വെറെലെവൽ...ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പോട്ടയിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ നിന്ന്
ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് വിൽപ്പനയ്ക്കായി നിരത്തിവച്ചിരിക്കുന്ന കരിമ്പുകൾ. മധുരയിൽ നിന്നെത്തിച്ച കരിമ്പിന് ഒരു കെട്ടിന് എൺപത് മുതൽ നൂറ് രൂപ വരെയാണ് വില
ചിറപ്പിനോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലെ വഴിയോരത്തെ കടയിൽ നിന്ന് എൽ.ഇ. ഡി കണ്ണടയും തലയിലണിയാൻ ടിയാരയും വാങ്ങുന്ന പെൺകുട്ടി
പുനസ്സജ്ജീകരിച്ച തൃശൂർ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ഉദ്ഘാടാനം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവർ കൊട്ടാരത്തിലെ പീരങ്കി നോക്കി കാണുന്നു.
ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി തൃശൂർ അയ്യന്തോൾ ഗവൺമെൻ്റ് സ്കൂളിലെ കുട്ടികൾക്കായി ഒരുക്കിയ ക്രിസ്തുമസ് ആഘോഷം
തൃശൂർ പടിഞ്ഞാറേ ചിറയിൽ വിരുന്ന് എത്തിയ ചൂളൻ എരണ്ടകൾ
പൂരം നടത്തിപ്പ് സുപ്രീംകോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് പൂരപ്രേമികൾ തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം
ചിലന്തിവല.... ചിലന്തി വല വിരിച്ച്
തൃശൂർ അശ്വനി ജംഗ്ഷനിലെ ട്രാഫിക് ഐലൻ്റിൽ സ്ഥാപിച്ച ആനയുടെ ശില്പം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്നു
കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്കിടെ ഹാളിനു പുറത്ത് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെത്തുടർന്ന് സെനറ്റ് ഹാളിന്റെ ജനലുകളും വാതിലുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചിട്ടപ്പോൾ
കേരള സർവകലാശാലയിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം കേരള സർവകലാശാല സെനറ്റ് ഹാളിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ച് ഇറങ്ങി വരുന്നു
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അരണാട്ടുക്കര സ്വദേശി ജെയിസൻ ഉണ്ടാക്കിയ മൊബൈൽ ഫോണിൽ എൽഇഡി ലാബ് എന്ന ആപ്പ് വഴി നിയന്ത്രിക്കാവുന്ന റെയിൻബോ പിക്സൽ സ്റ്റാർ ഇരുന്നൂറിൽ അധികം കളറുകൾ മൊബൈൽ ഫോൺ വഴി മാറ്റാവുന്നതാണ് കേരളത്തിൽ ആദ്യമാണ് ഇത്തരത്തിലുള്ള സ്റ്റാർ 1000 രൂപയാണ് ഒരു സ്റ്റാറിൻ്റെ വില
കേന്ദ്ര അവഗണനക്കെതിരെ കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
ക്രിസ്തുമസിനോടനുബന്ധിച്ച് തൊടുപുഴ നഗരത്തിലെ കടകളിൽ വിൽപ്പനയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പുൽക്കൂടും നക്ഷത്രങ്ങളും
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃത്വക്യാമ്പ് 'സ്‌നേഹജ്വാല 2കെ24" ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ, ​ കൺവീനർ പി.ടി. ഷിബു,​ വൈസ് ചെയർമാൻ ആർ. ബാബുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.ബി. സന്തോഷ്, സ്മിത ഉല്ലാസ്, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ,വനിതാസംഘം പ്രസിഡന്റ് ഗീത ബാബുരാജ്, സെക്രട്ടറി അജിത ഷാജി, വൈസ് പ്രസിഡന്റ് ശോഭന രാജൻ, എംപ്ലോയീസ് ഫോറം വൈസ് പ്രസിഡന്റ് ഷൈജു തങ്കപ്പൻ, രവിവാര പാഠശാല കൺവീനർ സി.കെ. അജിമോൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഖിൽ സുഭാഷ്, സെക്രട്ടറി ശരത് ചന്ദ്രൻ, സൈബർ സേന ഭാരവാഹി സതീഷ് വണ്ണപ്പുറം എന്നിവർ സമീപം
തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അർണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിൻ്റെ 325-ാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ ലൂർദ്ദ് കത്തീഡ്രൽ അങ്കണത്തിൽ അവതരിപ്പിച്ച മെഗ പുത്തൻപാന സംഗീത നൃത്ത ആവിഷ്കാരം
തൃശൂർ പോട്ട ഹൈവേയ്ക്ക് സമീപം ഉണ്ടാക്കി വച്ചിരിക്കുന്ന റോബോട്ടിംഗ് ആനകൾ
തീറ്റതേടി... തൃശൂർ പട്ടിക്കാടിൽ നാട്ടിലേയ്ക്ക് ഇറങ്ങി തീറ്റതേടി നടക്കുന്ന മയിലുകൾ.
ക്രിസ്മസ് അടുത്തതോടെ വില്പനയ്ക്കായി വച്ചിരിക്കുന്ന ജിക്‌ഷോ ലാമ്പുകളും എൽ.ഇ.ഡി നക്ഷത്രങ്ങളും. ദേശീയപാതയിൽ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം.മ്പുകളും എൽ.ഇ.ഡി നക്ഷത്രങ്ങളും. ദേശീയപാതയിൽ ആലപ്പുഴ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം
എസ്.എൻ.ഡി. പി യോഗം തൃശൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിൽ നടന്ന ജുഹോമി മഹായജ്ഞം എസ്എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം രക്ഷാധികാരിയും എസ് .എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബടി മത്സരം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com