വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഫൗസിന് മുമ്പിൽ സമരം നടത്തിയ ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) തൊഴിലാളികൾ കോഫി ഹൗസിനുള്ളിൽ ആളുകൾ ഭക്ഷണം കഴിക്കുന്നത് തടസ്സപ്പെടുത്തി എന്നാരോപ്പിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നു
സ്കൂളിലേക്ക്...സ്കൂളിലേക്ക് പോകാനായി പാടന്നരമ്പത്ത്കൂടി സൈക്കിളുമായി നീങ്ങുന്ന വിദ്യാർത്ഥിനി. ആലപ്പുഴ ജില്ലയിലെ ചേർത്തല ഉളവയ്പിൽ നിന്ന്
സ്കൂളിലേക്ക്...സ്കൂളിലേക്ക് പോകാനായി കായൽക്കരയിലൂടെ സൈക്കിളുമായി നീങ്ങുന്ന വിദ്യാർത്ഥി. ആലപ്പുഴ ജില്ലയിലെ ചേർത്തല ഉളവയ്പിൽ നിന്ന്
ഇതും ഒരു റോഡ് ... തകർന്ന് തരിപ്പണമാണി കിടക്കുന്ന ചിയാരം റോഡ്
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലപ്പുഴ തൃക്കുന്നപ്പുഴ കടല്‍ തീരത്ത് ബലിതര്‍പ്പണം നടത്തുന്നവർ
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലപ്പുഴ തൃക്കുന്നപ്പുഴ കടല്‍ തീരത്ത് ബലിതര്‍പ്പണം നടത്തുന്നവർ
ആശ്രാമം മൈതാനത്തിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ
മയക്കം പൊലീസ് കാവലിൽ...തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പൊലീസ്ക്കാരുടെ പാസിംഗ് ഔട്ട് പരേഡിനിടയിൽ എത്തിയ നായ വിശ്രമിക്കുന്നു
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരീശിലനം പൂർത്തിയായ പൊലീസ്കാരുടെ പാസിംഗ് ഔട്ട് പരേഡ് ജീപ്പിൽ നിന്ന് വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിയർപ്പിക്കുന്ന വൃദ്ധൻ
ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള രണ്ടാം ദിവസം ബോട്ടുകൾക്ക് ലഭിച്ച കരിക്കാടി ചെമ്മീനെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് കൂട്ടിയിട്ടിരിക്കുന്നു. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം
കർക്കടകവാവിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ പിതൃ മോക്ഷത്തിനായ് ബലിതർപ്പണം ചെയ്യുന്നവർ ബലിതർപ്പണ ചടങ്ങിൽ വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായി
തൃശൂർ കൂർക്കഞ്ചേരി ശ്രീമാഹേശര ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്ത അരിമണികൾ കൊത്തി തിന്നുന്ന കാക്ക
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പിറന്നാളാഘേഷിക്കാന്‍ സൂക്ഷിച്ച് വെച്ച കാല്‍ ലക്ഷം രൂപ ഏഴാം ക്ലാസുകാരി ദിയ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറുന്നു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൽകാൻ മഞ്ഞ നിറമുള്ള മുയല്‍ കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി എത്തിയ ഒന്നാം ക്ലാസുകാരന്‍ അര്‍ണവ് തൃശൂർ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് തൻ്റെ കുടുക സമ്മാനിക്കുന്നു
കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ ഇല്ലിക്കൽ ബണ്ട് പൊട്ടി പുഴ കരകവിഞ്ഞതിനെ തുടർന്ന് മീൻ പിടിക്കുന്നവർ
കൈനൂർ ചിറയിൽ തടികക്ഷണങ്ങൾ കുടുങ്ങി കിടക്കുന്നത് മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്ന സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ സന്തോഷ് കുമാറും പി.കെ പ്രജീഷ് എന്നിവർ
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ചെളി കയറി നശിച്ച കട്ടിൽ വൃത്തിയാക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
കനത്ത മഴയിൽ വെള്ളം കയറി തുണികൾ നന്നഞ്ഞതിനെ തുടർന്ന് കഴുകിയ തുണികൾ കാറിന് മുകളിൽ ഉണക്കാൻ ഇട്ടിരിക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തൃശൂർ പുഴ മ്പള്ളത്തെ അങ്കണവാടിയിൽ നിന്നും സാധന സാമഗ്രികൾ പുറത്തേയ്ക്ക് ഇട്ട് വൃത്തിയാക്കുന്നു
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com