്തു ,കറൻസി പ്രദർശനത്തിൽ വർഷങ്ങൾ പഴക്കമുള്ള വാളുകളുമായി തിരുനൽവേലി സ്വദേശി മേർവിൻ
കൊല്ലത്ത് നടന്ന ശിശുദിന റാലിയിൽ പങ്കെടുത്ത കുട്ടികൾ
ശിശുദിന റാലിക്ക് കൊണ്ടുവന്ന കുതിരയുടെ അഭ്യാസപ്രകടനം. ചിന്നക്കട ക്രേവൻ സ്കൂളിന് സമീപത്ത് നിന്നുള്ള കാഴ്ച
കൊല്ലത്ത് നടന്ന ശിശുദിന റാലിയിൽ നിന്നും
കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിക്ക് മുന്നോടിയായി നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടനിൽ താഴത്തങ്ങാടിയാറ്റിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
ശിശുദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷികാരായ വിദ്യാർത്ഥികൾക്കായി എറണാകുളം ഫൈൻ ആർട് ഹാളിൽ നടത്തിയ ശിശുദിനാഘോഷത്തിൽ പാട്ടിനൊപ്പം നൃത്തം വച്ച് സന്തോഷം പങ്കുവയ്ക്കുന്ന കുട്ടികൾ
തൃശൂർ ശക്തൻ നഗറിൽ ഒരു മരത്തിന് മുകളിൽ കൂട് കൂട്ടിയ നീർകാക്കകളുടെ കാഷ്ഠം പതിച്ച് നശിച്ച പരസ്യ ബോർഡ് നഗരിത്തിലെ വിവിധ സ്ഥലങ്ങൾ നീർകാക്കകളുടെ കാഷ്ഠം പതിച്ച് ദുർഗന്ധവമിക്കുന്ന നിലയിലാണ്
ശിശുദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ നിന്ന്
  TRENDING THIS WEEK
അങ്കപരിമിതരെ ദർശനത്തിനായി പൊലീസ് അയ്യപ്പൻമാർ കൂട്ടിക്കൊണ്ടു പോകുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ മാളികപ്പുറം
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ കൊച്ചുമാളികപ്പുറം.
ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്ത് നിയമസഭ ഉപതരഞ്ഞിടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസിൻ്റെയും നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
തീർത്ഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം നിലയ്ക്കൽ ബേസ് ക്യാബിലേക്ക് മടിയ കെ.എസ്‌.ആർ.ടി.സി ബസ് കത്തി നശിച്ചു. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കൊല്ലം കുരീപ്പുഴയിലെ കോർപ്പറേഷന്റെ കൈവശമുള്ള സ്ഥലത്തെ വികസന സാധ്യതകൾ പരിശോധിക്കാനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ ശുചീകരണ പ്ലാൻറ് സന്ദർശിച്ചപ്പോൾ
മണ്ഡലക്കാലം ആരംഭിച്ചത്തോടുകൂടി ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുഎത്തുന്ന സ്വാമിമാരുടെ തിരക്ക് വർദ്ധിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com