ചെറു മീനെങ്കിലും ...ട്രോളിംഗ് നിരോധനം നാളെ മുതൽ ആരംഭിയ്ക്കാനിരിക്കെ തൃശൂർ ചാവക്കാട് മുനക്കകടവ് ഫിഷിംഗ് ലാൻഡിൽ നങ്കൂരമിട്ട ബോട്ടുകൾ സമീപം വല വീശുന്ന മത്സ്യ തൊഴിലാളി
തീരാദുരിതം ... തൃശൂർ പാലിയേക്കര ടോൾ പ്ലാസ കടക്കാൻ ക്യൂ നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
കടലോളം കാൽപന്ത്...ഇന്ന് സമുദ്രദിനം കടലിന്റെ മക്കൾ കാൽപന്തിന്റെ ലഹരിയിലാണ  കാലാവസ്ഥ മാറി  കടലിരുമ്പുമ്പോഴും വറുതിയുടെ കാലം ആരംഭിയ്ക്കാൻ കാത്ത് നിൽകേ പ്രതിക്ഷയോടെ പന്ത് മുന്നോട്ട് തട്ടുകയാണിവിടെ തൃശൂർ ചാവക്കാട് മൂസാറോഡ് കടപ്പുറത്ത് നിന്നൊരു ദൃശ്യം
വിനോദ സഞ്ചാരികളുടെ ഇഷ്ട യിടമായ തിരുവനന്തപുരം പൊന്മുടിയിലെ മനോഹര ദൃശ്യം
തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ പട്ടം പറത്തി സായാഹ്നം ആസ്വദിക്കുന്ന കുട്ടികൾ
കോട്ടയം കളക്ട്രേറ്റ് വളപ്പിൽ കുട്ടിയിട്ടിരിക്കുന്ന തുരുമ്പെടുത്ത വാഹനങ്ങൾ
സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്മെന്റിന്റെ നേതൃത്വത്തിൽ റിസർച്ച് സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജിയിൽ വനവൽക്കരണത്തിന് തുടക്കം കുറിച്ച് ഫോകോമെലിയ ( കൈകാലുകൾ അവികസിതമാവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന അപൂർവ ജനന വൈകല്യമുള്ള അവസ്ഥ) എന്ന അപൂർവ ജനന വൈകല്യമുള്ള ഫുട് ആൻഡ് മൗത് ചിത്രകാരി സ്വപ്ന അഗസ്റ്റിൻ താൻ നട്ട വൃക്ഷത്തിന് മണ്ണ് ചേർത്ത് വയ്ക്കുന്നു. സിഫി ചെയർമാൻ ഡോ പി എ മേരി അനിത സമീപം
തലയ്ക്ക് മീതെ ...ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് ഹെൽമെറ്റ് ധരിയ്ക്കുന്നതിൽ ഇളവുണ്ടെങ്കിലും മാറി മാറി വരുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ വാങ്ങിയ ഹെൽമെറ്റ് ധരിച്ച് അച്ചനോടൊപ്പം സ്കൂട്ടറിൽ കയറാൻ ഒരുങ്ങുന്ന വിദ്യാർത്ഥി തൃശൂരിൽ നിന്നൊരു ദൃശ്യം
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബി.ജെ.പി പരിസ്ഥിതി സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം വൃക്ഷ തൈ നടാൻ ഒരുങ്ങുന്നപാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
ഇത്എഐ കാമറപേടിയല്ല... എഐ കാമറകൾ പ്രവർത്തനം സജ്ജമാക്കുന്നതിന്റെ ഭാഗമായി ഹെൽമെറ്റ് ധരിച്ചതല്ല മറിച്ച് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിയ്ക്കുന്നവർ ഹെൽമെറ്റ് നിർബന്ധമായും ധരിയ്ക്കണമെന്ന സന്ദേശവുമായി കഴിഞ്ഞ അഞ്ച് വർഷമായി സൈക്കിളിൽ ഹെൽമെറ്റ് ധരിച്ച് ബോധവൽക്കരണം നടത്തുകയാണ് 65 വയസുകാരനായ തൃശൂർ കൊരട്ടി കോന്നൂർ സ്വദേശി അശോകൻ
തൃശൂരിൽ നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറാൾ ചാമ്പ്യന്മാരായ കാസർകോട് ടീം.
തൃശൂരിൽ നടന്ന സംസ്ഥാനക്കാല കലോത്സവം അരങ്ങിൽ മാർഗംകളി സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഉളിക്കൽ ടീം.പഞ്ചായത്ത് ചെയർപേഴ്സൺ വിജി ശശിയുമായി നൃത്തം ചെയ്ത് ആഹ്ലാദം പങ്കിടുന്നു.
തൃശൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നാടോടി കലാരൂപമായ അലാമികളിക്കായി വേഷവിധാനങ്ങളോടെ ഒരുങ്ങി നിൽക്കുന്ന കണ്ണൂർ കരിവള്ളൂർ കുടുംബശ്രീ സംഘം .
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരീഫ് മുഹമ്മദ് ഖാനെ സ്വീകരിയ്ക്കുന്നു മന്ത്രിപി.പ്രസാദ് സമീപം
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ പ്രതിജ്ഞ ഏറ്റുചൊല്ലുന്ന ബിരുദധാരികൾ
സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്‌ഥാന തല ഉദ്ഘാടനദിനത്തിൽ തിരുവനന്തപുരം പുരവിമല ഗവണ്മെന്റ് ട്രൈബൽ എൽ.പി.എസിലെത്തിയ കുട്ടികളുടെ ആഹ്ളാദം
പാഠം ഒന്ന് വളളം ... സംസ്‌ഥാനമൊട്ടാകെ സ്കൂളുകൾ തുറന്ന ഇന്നലെ തിരുവനന്തപുരം അമ്പൂരി പുരവിമല കടത്തിൽ അമ്മയ്‌ക്കൊപ്പം സ്കൂളിൽ പോകാൻ കടത്ത് വഞ്ചിയിൽ കയറുന്ന അനന്യ .കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ ഏറ്റവും എളുപ്പവഴി കടത്താണ് സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെയാണ് കടത്ത് കടന്ന് സ്കൂളിലേക്ക് പോകുന്നത് ഫോട്ടോ : അരവിന്ദ് ലെനിൻ
തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച തെലങ്കാന ദിനാഘോഷം ഉദ്ഘാടന ചടങ്ങിനിടെ തെലങ്കാന കുട്ടിയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കുടുംബശ്രീ റോക്ക്സ്...തൃശൂരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് നൃത്തം വയ്ക്കുന്ന കുടുംബശ്രീ പ്രവർത്തകർ
  TRENDING THIS WEEK
മഴമൂടിയ പ്രതീക്ഷ.... കോഴിക്കോട് ബീച്ചിൽ കളിപ്പാട്ട കച്ചവടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കനത്ത മഴയെ തുടർന്ന് പ്ലാസ്റ്റിക് കവറിനടിയിൽ അഭയം തേടിയപ്പോൾ.
എനിക്കൊന്നും കാണണ്ട... ടവൽ കൊണ്ട് മുഖം പൊത്തി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോവുന്ന പെൺകുട്ടി. എ.ഐ കാമറ വെച്ച ആദ്യ ദിവസം കോഴിക്കോട് മാനാഞ്ചിറ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.
ഇത് ഇവിടെ ഇരിക്കട്ടെ ... ബൈക്കിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കുട്ടിക്ക് ഹെൽമെറ്റ് തെരഞ്ഞെടുത്ത് കൊടുക്കുന്ന അച്ഛൻ. തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നുമുള്ള ചിത്രം.
എ ഐ നോ ..... നിയമം എത്ര കർശനമാക്കിയാലും അതൊന്നും ബാധകമല്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. എ ഐ ക്യാമറയെല്ലാം ഇത്തരക്കാർക്ക് നിസാരം. പക്ഷേ, നിയമ ലംഘനം അപകടമാണ് വിളിച്ചുവരുത്തുകയെന്നത് അറിഞ്ഞിരിക്കണം. എ ഐ ക്യാമറ പ്രവർത്തന സജ്ജമായ ആദ്യദിനം കോഴിക്കോട് നടക്കാവിൽ കണ്ട നിയമ ലംഘന ബൈക്ക് യാത്ര.
സംസ്ഥാനത്ത് കാലവർഷക്കാറ്റ് എത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യ്‌ത്ത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് നടന്നു നീങ്ങുന്ന വയോധികൻ. പത്തനംതിട്ട ഇളകൊള്ളൂർ പള്ളിപ്പടിയിൽ നിന്നുളള ദൃശ്യം
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് അമ്മയെക്കാണാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയുടെ ആശ്വാസവാക്കുകൾ കേൾപ്പിച്ചുകൊടുക്കുന്ന രക്ഷകർത്താവ്. ആലപ്പുഴ തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
യൂണിഫോം
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com