ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
ഹൃദയപൂർവ്വം... വൈകുന്നേരങ്ങളിൽ കലുങ്കുകളിലും ചായക്കടകളിലും നാടിൻ്റെ വികസന കാഴ്ച്ചപ്പാടുകൾ ചർച്ചചെയ്യുന്ന മാതൃകയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായി സംവദിക്കുന്നതിനായുള്ള കലുങ്ക് സൗഹാർദ്ദ വികസന സംവാദം തൃശൂർ ചെമ്മാപ്പിള്ളി കടവിൽ തുടക്കമായപ്പോൾ ചിലച്ചിത്രനടൻ ദേവൻ സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ സമീപം.
നൂറ്മേനി... ആമ്പല്ലൂർ സെൻ്ററിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ ചെളിയിൽ കതിരിട്ട നെൽ ചെടികളിലൊന്ന് ഉമ എന്ന പേരിലുള്ള വിത്തിനത്തിൽ നിന്നാണ് ഈ നെൽ ചെടികൾ അടിപ്പാത നിർമ്മാണം നടക്കുന്നില്ലെങ്കിലും നെല്ല് കതിരിട്ടത് വഴിയരികിലെ കൗതുക കാഴ്ചയായി.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ്  ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളത്ത്  കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസിൽ അടുത്ത ആഴ്ച വിവാഹം കഴിക്കുന്ന സുജിത്തിന് സമ്മാനമായി ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാല കഴുത്തിൽ അണിയുന്നു .കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, ടി.സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ സമീപം പാർട്ടി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അണിയിച്ച ഒരു പവൻ്റെ മോതിരമാണ് വലതു കൈയുടെ വിരലിൽ
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുന്നംകുളത്ത് സംഘടിപ്പിച്ച പ്രതിക്ഷേധ സദസിനിടെ പൊലീസ് മർദ്ദനമേറ്റ വി.എസ് സുജിത്ത് സുജിത്തിന് വേണ്ടി അവസാനം വരെ നിലകൊണ്ട വർഗീസ് എന്നിവരെ കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ
അടിപ്പാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതും,സർവീസ് റോഡ് ടാറിംഗിൻ്റെയും ഭാഗമായി വടക്കഞ്ചേരി റോഡ് മുടിക്കോട് അനുഭവപ്പെട്ട ഗതാഗത കുരുക്ക്
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടിയ വിയ്യൂർ യുവജന സംഘംടീം മന്ത്രികെ.രാജനിൽ നിന്ന് ട്രോഫികൾ സ്വീകരിച്ചപ്പോൾ
അർദ്ധരാത്രി പൊലീസ് ഉദ്യോഗസ്ഥർ കെ എസ്.യു പ്രവർത്തകരുടെ വീട് കയറി ആക്രമിക്കുകയാണെന്ന് ആരോപ്പിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ജില്ലാ പ്രസിഡൻ്റ് ഗോകുലിനെ വലിച്ചിഴച്ച് നീക്കുന്നു
പുലിയാരവം മുഴക്കി... തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന പ്രസിദ്ധമായ പുലികളിയിൽ നിന്ന്.
ഓണാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് തൃശൂർ സ്വരാജ് റൗണ്ടിൽ പുലികൾ മേളത്തിനൊത്ത് ചുവട് വെച്ച് മുന്നേറുന്നു
ഓണാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് തൃശൂർ സ്വരാജ് റൗണ്ടിൽ പുലികൾ മേളത്തിനൊത്ത് ചുവട് വെച്ച് മുന്നേറുന്നു
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന റെസ്പോൺസിബിൾ ടൂറിസം പ്രചാരകർ സംസ്ഥാന സർക്കാരിന്റെ അതിഥികളായി തൃശൂർ പൂങ്കുന്നത്തെ സീതാറാം മിൽ ദേശം പുലിമടയിലെത്തിയ വിദേശ വനിതകൾ പുലിമുഖങ്ങൾ തങ്ങളുടെ മുഖത്ത് വച്ച് പുലികളായപ്പോൾ
പുലിക്കളിക്കായ് ദ്ദേഹത്ത് ചായമടിച്ച് കാത്ത് നിൽക്കുന്ന പുലികളിലൊന്ന്
പുലിക്കളിക്കായ് പുലികളാക്കാൻ കാത്തിരിക്കുന്ന പുലികൾ
പുലിക്കളിക്കായ് പുലിമടയിൽ ശരീരത്തിൽ ചായമടിച്ച് ഒരുങ്ങുന്ന പുലികൾ
പുലിക്കളി... ഓണാഘോഷത്തിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പുലിക്കളി കാണാനെത്തിയ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന റെസ്പോൺസിബിൾ ടൂറിസം പ്രചാരകസംഘം സംസ്ഥാന സർക്കാരിന്റെ അതിഥികളായി പുലികൾക്കൊപ്പം.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ കിഴക്കുംപാട്ടുകര തെക്കുംമുറി വിഭാഗത്തിൻ്റെ കുമ്മാട്ടിക്കൊപ്പം നൃത്തചുവട് വക്കുന്ന ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ
തൃശൂർ കോർപറേഷൻ  സംഘടിപ്പിക്കുന്ന പുലിക്കളി മഹോത്സവത്തിൻ്റെ ചമയ പ്രദർശനം തൃശൂർ ബാനർജി ക്ലബിൽ ആരംഭിച്ചപ്പോൾ
ഗർർർ... പുലിക്കളിക്കായുള്ള വിവിധ ദേശങ്ങളുടെ പുലിചമയങ്ങൾ തൃശൂർ ബാനർജി ക്ലബിൽ പ്രദർശിപ്പിച്ചപ്പോൾ.
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നു
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com