അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അംബികയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് ചാലക്കുടി ഗവ. ആശുപത്രിയിൽ നിന്നും തൃശൂർ താലൂക്ക് ആശുപത്രിയിലേക്ക കൊണ്ട് പോകുന്നതിനിടെ ജില്ലാ കളക്ടർ ആശുപത്രിയിൽ എത്തിയിട്ട് മൃതദ്ദേഹം കൊണ്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ട് വിവിധ പാർട്ടി പ്രവർത്തകർ ആംബുലൻസ് തടഞ്ഞപ്പോൾ തങ്ങളുടെ സഹോദരിയുടെ മൃതദേഹം കൊണ്ട് പോകുന്നത് ആരും തടയരുതെന്ന് ആവശ്യപ്പെട്ട് ബന്ധുമിത്രാദികൾ പാർട്ടി പ്രവർത്തകരെ എതിർത്തപ്പോൾ
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സതീഷിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് ചാലക്കുടി ഗവ. ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ അംബുലൻസിന് മുൻപിലൂടെ കൈ കോർത്ത് നടന്ന് നീങ്ങുന്ന കൊല്ലപ്പെട്ട സതീഷിൻ്റെ സഹോദരി ചിത്തിര ഇടത്ത് നിന്ന് രണ്ടാമത്തെ മറ്റ് ബന്ധുമിത്രാധികൾ തുങ്ങിയവർ
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
തൃശൂർ ആമ്പല്ലൂരിൽ അടിപ്പാത നിർമ്മാണത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക്
തൃശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിൽ കമ്പിത്തിരി കത്തിച്ച് വിഷു ആഘോഷിക്കുന്ന കുട്ടികൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് ആശംസകൾ അർപ്പിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യരിൽ നിന്ന് സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള കർഷകസംഘം സംസ്ഥാന വനിത കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡൻ്റ് പി.കെ ശ്രീമതി ടീച്ചർ എഐകെഎസ് ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് പുലർച്ചെ നടന്ന ദേവ സംഗമത്തിൽ നിന്ന്
കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപന സമ്മേളനത്തിൽ പ്രതിജ്ഞയെടുക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ
പാചക വാതക വില വർവർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ്. കെ.ടി.യു പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
ഏട്ടാം ക്ലാസിൽ നിന്ന് ഒൻപതിലേക്കുള്ള പ്രവേശന പരീക്ഷയിൽ 30ശതമാനം മാർക്ക് ലഭിക്കാതിരുന്ന തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിക്ക് കട്ട സപോർട്ട് നൽകി ഹിന്ദി വിഷയം പഠിപ്പിച്ച് കൊടുക്കുന്ന കഴിഞ്ഞ ഇക്കഴിഞ്ഞ മാർച്ച് 31 ന് വിരമിച്ച അദ്ധ്യാപിക സുമം സുബ്രഹ്മണ്യൻ സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു പിറകിൽ
തൃശൂർ ബിനി ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച ഓൾ കേരള മേയേർസ് കൗൺസിലിനെത്തിയ കൊല്ലം മേയർ ഹണി ബഞ്ചമിൻ , കണ്ണൂർ മേയർ മുസലിഹ് മഠത്തിൽ എന്നിവരുമായി ശക്തനിലെ ആകാശപതാക്ക് സമീപം നിന്ന് സെൽഫി എടുക്കുന്ന തൃശൂർ മേയർ എം കെ വര്ഗീസ്
ആനയോട്ടത്തിൽ... ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പിടികപറമ്പ് ആനയോട്ടത്തിൽ മേടം കുളങ്ങര ശാസ്താവിൻ്റെ തിടമ്പേറ്റിയ ചോപ്പീസ് കുട്ടിശങ്കരൻ എന്ന ആന ഒന്നാസ്ഥാനത്ത്.
മുണ്ടൂരിലെ ആത്രേയ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന നാവിയോ യൂത്ത് കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ഗുരുകൃപകലാക്ഷേത്രയിൽ പ്രത്യേകം ഒരുക്കിയ പിച്ചിൽ ബാറ്റ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്ന കലാമണ്ഡലം ഗോപി വികറ്റ് കീപ്പറായി ഹരിനാരയണനും കഴിഞ്ഞമാസം കലാമണ്ഡലം ഗോപി കഥകളിയിൽ നിന്ന് വിരമിച്ചിരുന്നു
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സാറാ ജോസഫിൻ്റെ ലോകങ്ങൾ ജീവിതം,എഴുത്ത്,പ്രതിരോധം സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്ത  കർണാടക എഴുത്തുക്കാരി ബാനു മുഷ്താഖിനെ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവെക്കുന്ന സാറാ ജോസഫ് കെ. സച്ചിദാനന്ദൻ, ഖദീജ മുംതാസ്, തെലുഗു എഴുത്തുക്കാരി വോൾഗ, എൻ.എസ് മാധവൻ എന്നിവർ സമീപം
ചുബന പൂ കൊണ്ട്... കേരള ഭിന്നശേഷി ഷേമ സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ സിഎംഎസ് സ്കൂളിൽ സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിൽ വിവാഹത്തിന് ശേഷം തൻ്റെ പ്രിയതമയുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകുന്ന ഭർത്താക്കന്മാർ.
ഗ്രൂപ്പ് പടം... മധുരയിൽ നടക്കുന്ന സിപിഎം 24-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവരോടൊപ്പം.
ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം
  TRENDING THIS WEEK
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ കെട്ടിപ്പിടിച്ച് സഹൃദം പങ്കിടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവറുമായി സൗഹൃദ സംഭാഷണത്തിൽ .
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുനാളിൽ പങ്കെടുക്കുന്നവർ
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്‌
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com