അക കണ്ണിനാൽ ...അന്താരാഷ്ട്ര ചെസ്സ് ദിനത്തിൽ തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് ഇൻ എജുക്കേഷൻ ഹാളിൽ സംഘടിപ്പിച്ച കാഴ്ച പരിമിതരും കാഴ്ചയുള്ളവരും തമ്മിൽ നടന്ന ചെസ്സ് മത്സരത്തിൽ 80 വയസ്സുള്ള കാസർക്കോട് സ്വദേശി കെ.രാജൻ മാസ്റ്റർ സ്പർശിച്ചുകൊണ്ട് കരുക്കൾ നീക്കുന്നു.
തിരക്ക് പിടിച്ച തൃശൂർ എം.ജി റോഡിലൂടെ മീനുമായി പോകുന്ന വയോധിക
തൃശൂർ എൽ.എം എ റോഡിൽ നിന്നൊരു ദൃശ്യം
ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് ഗിൽഡ് തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തേക്കിൻ ക്കാട് മൈതാനിയിലെ മരങ്ങൾ അലങ്കരിച്ച് മത്സരം സംഘടിപ്പിച്ചപ്പോൾ.
തൃശൂർ ബി.ജെ.പി നമോ ഭവനിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുന്ന ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ , സംസ്ഥാന സമതി അംഗം കുമ്മനം രാജശേഖരൻ എന്നിവർ സമീപം.
ബി.ജെ.പി നമോ ഭവനിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃയോഗം ത്തിൽ പങ്കെടുക്കാൻ എത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പിള്ളി കുമ്മനം രാജശേഖരന് ഡ്രൈ ഫ്രൂട്ട്സ് നൽകുന്നു
ആലപ്പുഴ മുട്ടാറിലെ വെള്ളക്കെട്ടിലായ വീട്ടിലെ കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്ന സഹോദരങ്ങളായ ടിന്റുവും   ടീനുവും
തൃശൂർ ജില്ലാ കളക്ടറായി ചുമതലയേൽക്കാനെത്തിയ അർജ്ജൻ പാണ്ഡ്യനെ സ്വീകരിക്കുന്നു
കനത്ത മഴയിൽ വെള്ളം കയറിയ കുറ്റൂർ പാമ്പൂർ റോഡിലൂടെ പോകുന്ന വാഹനങ്ങൾ
കനത്ത മഴയിൽ വെള്ളം കയറിയ കുറ്റൂർ പാമ്പൂർ റോഡിൽ നിന്നു പോയ സ്കൂട്ടർ യാത്രികൻ തൻ്റെ ഷൂവിൽ കയറിയ വെള്ളം കളയുന്നു
തൃശൂരിലെ ഒരു ഹൈടെക് സൂപ്പർ മാർക്കറ്റിന് മുൻപിൽ ഈറ്റ കൊണ്ട് ഉണ്ടാക്കിയ മുറവും കുട്ടയുമായി ആവശ്യക്കാരെ കാത്തിരിക്കുന്ന വയോധിക
കൊല്ലം തോപ്പിൽകടവിന് സമീപം അഷ്ടമുടി കായലിലെ ബോട്ടുജെട്ടിയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് പരിശോധിക്കുന്നു
മഴ യാത്രകളിൽ ...കനത്ത മഴയെ തുടർന്ന് തൃശൂർ പുള്ള് മനക്കൊടി റോഡിൽ വെള്ളം കയറിയപ്പോൾ . വെള്ളത്തിൽ നിന്ന് പോയ ബൈക്ക് സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്ന ആളെയും കാണാം .
വവ്വാലിന് വല വിരിച്ച്.... കുടയത്തൂരിലെ റമ്പു ട്ടാൻ തോട്ടത്തിൽ വവ്വാലിനെ പ്രതിരോധിക്കാൻ വല വിരിച്ച് സംരക്ഷിച്ചിരിക്കുന്നു.
സൗഹൃത സദസ്... തൊടുപുഴ പാർക്കിലെ മരത്തിൽ എത്തിയ കാക്ക കൂട്ടം
വിതുമ്പലോടെ...അന്തരിച്ച ബിന്നി ഇമ്മട്ടിയുടെ മൃതദ്ദേഹം തൃശൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ തുടങ്ങിയവർ സമീപം
തകരപ്പറമ്പിന് സമീപം ജോയിയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തെ മാലിന്യനിക്ഷേപം
അന്തരിച്ച കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ്റെ മൃതദ്ദേഹം തൃശൂർ സാഹിത്യ അക്കാഡമിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന സാഹിത്യ അക്കാഡമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ , സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് തുടങ്ങിയവർ
വയറ് നിറക്ക്... തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച കൊച്ചിൻദേവസ്വം ബോർഡിൻ്റെ ആനകളുടെ സുഖചികിത്സക്ക് തുടക്കം കുറിച്ചുള്ള ചടങ്ങിൽ ആനക്ക് ഫ്രൂട്ട്സ് നൽക്കുന്ന വയോധിക.
അതിതീവ്ര മഴ തൃശൂരിൽ നിന്നൊരു ദൃശ്യം
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com