കാർഗിൽ വിജയ ദിനത്തിൽ അയ്യന്തോൾ അമർ ജവാൻ യുദ്ധസ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യുദ്ധസ്മരകത്തെ സല്യൂട്ട് ചെയ്യുന്ന മേയർ എം.കെ വർഗീസ്,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,പി.ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ
കനത്ത മഴ പെയ്യാൻ തുടങ്ങും മുമ്പെ കരയ്ക്ക് അടിപ്പിക്കുന്ന ചിമ്മിണി ഡാമിലെ വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായുള്ള കൊട്ടവഞ്ചികൾ
ഗോവിന്ദച്ചാമിയുമായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം വിയൂർ അതിസുരക്ഷ ജയിലിൽ എത്തിയപ്പോൾ
പറവൂർ വേലിക്കകത്ത് വീട്ടിൽ നിന്ന് വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോവുന്നതിന് തിരികെ ബസ്സിലേക്ക് കയറ്റിയപ്പോൾ ഓർമ്മയ്ക്കായ് മൊബൈലിൽ ചിത്രം പകർത്തുന്നവർ
റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശന വേദിയിലേക്ക് കനത്ത മഴയത്ത് വി.എസ് അച്യുതാനന്ദൻറെ ഭൗതികശരീരം എത്തി ച്ചപ്പോൾ
റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശന വേദിയിലേക്ക് വി.എസ് അച്യുതാനന്ദൻറെ ഭൗതികശരീരം എത്തി ച്ചപ്പോൾ
വി.എസ് അച്യുതാന്ദന്റെ ഭൗതികശരീരം പറവൂർ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന കുരുന്ന്
വി.എസ് അച്യുതാന്ദന്റെ ഭൗതികശരീരം പറവൂർ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്നവർ
വേലിക്കകത്ത് വീട്ടിൽ നിന്ന് അന്ത്യയാത്ര പുറപ്പെടുന്ന വി.എസ് അച്യുതാന്ദന്റെ ഭൗതിക ശരീരത്തിന് സമീപം മകൻ ഡോ.വി.അരുൺകുമാറും മകൾ ഡോ. വി. ആശയും മറ്റ് കുടുംബാങ്ങങ്ങളും
പറവൂർ വേലിക്കകത്ത് വീട്ടിലെ പൊതുദർശനത്തിന് ശേഷം വി.എസ് അച്യുതാന്ദന്റെ ഭൗതികശരീരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോവുന്നതിന് തിരികെ ബസ്സിലേക്ക് കയറ്റിയപ്പോൾ
വി.എസ് അച്യുതാന്ദന്റെ ഭൗതികശരീരം പറവൂർ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
വി.എസ് അച്യുതാന്ദന്റെ ഭൗതികശരീരം പറവൂർ വേലിക്കകത്ത് വീട്ടിലേക്ക് എത്തിച്ചപ്പോൾ. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിൻ്റ് ഫോം സിവിൽ പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച മനുഷ്യചങ്ങല
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ ബസിൽ കയറാൻ കണ്ടക്ടറുടെ അനുമതിക്കായ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ (ഇടത്ത് ) ഒടുവിൽ പൊലീസ് നിർദ്ദേശപ്രകാരം വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നു വിദ്യാർത്ഥികൾ ആദ്യം ബസിൽ കയറിയാൽ ഫുൾ ചാർജ്ജ് കൊടുത്ത്  യാത്ര ചെയ്യുന്നവർക്ക് സീറ്റ് നഷ്ടപ്പെടുമെന്നത് കൊണ്ടാണ് വിദ്യാർത്ഥിളെ ബസിന് മുൻപിൽ ഇങ്ങനെ ക്യൂ നിറുത്തുന്നത്
സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ച മുൻ മുഖ്യമന്ത്രി വി .എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹത്തിൽ അന്തിമോപാചരമർപ്പിക്കുന്ന കെ .കെ രമ എം .എൽ .എ . ആർ .എം .പി സംസ്‌ഥാന സെക്രട്ടറി എൻ .വേണു സമീപം
മുൻ മുഖ്യമന്ത്രി വി .എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതു ദർശനത്തിന് ശേഷം സ്വദേശമായ ആലപ്പുഴയിലേക്ക് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കെ .എസ് .ആർ .ടി .സി യുടെ പ്രത്യേകം അലങ്കരിച്ച ബസിൽ കൊണ്ട് പോകുന്നു
മുൻ മുഖ്യമന്ത്രി വി .എസ് അച്യുതാനന്ദന്റെ ഭൗതിക ദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതു ദർശനത്തിന് ശേഷം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ട് പോകുന്നതിനായി വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കെ .എസ് .ആർ .ടി .സി യുടെ പ്രത്യേകം അലങ്കരിച്ച ബസിലേക്ക് കൊണ്ട് പോകുന്നു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വൻ ജനാവലിയുടെ നടുവിലൂടെ തിരുവനന്തപുരത്തെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലേക്കെത്തിക്കുന്നു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം വൻ ജനാവലിയുടെ നടുവിലൂടെ തിരുവനന്തപുരത്തെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലേക്കെത്തിക്കുന്നു
കർക്കടക വാവ് ദിനത്തിൽ വർക്കല പാപനാശം കടൽ തീരത്ത് ബലി തർപ്പണം ചെയ്യാനെത്തിയവരുടെ തിരക്ക്
  TRENDING THIS WEEK
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം  (ഫയൽ ചിത്രം )
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂ‌ർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്‌ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന  ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, കെപി.സി.സി മുൻ പ്രസിഡന്റ്  കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഭീമാ ഗോൾഡ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മുൻ സ്‌പീക്കർ എം.വിജയകുമാർ, ചിത്തിര തിരുനാൾ സ്മാരക സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പാർട്ടി പുതപ്പിച്ച ശേഷം അന്ത്യോപചാരമർപ്പിക്കുന്നു.
പ്രഭാത സന്തോഷം....കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് അച്യുതാനന്ദൻ രാവിലെ ഓശാന മൗണ്ടിൽ പത്രങ്ങൾ വായിച്ചിട്ട് ഇരിക്കുന്നു (ഫയൽ ചിത്രം )
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനം കൊല്ലത്ത് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു.
അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ റാലി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com