തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാറാ ജോസഫിൻ്റെ ലോകങ്ങൾ ജീവിതം,എഴുത്ത്,പ്രതിരോധം സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്ത  കർണാടക എഴുത്തുക്കാരി ബാനു മുഷ്താഖിനെ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവെക്കുന്ന സാറാ ജോസഫ് കെ. സച്ചിദാനന്ദൻ, ഖദീജ മുംതാസ്, തെലുഗു എഴുത്തുക്കാരി വോൾഗ, എൻ.എസ് മാധവൻ എന്നിവർ സമീപം
കേരള ഭിന്നശേഷി ഷേമ സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ സിഎംഎസ് സ്കൂളിൽ സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ വിവാഹത്തിന് ശേഷം തൻ്റെ പ്രിയതമയുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകുന്ന ഭർത്താക്കന്മാർ
ഗ്രൂപ്പ് പടം... മധുരയിൽ നടക്കുന്ന സിപിഎം 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവരോടൊപ്പം.
ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം
സുരക്ഷിത തീരങ്ങൾ, സമൃദ്ധമായ ഇന്ത്യ എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സി.ഐ.എസ്.എഫ് നടത്തുന്ന സൈക്ലത്തണിന് കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണം
ഹയർ സെക്കൻഡറി മേഖലയെ സർക്കാർ തകർക്കുന്നുവെന്ന് ആരോപ്പിച്ച് തൃശൂർ മോഡൽ ബോയ്സ് സ്കൂളിന് മുൻപിൽ ഫെഡറേഷൻ ഓഫ് ഹയർ സെക്കഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രവർത്തകർ സംഘടിപ്പിച്ച
ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചപ്പോൾ തേവർ ഒരാഴ്ചക്കാലം ദേശങ്ങളിൽ വിവിധ ഇടങ്ങളിൽ ഗ്രാമ പ്രദക്ഷിണവും ആറാട്ടും പറയെടുപ്പും നടത്തും
അന്താരാഷ്ട്ര ഓട്ടിസം അവബോധ ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ കളക്ട്രേറ്റ് അങ്കണത്തിൽഅംഹയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച കെ.വി ഗണേഷ് സംവിധാന ചെയ്ത തിരിച്ചറിവ് എന്ന തെരുവ് നാടകത്തിൽ നിന്ന്
ലഹരി വിമുക്ത പൂരത്തിനായി തൃശൂർ സിറ്റി പൊലീസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തൃശൂർ സിറ്റി പൊലീസ് ടീമും ഡയമണ്ട് എഫ്.സി കാനഡയും തമ്മിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിന് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഫുട്ബാൾ മുകളിലേക്ക് ഇട്ട് തുടക്കം കുറിക്കുന്നു ഐ. എം വിജയൻ,ഡി.ഐ.ജി എസ്.ഹരിശങ്കർ, മേയർ എം. കെ വർഗീസ് , സിറ്റിപൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ,സി.വി പാപ്പച്ചൻ, ടി.എസ് പട്ടാഭിരാമൻ എന്നിവർ സമീപം
അമ്മക്കായ് ഉറഞ്ഞാടി... കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ.
സീബ്രയും ഇല്ല..പോലീസും ഇല്ല...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കഴിഞ്ഞ് റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈനും സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരും ഇല്ലാതെ തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്ന രക്ഷിതാക്കളും കുട്ടികളും.
കലക്ടർ മാമൻ...തൃശൂർ ജവഹർ ബലാഭവനിൽ ആരംഭിച്ച അവധികാല ക്ലാസ് കളിവീടിൽ മുഖ്യഥിതിയായി എത്തിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കുട്ടികൾക്ക് മധുരം നൽകുന്നു.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന കാഴ്ച ശീവേലി
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
തൃശൂർ മൃഗശാലയിൽ മുട്ടയ്ക്ക് അടയിരിക്കുന്ന റിയ പക്ഷി
വിഷു ആഘോഷത്തിൻ്റെ ഭാഗമായി നെല്ലായിയിൽ റോഡരികിൽ പ്ലാസ്റ്റോറോ പാരീസ് കൊണ്ട് രാജസ്ഥാൻ സ്വദേശികൾ കൃഷ്ണ വിഗ്രഹങ്ങൾ തയ്യാറാക്കുന്നു
വിഷു ആഘോഷത്തിൻ്റെ ഭാഗമായി നെല്ലായിയിലെ റോഡരികിൽ രാജസ്ഥാൻ സ്വദേശികൾ പ്ലാസ്റ്റോറോപാരീസ് കൊണ്ട് ഒരുക്കിയ കൃഷ്ണ വിഗ്രഹങ്ങൾകൊപ്പം ഇരുന്ന് കളിയ്ക്കുന്ന പിഞ്ചുകുഞ്ഞ്
കൊടകര - തൃശൂർ റൂട്ട് നന്തിക്കര റോഡിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്ന
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്തർ. ആഘോഷത്തിന്റെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കുറവൻതോട് നിന്നുള്ള ദൃശ്യം
കളിക്കാലം... മധ്യവേനൽ അവധി ആരംഭിച്ചതോടെ വെട്ടുപന്ത് കളിച്ച് അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾ. കോട്ടയം പാറമ്പുഴയിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
ഭൈരവിക്കോലം... ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ ഭൈരവിക്കോലങ്ങൾ കാപ്പൊലിക്കുന്നു.
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കോലം എതിരേൽപ്പ്
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടന്ന സത്ര സംരംഭസഭയുടെ ഉദ്‌ഘാടനത്തിന് ശേഷം വേദിയിൽ നിന്നു മടങ്ങുവാൻ ഒരുങ്ങുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് വേദിയിലെ പടിക്കെട്ടുകൾ ചൂണ്ടി ശ്രദ്ധയോടെ ഇറങ്ങുവാൻ പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സത്രം ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്തൻ എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com