നാളെ ഉദ്ഘാടനം ചെയ്യുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറില്‍ നടപ്പാക്കിയ ശക്തൻ നഗറിയിലെ ആകാശപ്പാതയുടെ രാത്രി കാഴ്ച
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് പരിശോധനയ്ക്ക് ശേഷം കാണികളെ അഭിവാദ്യം ചെയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .
കാഷ്ടക്കാലം...തൃശൂർ കളക്ടറേറ്റിന്റെ ഭാഗത്ത് പോകുന്നവർ മൂക്ക് പൊത്താതെ പോകാൻ സാധിക്കാത്ത അവസ്ഥയാണ് . എല്ലാ മരങ്ങളിലും പക്ഷി കൂട്ടങ്ങൾ കൂട് കൂട്ടി കാഷ്ടിക്കുകയാണ്.പൊറുതിമുട്ടിയിരിക്കുകയാണ് ജീവനക്കാരും യാത്രക്കാരും .തലയിൽ കുടയും ,പ്ലാസ്റ്റിക് കവറുമായി കാഷ്ടം നിറഞ്ഞ ചപ്പുചവറുകൾ വൃത്തിയാക്കുന്ന കോർപ്പറേഷൻ തൊഴിലാളികൾ.
നാളെ ഉദ്ഘാടനം ചെയ്യുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറില്‍ നടപ്പാക്കിയ  ആകാശപ്പാത (സ്കൈവാക്ക്) ലിഫ്റ്റുകളും നെറ്റ് സീറോ എനര്‍ജിക്കായി സൗരോര്‍ജ്ജ ഉദ്പാദനത്തിന് സോളാര്‍ പാനലുകളും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിനായി 20 സി.സി.ടി.വി. ക്യാമറകള്‍ ഉള്‍പ്പെടെ 11 കോടി രൂപയോളം ചെലവഴിച്ചാണ്  ഈ കാണുന്ന ആകാശപാത
പൂരം അട്ടിമറിയ്ക്കാൻ സി.പി.എം ആർ.എസ്.എസ് പൊലീസ് കൂട്ടുക്കെട്ട് ശ്രമിച്ചുവെന്ന് ആരോപ്പിച്ച് മുസ്ലിം യൂത്ത് ലിഗ് പ്രവർത്തകർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
പൂരം അട്ടിമറിയ്ക്കാൻ സി.പി.എം ആർ.എസ്.എസ് പൊലീസ് കൂട്ടുക്കെട്ട് ശ്രമിച്ചുവെന്ന് ആരോപ്പിച്ച് മുസ്ലിം യൂത്ത് ലിഗ് പ്രവർത്തകർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് ആക്രമാസക്തമായിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കൊല്ലം പോർട്ട് മത്സ്യ ഹാർബറിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളത്തിന് ലഭിച്ച മത്സ്യം വലയിൽ നിന്നും വേർപ്പെടുത്തുന്ന മത്സ്യ തൊഴിലാളികൾ
കൊല്ലം പോർട്ടിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിന് ലഭിച്ച ചൂര മത്സ്യം വേർതിരിച്ച് വള്ളത്തിൽ നിരത്തിയപ്പോൾ
കൊല്ലം പോർട്ട് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ വലകൾ ഒരുക്കുന്ന മത്സ്യത്തൊഴിലാളികൾ
വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ മത്സ്യം കുട്ടകളിലാക്കി ലേലഹാളിലേക്ക് കൊണ്ടുവരുന്നു. കൊല്ലം പോർട്ട് ഹാർബറിൽ നിന്നുള്ള കാഴ്ച
വിദ്യാർഥികളിൽ ശുചിത്വശീലം വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നിന്നും
കൊല്ലം ക്രിസ്തുരാജ് സ്ക്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക്, ചിന്നക്കട പെട്രോൾ പമ്പിന് മുന്നിൽ നിന്നു ലഭി​ച്ച വില കൂടിയ മൊബൈൽ ഫോൺ​ പോസ്റ്റ് ഓഫീസിനു മുന്നിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്ട്രൈക്കർ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നു
ഈ മാസം 27 ന് ഉദ്ഘാടനത്തിനായ് ഒരുങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാതയുടെ അവസാന ഘട്ട വൃത്തിയാക്കൽ നടപടികൾ തകൃതിയായ് നടക്കുന്നു എസിയും ചില്ലുകൾ കൊണ്ടുള്ള പാർശ്വഭിത്തിയും ആകാശപാതയുടെ പ്രത്യേകതയാണ് 280 മീറ്റർ നീളവും 3 മീറ്റർ നീവും ഇതിനുണ്ട്
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അസ്മിത ഖേലോ ഇന്ത്യ നാഷണൽ വുമൺസ് ലീഗ് കേരള ജൂഡോ ചാമ്പ്യൻഷിപ്പിൽ നിന്ന്
ഗുരുദേവ സമാധിദിനത്തിൽ ചേറായിക്കൽ ഗുരുദേവ ക്ഷേത്രത്തിൽ മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ പ്രാർത്ഥന
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻ മൈതാനിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന് മുൻപായി മൈതാനത്ത് നിന്നൊരു ദൃശ്യം
കൊല്ലം റെയിൽ സ്റ്റേഷനിൽ പാളത്തിന് മുകളിലൂടെ നടപ്പാലത്തിൽ യാത്രക്കാർ ഉപേഷിച്ച വെള്ളം നിറഞ്ഞ കുപ്പിയും കടിച്ച് പിടിച്ച് കടന്ന് പോകുന്ന തെരുവ് നായ് . കുപ്പിയിലെ വെള്ളം മൂടി കടിച്ച് മാറ്റിയ ശേഷം വെള്ളം നായ് കുടിക്കുകയും ചെയ്തു
Heading നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് വി​ൽക്കാനായി​ പിക്കപ്പ് വാനിൽ എത്തി​ക്കുന്ന ഇളനീർ. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com