പിങ്ക് പൊലിസ് പേട്രോളിംഗിൻ്റെ ഭാഗമായി തൃശൂർ ട്രാഫിക് എൻഫോഴ്സ്മെൻ്റ് ഓഫീസിന് മുൻപിൽ എത്തിച്ചിരിക്കുന്ന ഗോപ്രോ കാമറ ഘടിപ്പിച്ച സ്കൂട്ടറുകൾ
തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ മതിലുകളിൽ മെട്രോ ട്രെയിൻ്റെ ചിത്രം വരച്ചപ്പോൾ തൃശൂർ എം.പിയും കേന്ദ്ര മന്ത്രിയുംമായ സുരേഷ് ഗോപി മേട്രോട്രെയിൻ തൃശൂരിലേക്ക് നീട്ടുമെന്ന് പ്രഖ്യാപ്പിച്ചിരുന്നു
ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നഗരസഭ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നിറഞ്ഞ് കവിഞ്ഞപ്പോൾ
ഉണങ്ങിയ വയ്ക്കോലിൽ ഉണ്ടായിരുന്ന നെൽവിത്തുകൾ മഴയിൽ നെൽ ചെടികളായ് വളർന്നപ്പോൾ
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിന് മുമ്പിലെ വഴികൾ പൂച്ചെടികളാൽ അലങ്കരിച്ചപ്പോൾ
ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമുയർത്തി ഇന്ന് ബലിപെരുന്നാൾ. ആലപ്പുഴ പഴവീടിന് സമീപം ബൈദിൽ നൂർ വീട്ടിൽ മൈലാഞ്ചിയിട്ട് ആഘോഷത്തിനൊരുങ്ങുന്നവർ
കുവൈത്തിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചെർക്കള കുണ്ടടുക്കത്തെ രഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ
കുവൈത്ത് തീപിടുത്തത്തിൽ മരണപ്പെട്ട തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ടെ കേളു പൊന്മലേരിയുടെ മൃതദേഹം തെക്കുമ്പാട് വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മകൻ ഋഷികേശ് പൊട്ടി കരയുന്നു
കുവൈത്ത് തീപിടുത്തത്തിൽ മരണപ്പെട്ട തൃക്കരിപ്പൂർ ഇളമ്പച്ചി തെക്കുമ്പാട്ടെ കേളു പൊന്മലേരിയുടെ മൃതദേഹം കാലിക്കടവിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
മടങ്ങി വരവും കാത്തു ...കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ്സ് ഇടിച്ച് തകർന്ന തൃശൂർ ശക്തൻ തമ്പുരാൻ പ്രതിമ പുനർനിർമാണത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത് പ്രതിമയുടെ ശില്പി കുന്നുവിള മുരളി വീക്ഷിക്കുന്നു.
ശക്തനേ ഉയർത്താനായി...കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ്സ് ഇടിച്ച് തകർന്ന തൃശൂർ ശക്തൻ തമ്പുരാൻ പ്രതിമ പുനർനിർമാണത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നു.
വായന കൂട്ടിൽ...കാണാത്ത ലോകം കാണിക്കുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന മാന്ത്രികതയുടെ ഒരു വായന ദിനവും കൂടി.വർഷങ്ങളായി വരാന്തയിൽ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വില്പന നടത്തുന്ന തൃശൂർ മോഡൽ ഗേൾസ് സ്കൂളിന് സമീപത്തുള്ള നിന്നുമുള്ള ചിത്രം.
കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെ മേരി ആൻ എന്ന കുതിര പ്രസവിച്ച കുഞ്ഞ്. വിദ്യാർത്ഥികൾക്ക് റൈഡിംഗ് പഠിപ്പിക്കുന്നതിനായി കോയമ്പത്തൂരിൽ നിന്നു വാങ്ങിയ കുതിരയാണ് കഴിഞ്ഞദിവസം പെൺകുഞ്ഞിന് ജന്മം നൽകിയത്
വിജയ സമ്മാനം...തൃശൂർ ലൂർദ്ദ് മാതാവിന് സ്വർണ കൊന്തമാല സമർപ്പിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഗുരു വന്ദനം...തൃശൂർ മുരളി മന്ദിരത്തിൽ കെ. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചപ്പോൾ പത്മജ വേണുഗോപാൽ സമീപം.
കൂടെയുണ്ട്...കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിൻ്റെ മൃതദേഹം തെക്കൻ പാലയൂർ ഉള്ള വസതിയിൽ കൊണ്ടുവന്നപ്പോൾ എത്തിയ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ബിനോയുടെ മകൻ ഇയാനെ ആശ്വസിപ്പിക്കുന്നു .
അവസാന സ്പർശത്താൽ...കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ട തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിൻ്റെ മൃതദേഹം തെക്കൻ പാലയൂർ ഉള്ള വസതിയിൽ കൊണ്ടുവന്നപ്പോൾ ശരീരത്തിൽ അവസാനമായി തൊട്ടുകൊണ്ട് യാത്ര പറയുന്ന മകൻ ഇയാൻ ,അച്ഛൻ ബാബു,ഭാര്യ ജിനീത,അമ്മ അന്നമ്മ തോമസ് എന്നിവർ .
എസ്.ജി എഫക്ട്...സത്യപ്രതിജ്ഞക്ക് ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ തൃശൂരിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ സംഘടിപ്പിച്ച സ്വീകരണത്തിൽ നിറ കതിർ നൽകിയപ്പോൾ.
വയനാട് ലോക്സഭാ മണ്ഡലത്തിലെ എടവണ്ണയിൽ നടന്ന സ്വീകരണ ചടങ്ങിനിടെ രാഹുൽ ഗാന്ധിക്ക് ചുംബനം നൽകുന്ന രണ്ടാം ക്ലാസ്സുകാരി അഫ്രിൻ ഫാത്തിമ .രമേശ് ചെന്നിത്തല സമീപം
പൊതുപ്രവർത്തകനുള്ള ജിനേദേവൻ സ്മാരക അവാർഡ് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എം .എ ബേബിയിൽ നിന്നും എം .എം .മണി എം എൽ എ സ്വീകരിക്കുന്നു.
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com