ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുട്ടുക്കാർ
ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുടുക്കാർ
തൃശൂർ നാമോ ഭവനിൽ സംഘടിപ്പിച്ച ബി ജെ പി സംഘടനാ ശില്പശാല കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
തൃശൂർ കാസിനോ ആഡിറ്റോറിയത്തിൽ പൽപ്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വേദിയിൽ ഇരുന്ന് തൻ്റെ മൊബൈൽ നോക്കി കണ്ട് ചിരിക്കുന്നു വാർത്ത സമ്മേളനത്തിലും രാഹൂൽ മാങ്കുട്ടത്തിൽ എം.എൽ.എ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞിരുന്നു
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ പടിഞ്ഞാറെ കോട്ടയിൽ തൊട്ടിൽകെട്ടിയാട്ടി പ്രതിഷേധിക്കുന്നതിൻ്റെ ഉദ്ഘാടനം സംഘടന സംസ്ഥാന പ്രസിഡൻ്റ് നവ്യഹരിദാസ് നിർവഹിക്കുന്നു
ഓണത്തിൻ്റെ വരവറിയിച്ച് തൃശൂർ സാഹിത്യ അക്കാഡമി അങ്കണത്തിൽ പൂവിട്ട തുമ്പപ്പൂക്കളുടെ സൗരഭ്യം നോക്കി ആസ്വദിക്കുന്ന കവിയും സാഹിത്യ അക്കാഡമി പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ഇക്കണ്ടവാര്യർ റോഡിലെ ഒരു സ്ഥാപനത്തിന് മുൻപിൽ തേർമോക്കോൾ കൊണ്ട് ഒരുക്കിയ ഭീമൻ പുലിക്കളിയുടെ രൂപം
ഓണ വിപണി ലക്ഷ്യമിട്ട് രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി നെയ്തിന് പേരുകേട്ട കുത്താമ്പുള്ളിയിൽ നെയ്തെടുത്ത സെറ്റ് സാരികൾ മഴ മാറി നിന്നതോടെ വെയിലിൽ ഉണക്കി പകിട്ട് വർദ്ധിപ്പിക്കുന്നു
തൃശൂർ ഗുരുവായൂർ റോഡ് പുഴയ്ക്കലിൽ തകർന്ന റോഡിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളത്തിലൂടെപോക്കുന്ന ഓട്ടോറിക്ഷ
തൃശൂർ ഗുരുവായൂർ റോഡ് പുഴയ്ക്കലിൽ തകർന്ന റോഡിൽ ചെളിവെള്ളം കെട്ടി നിൽക്കുന്ന നിലയിൽ റോഡ് നിർമ്മാണം മൂലമുള്ള ഗതാഗത കുരുക്കും പശ്ചാത്തലത്തിൽ
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ തൃശൂർ ഡിസിസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിന് മുൻപിൽ ഭദ്രദീപം തെളിയിക്കുന്ന മുൻ സ്പീക്കർ തേറമ്പിൽരാമകൃഷ്ണൻ.
വേമ്പനാട്ടു കായലിലൂടെ എഞ്ചിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ മീൻ പിടിക്കാനായി പോകുന്ന മത്സ്യതൊഴിലാളികൾ. പൂത്തോട്ട നിന്നുള്ള കാഴ്ച്ച.
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ
പഞ്ഞ കർക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരെ ഓർമ്മപ്പെടുത്തി ഒരു കർഷക ദിനംകൂടി. ആലപ്പുഴ കൈനകരി കാട്കയ്യാർ പാടശേഖരത്തിൽ ഞാറു നടുന്ന കർഷക
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവ്വദേശീയ സാഹിത്യോത്സവത്തിൽ തീവണ്ടി, സാഹിത്യം, കേരളം എന്ന പാനൽ ചർച്ചയിൽ സംസാരിക്കുന്ന മുൻ സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ ടി.ഡി രാമകൃഷ്ണൻ, വി.ഷിനിലാൽ, മിനി പ്രസാദ് എന്നിവർ
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
തൃശൂർ പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും ഘട്ടം ഘട്ടമായി ഒമ്പത് ഇഞ്ച് ഉയർത്തിയപ്പോൾ ഡാമിൻ്റെ ഇടതു വശത്തുള്ള കനാലിൽ നിന്നുക്കുടി വെള്ളം ശക്തമായി പുറത്തേയ്ക്ക് ഒഴുകുന്നു
105ാം വയസിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം.എ. അബ്ദുല്ല മൗലവി ബാഖവിയ്ക്കൊപ്പം സെൽഫി എടുക്കുന്ന മന്ത്രി എം.ബി രാജേഷ്.
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ.സി.എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തുന്ന നടൻ മോഹൻ ലാൽ.
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനം നടൻ മോഹൻ ലാൽ നിർവഹിക്കുന്നു .ടീം ക്യാപ്റ്റന്മാർ ,കെ .സി .എ ഭാരവാഹികൾ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ മോഹൻ ലാൽ ടീം ക്യാപ്റ്റൻ മാരെ പരിചയപ്പെടുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന നടൻ മോഹൻ ലാൽ .കെ .സി .എ പ്രസിഡന്റ് ജയേഷ് ജോർജ് ,കെ .സി .എ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഗ്രൗണ്ടിലവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com