കനത്ത മഴയിൽ വെള്ളം കയറിയ തൃക്കൂർ കല്ലൂർ റോഡിലെ തടുങ്ങൽ സെൻ്ററിൽ വെള്ളം കയറിയതിനെ തുടർന്ന് മറുകരയിലേക്ക് പോകുവാനായി കാത്ത് നിൽക്കുന്നവർ
കനത്ത മഴയിൽ വെള്ളം കയറിയ പെരിങ്ങാവിലെ ഒരു വീട്ടിൽ നിന്നും വയോധികയെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കസേരയിൽ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നു
തൃശൂർ ദേവമാത സ്കൂളിലെ ദുരിതാശ്വസ ക്യാമ്പ് സന്ദർശിക്കാനെത്തിയ മന്ത്രി ആർ. ബിന്ദു ക്യാമ്പിൽ കഴിയുന്ന ഒരു കുട്ടിയെ കൈയ്യിലെടുത്ത് ലാളിക്കുന്നു
കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ കനത്ത മഴയിൽ തുറന്നു വിട്ടപ്പോൾ
നേര്യമംഗലത്ത് സ്വകാര്യ പുരയിടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ ആന
വയനാട് മുണ്ടക്കയത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന് മലപ്പുറം മുണ്ടേരി ഇരുട്ടുകുത്തി വനപ്രദേശത്തെത്തിയ മൃതദേഹങ്ങൾ ശേഖരിക്കുന്ന രക്ഷാപ്രവർത്തകർ
രക്ഷക്കായി...കനത്ത മഴയെ തുടർന്ന് തൃശൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്ന കുടുംബം.
പെരിങ്ങാവിൽ വെള്ളം കയറിയ റേഷൻ കടയിൽ നിന്നും അരിയും മറ്റു സാധനങ്ങളും മാറ്റുന്നു.
എരുമപ്പെട്ടി നെല്ലുവായ് റോഡിൽ വെള്ളം കേറിയപ്പോൾ സമീപത്തുള്ള വീട്ടിലുള്ളവരെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുന്ന അഗ്നിശമനസേന ഉദ്യോഗസ്ഥർ
കേരള കൗമുദി തൃശൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജോയ്സ് പാലസിൽ സംഘടിപ്പിച്ച ജനരത്ന പുരസ്കാര ചടങ്ങിൽ മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം നേടിയ പുത്തൂർ പഞ്ചായത്തിൻറെ പുരസ്കാരം പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണനും മറ്റു അംഗങ്ങളും ചേർന്ന് റവന്യൂ മന്ത്രി കെ.രാജനിൽ പുരസ്കാരം ഏറ്റുവാങ്ങുന്നു. കേരളകൗമുദി തൃശൂർ, കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ ജനറൽ മാനേജർ ഡപ്പ്റ്റേഴ്സ് മാനേജ് മെൻ്റ് എ.ജി അയ്യപ്പദാസ്, ജനറൽ മാനേജർ മാർക്കറ്റിംഗ് ഷിറാസ് ജലാൽ, പരസ്യമാനേജർ പി ബി ശ്രീജിത്ത് എന്നിവർ സമീപം.
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി വീയപുരം ചുണ്ടനിൽ വി. ബി. സി കൈനകരി പുന്നമട ഫിനിഷിംഗ് പോയിന്റിൽ നടത്തിയ ട്രാക്ക് എൻട്രി
കനത്ത മഴയെ തുടർന്ന് പീച്ചി ഡാമിൻ്റെ ഷട്ടറുകൾ തുറന്നപ്പോൾ
സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച കൊണ്ട് കാസർകോട് ഡി.ഡി.ഇ. ഓഫീസിനു മുമ്പിൽ നടന്ന ഉപവാസസമരം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം
എ.കെ.എസ്.ടി.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ഡി.ഇ. ഒ. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു
ആഗസ്റ്റ് 20 മുതൽ 22 വരെ കൊടക്കാട്ട്‌ നടക്കുന്ന കെ.എസ്‌.കെ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ സംഘാടക സമിതി ചെയർമാൻ എം.വി ബാലകൃഷ്ണന്‌ നൽകി പ്രകാശനം ചെയ്യുന്നു.
കേരളകൗമുദി തൃശൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ   ജോയ്സ് പാലസിൽ സംഘടിപ്പിച്ച ജനരത്ന പുരസ്കാര ചടങ്ങിൽ   ഗ്രോയിംഗ് തൃശൂർ  കോൺക്ളേവ്  മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ആക്രമണത്തിനിരയായ കുതിരയെ തേവള്ളി മൃഗാശുപത്രിയിൽ ഡോക്ടർമാർ പരിശോധിക്കുന്നു.
സി.പി.ഐയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ്റെ പൂർണ്ണകായ പ്രതിമയ്ക്ക് തൃശൂർ തേക്കേ ഗോപുര നടയിൽ സ്വീകരണം നൽകിയപ്പോൾ
പൂർവ്വെൈ സൈനീകരും ന്യൂമാൻ കോളേജ് എൻ സി സി യും ചേർന്ന് കോളേജിൽ കാർഗിൽ വിജയത്തിന്റെ രജത ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ സ്മ്യതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു.
കാർഗിൽ വിജയത്തിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴയിലെ കാർഗിൽ സ്മാരകത്തിൽ പൂർവ്വ സൈനിക പരിഷത്തിന് വേണ്ടി എയർ വൈസ് മാർഷൽ പി.കെ. ശ്രീകുമാർ വി.എസ്.എം പുഷ്പാർച്ചന നടത്തുന്നു
  TRENDING THIS WEEK
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com