വിശ്വകർമ്മ ദിനം... വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മഹാശോഭായാത്ര.
തൃശൂർ സ്വരാജ് റൗണ്ടിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരള സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടനടത്തം
കായിക മത്സരത്തിൽ മികവ് നേടുന്നതിൻ്റെ ഭാഗമായി തങ്ങളുടെ സ്കൂളിലെ അതിവേഗ ഓട്ടക്കാരെ കണ്ടെത്താൻ തലോർ ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിൽ അദ്ധ്യാപകർ കുട്ടികളെ ഗ്രൗണ്ടിൽ ഓടിച്ച് നോക്കിയപ്പോൾ
തൃശൂർ നഗരം നാല് മണിക്കൂർ ഇരുട്ടിലായിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ച് മേയർ എം.കെ വർഗീസിനെ ഉപരോധിക്കുന്ന പ്രതിപക്ഷ യുഡിഎഫ് കൗൺസിലർമാർ
ഇരിഞ്ഞാലക്കുട  കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകകരാനായി ചുമതയേറ്റ അനുരാഗ് അഛൻ സുനേഷ് ,അമ്മ ഷീബ എന്നിവർക്കൊപ്പം കൂടൽമാണിക്യം ക്ഷേത്രത്തിന് മുൻപിൽ
സി.പി.ഐ സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബിനോയ്‌ വിശ്വത്തിന് ജനറൽ സെക്രട്ടറി ഡി.രാജ റോസാപ്പൂവ് നൽകിയപ്പോൾ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ആലപ്പുഴ ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ദേശീയ സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, ജനറൽ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ.കെ നാരായണ, എന്നിവർ റെഡ് വോളണ്ടിയർ മാർച്ച് സല്യൂട്ട് സ്വീകരിച്ച് അഭിവാദ്യം ചെയ്യുന്നു
ആലപ്പുഴയിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ബിനോയ്‌ വിശ്വത്തെ ആശ്ലേഷിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി ഡി രാജ.ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ, പി സന്തോഷ്‌ കുമാർ എം.പി എന്നിവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിൻ്റെ ഇടവേളയിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ.കെ നാരായണ , ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡെ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ എന്നിവർ വിശ്രമിക്കാൻ പുറത്തിറങ്ങിയപ്പോൾ
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടൗൺ ഹാളിൽ മഹാശോഭയാത്രയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണ വേഷത്തിലെത്തിയ കുഞ്ഞും അച്ഛനും.
ഓണ സെൽഫീ... കോട്ടയം സി.എം.എസ് കോളേജിലെ ഓണാഘോഷത്തിൽ ഫോട്ടോ പോയിന്റിൽ നിന്ന് സെൽഫിയെടുക്കുന്ന വിദ്യാർത്ഥിനികൾ.
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
ഹൃദയപൂർവ്വം... വൈകുന്നേരങ്ങളിൽ കലുങ്കുകളിലും ചായക്കടകളിലും നാടിൻ്റെ വികസന കാഴ്ച്ചപ്പാടുകൾ ചർച്ചചെയ്യുന്ന മാതൃകയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായി സംവദിക്കുന്നതിനായുള്ള കലുങ്ക് സൗഹാർദ്ദ വികസന സംവാദം തൃശൂർ ചെമ്മാപ്പിള്ളി കടവിൽ തുടക്കമായപ്പോൾ ചിലച്ചിത്രനടൻ ദേവൻ സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ സമീപം.
നൂറ്മേനി... ആമ്പല്ലൂർ സെൻ്ററിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ ചെളിയിൽ കതിരിട്ട നെൽ ചെടികളിലൊന്ന് ഉമ എന്ന പേരിലുള്ള വിത്തിനത്തിൽ നിന്നാണ് ഈ നെൽ ചെടികൾ അടിപ്പാത നിർമ്മാണം നടക്കുന്നില്ലെങ്കിലും നെല്ല് കതിരിട്ടത് വഴിയരികിലെ കൗതുക കാഴ്ചയായി.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ്  ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളത്ത്  കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസിൽ അടുത്ത ആഴ്ച വിവാഹം കഴിക്കുന്ന സുജിത്തിന് സമ്മാനമായി ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൻ്റെ കഴുത്തിലെ രണ്ട് പവൻ്റെ മാല കഴുത്തിൽ അണിയുന്നു .കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്, ടി.സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ സമീപം പാർട്ടി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അണിയിച്ച ഒരു പവൻ്റെ മോതിരമാണ് വലതു കൈയുടെ വിരലിൽ
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ മൃഗീയമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസ് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുന്നംകുളത്ത് സംഘടിപ്പിച്ച പ്രതിക്ഷേധ സദസിനിടെ പൊലീസ് മർദ്ദനമേറ്റ വി.എസ് സുജിത്ത് സുജിത്തിന് വേണ്ടി അവസാനം വരെ നിലകൊണ്ട വർഗീസ് എന്നിവരെ കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് ഷാൾ അണിയിച്ച് ആദരിച്ചപ്പോൾ
അടിപ്പാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതും,സർവീസ് റോഡ് ടാറിംഗിൻ്റെയും ഭാഗമായി വടക്കഞ്ചേരി റോഡ് മുടിക്കോട് അനുഭവപ്പെട്ട ഗതാഗത കുരുക്ക്
പത്തനംതിട്ട ആറന്മുള ഉത്രട്ടാതി ജലമേളക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടിയ വിയ്യൂർ യുവജന സംഘംടീം മന്ത്രികെ.രാജനിൽ നിന്ന് ട്രോഫികൾ സ്വീകരിച്ചപ്പോൾ
  TRENDING THIS WEEK
എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർ‌ത്തിയ കാഴ്ച
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
തലയ്ക്ക് മീതെ...കോട്ടയം സീസർ പാലസ് ഹോട്ടൽ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കുന്നു.ബി.ജെ.പി കോട്ടയം വെസ്റ്റ് അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്. കെ കൺവൻഷൻ സെൻറർ (കാനം രാജേന്ദ്രൻ നഗർ) ചുവപ്പണിഞ്ഞപ്പോൾ
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
അയ്മനം പുത്തൂക്കരിയിൽ ആരംഭിച്ച ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്നവരും കയാക്കിങ് നടത്തുന്നവരും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com