Saturday, March 15, 2025 11:24:04 PM
പുല്ലഴിക്കടുത്ത് പുത്തൻകോള് പാടത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൊയ്തെടുത്ത നെല്ല് വെള്ളം കയറിയതിനെ തുടർന്ന് ഭാഗിയുള്ളവ നശിച്ച് പോകാതെ പ്ലാസ്റ്റിക് കവർ ഇട്ട് മൂടുകളും ലോറിയിൽ കയറ്റി കൊണ്ട് പോകുന്നു ചെയ്യുന്നു
നോമ്പ് തുറ... താനൂർ തൂവൽതീരം ബീച്ചിൽ നോമ്പ് തുറക്കാനെത്തിയ കുടുംബം.
കൊച്ചിയിൽ നിന്ന് വർക്കല വരെ സൈക്കിളിൽ പ്രയാണം നടത്തുന്ന വിനോദ സഞ്ചാരികൾ കുട്ടനാടിന്റെ ഗ്രാമഭംഗി ആസ്വദിക്കാനായി കൈനകരിയിലെത്തിയപ്പോൾ. യു.എസ്സ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് യാത്ര നടത്തുന്നത്.
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
മഴതിരക്ക്... വേനൽ ചൂടിന് അറുതി എന്നോണം പെടുന്നനെ മഴ പെയ്തപ്പോൾ ഇരിങ്ങാലക്കുടയിൽ നിന്നൊരു ദൃശ്യം.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച മാർച്ച്
തൃശൂർ പുല്ലഴി കോൾപാടത്തിൻ്റെ ഇരുവശത്തായി നട്ടുപിടിപ്പിച്ച സുര്യകാന്തി, ചെണ്ട് മല്ലി പൂക്കളുകൾ പൂവിട്ട് സൗരഭ്യം പരത്തിയപ്പോൾ പൂക്കൾക്ക് പുറമേ വിവിധ തരത്തിലുള്ള പച്ചക്കറികളും ഇവിടെ വിളഞ്ഞിട്ടുണ്ട്
കണ്ണൻ്റെ സന്നിധിയിലേയ്ക്ക്... ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ടത്തിൽ നിന്ന്.
തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച എസ്.എൻ.ഡി.പി തൃശൂർ യൂണിയൻ നേതൃയോഗത്തിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ലീല രാമകൃഷ്ണനെ ആദരിക്കുന്ന വനിതാ സംഘം ജില്ലാ കോ-ഓർഡിനേറ്റർ ഇന്ദിരാദേവി ടീച്ചർ എസ്.എൻ.ഡി.പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി കെ.വി സദാനന്ദൻ തുടങ്ങിയവർ സമീപം
സുന്ദരിയാട്ടോ... വനിതാ ദിനത്തിൽ പ്രജ്യോതിനികേതൻ കോളേജിലെ വനിത ചിത്രകാരികൾ തൃശൂർ ഇക്കണ്ടവാര്യർ റോഡിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന മൺപാത്രങ്ങളിൽ ചിത്രങ്ങൾ വരക്കുകയും മൺപാത്ര വിൽപ്പനക്കാരി സിന്ധുവിന് തൻ്റെ ചിത്രം വരച്ച് കൊടുക്കുകയും ചെയ്തപ്പോൾ.
ജ്യോതിഷ - സാമൂഹ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന ചിറയ്ക്കാക്കോട് എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരിക്ക് തൃശൂർ നന്ദനം കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച സ്നേഹാദര ചടങ്ങിൽ മുഖ്യാത്ഥിതിയായി എത്തിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങുന്ന സദാനന്ദൻ നമ്പൂതിരി എ.യു രഘുരാമൻ പണിക്കർ, മനോജ് കെ.ജയൻ , ഇ.ടി നീലകണ്ഠൻ മൂസ്സ് തുടങ്ങിയവർ സമീപം
റംസാനിലെ ആദ്യ വെള്ളിയാഴ്ച്ച തൃശൂർ ചെട്ടിയങ്ങാടി ഫനഫി ജുമ്മാ മസ്ജിദിൽ സംഘടിപ്പിച്ച പ്രാർത്ഥനാ ചടങ്ങിൽ നിന്ന്
മുളങ്കുന്നത്തുകാവ് ആരോഗ്യ സർവകലാശാലയിൽ സംഘടിപ്പിച്ച ബിരുദ സമർപ്പണ ചടങ്ങിനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നവൈസ് ചാൻസലർ ഡോ.മോഹനൻകുന്നുമ്മൽ ആനയുടെ ശില്പം സമ്മാനിക്കുന്നു
ഫ്ളാഗ് ഓഫ്... വാതില്‍പ്പടി സേവനത്തിനായുള്ള 20 വാഹനങ്ങളുടെയും ഹെല്‍ത്ത് സ്ക്വാഡിനായുള്ള പുതിയ വാഹനത്തിന്‍റെയും ഫ്ളാഗ് ഓഫ് കോർപറേഷൻ അങ്കണത്തിൽ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിക്കുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റിവച്ച പ്രതി തമിഴ്നാട് സ്വദേശി രവിയെ സംഭവ സ്ഥലത്ത് തെീോഗതൈോബളിവെടുപ്പിനായ് കൊണ്ട് വന്നപ്പോൾ
പത്മശ്രീ നേടിയ ഐ.എം വിജയന് ആദരസൂചകമായി തൃശൂർ വാക്കേഴ്‌സ് ക്ലബ് വെറ്ററൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ നൽകിയ സ്വീകരണത്തിൽ സുവർണബാൾ സമ്മാനിച്ചപ്പോൾ
ചൂടിനെ തുടർന്ന് തൃശൂർ മൃഗശാലയിലെ ഒട്ടകപക്ഷികൾക്ക് കുടിക്കുവാനായി വെള്ളം കൊടുക്കുന്നു
ചൂടിനെ തുടർന്ന് തൃശൂർ മൃഗശാലയിലെപുള്ളിപുലിയെ കുളിപ്പിക്കുന്നു
കനത്ത വേനലിനെ തുടർന്ന് വെള്ളത്തിൻ്റെ ഒഴുക്ക് തീരെ കുറഞ്ഞ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകൾക്കിടയിലൂടെ ചങ്ങാടത്തിൽ മീൻ പിടിക്കാൻ പോകുന്ന ആൾ
  TRENDING THIS WEEK
കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കളരിപ്പയറ്റ്
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുത്തിയോട്ടം.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല നിവേദ്യത്തിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര ജംഗ്ഷനും പരിസരവും ശുചീകരിക്കുന്ന തൊഴിലാളികൾ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com