ഇന്ത്യയിൽ ആദ്യമായി തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച ആൻ്റി നാർക്കോട്ടിക് ഇൻസ്റ്റാലേഷൻ
കനത്ത മഴയെ തുടർന്ന് ചാലക്കുടി പോട്ടയിൽ റോഡിൽ വെള്ളം കയറിയപ്പോൾ
ബ്ലോക്ക് മാല... അടിപ്പാത നിർമ്മാണം നടക്കുന്ന തൃശൂർ ആമ്പല്ലൂർ സെൻ്ററിൽ രൂപപ്പെട്ട ഗതാഗത കുരുക്ക്.
പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ച് ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നപ്പോൾ ഇതിൻ്റെ ഭാഗമായി കെഎസ് ഇബി ചെറുകിട വൈദുതി ഉത്പാദന നിലയം റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും
സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന അതിജീവന രാപകൽ സമരത്തിന്റെ 128ാം ദിവസം സമരപന്തലിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരക്കാരുമായി സംസാരിക്കുന്നു.
കോർപറേഷൻ കൗൺസിലിൽ പ്രധാനപ്പെട്ട അജണ്ടകൾ ചർച്ച ചെയ്യാതെ യോഗത്തിൽ നിന്ന് മേയർ എം.കെ വർഗീസ് ഇറങ്ങിപ്പോയത്തിൽ പ്രതിഷേധിച്ച് ഘരാവോ ചെയ്ത കോൺഗ്രസ്,ബി.ജെ.പി കൗൺസിലർമാർക്കിടയിലൂടെ മേയറെ പുറത്തേക്ക് കൊണ്ട് പോകുന്ന പൊലീസ്
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം.
തൃശൂർ പുഴക്കലിൽ തകർന്ന റോഡ്
റോഡ് പണിയെ തുടർന്ന് മുതുവറയിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ ബസുകൾ സ്റ്റാൻഡിലേയ്ക്ക് കയറുന്ന വഴി പൊളിഞ്ഞ് കുളമായപ്പോൾ
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ പൊലിസുകാരുടെ പാസിംഗ ഔട്ട് പരേഡിനിടെ തൊപ്പി താഴെ വീണ പൊലിസുകാരിയുടെ തൊപ്പി ഓടി ചെന്ന് എടുത്ത് തലയിൽ വച്ച് കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിത പൊലിസുകാരുടെ പാസിംഗ ഔട്ട് പരേഡ് നിരീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ
മഴയിൽ കരുത്തോടെ... തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിത പൊലിസുകാരുടെ പാസിംഗ ഔട്ട് പരേഡിനിടെ മഴ പെയ്തപ്പോൾ.
തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വിദ്യാർത്ഥികൾ വേദ പഠനത്തോടൊപ്പം പാറമേക്കാവ് അഭിഷേകിൻ്റെ ശിക്ഷണത്തിൽ പഞ്ചാരിമേളവും അഭ്യസിച്ചപ്പോൾ മഠം പടിഞ്ഞാറേ കെട്ടിൽ നാളെയാണ് അരങ്ങേറ്റം
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച ഇ.എം.എസ് സ്മൃത്യ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സുനിൽപി. ഇളയിടവും സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദറും സൗഹൃദ സംഭാഷണത്തിൽ
ലഹരിക്കെതിരെ ജില്ലാ റസിഡൻസ് അസോസിയേഷൻ, ബി.സി.എം കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനെത്തിയ എറണാകുളം എക്സൈസ് അസി. ഇൻസ്പെക്ടർ ജയരാജ് വിദ്യാർത്ഥികൾക്കും വിശിഷ്ടാതിഥികൾക്കുമൊപ്പം.
ചാലക്കുടി എറണാക്കുളം റൂട്ട് മേലൂരിൽ അടിപ്പാത നിർമ്മാണത്തെ തുടർന്ന് രൂപപ്പെട്ട ഗതാഗത കുരുക്ക് അടിപ്പാത നിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നത് മാത്രവുമല്ല വാഹനങ്ങൾക്ക് പോകുവാനുള്ള സംവിധാനം കാര്യക്ഷമവുമല്ല
തൃശൂർ ജനറൽ ആശുപത്രിയിൽ ഓ.പിയിൽ നിന്നും ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗി മഴ നന്നയാതെ കയറാൻ വേണ്ടി ഓട്ടോറിക്ഷ പുറകിലേയ്ക്ക് എടുക്കുന്നു ഒ.പിയുടെ മുൻപിൽ ഇട്ടിരിക്കുന്ന തകര ഷീറ്റിൻ്റെ വിടവിൽ നിന്നും മഴയിൽ വെള്ളം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദേഹത്തേയ്ക്ക് പതിക്കുന്നു
അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രജ്ഞിത ഗോപകുമാരൻ നായരുടെ സഹോദരി ധന്യ വേദന സഹിക്കാനാവാതെ വിതുമ്പുന്നു.
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കരാട്ടിന് ഇ.എം.എസിൻ്റെ മകൾ രാധയെ പരിചയപ്പെട്ടുത്തി കൊടുക്കുന്നു
  TRENDING THIS WEEK
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം.
കേരളത്തിലെത്തുന്ന ദേശാടന പക്ഷികളിലെ സുന്ദരന്മാരാണ്‌ വർണ്ണകൊക്കുകൾ (പെയിന്റഡ് സ്റ്റോർക്ക്). രണ്ടാംകൃഷിക്കായി നിലമൊരുക്കുന്ന ആലപ്പുഴ നെടുമുടി പഴയകരി പാടത്ത് തീറ്റതേടിയെത്തിയ വർണ്ണകൊക്കുകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com