കണ്ണൂർ തോട്ടട ഗവ. ഐ.ടി.ഐ സംഘർഷത്തിൽ കുറ്റക്കാരായ മുഴുവൻ എസ്.എഫ്.ഐക്കാരെയും അറസ്റ്റ് ചെയ്യുക, ആക്രമിക്കപ്പെട്ട കെ.എസ്‌.യു പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്കു നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കാസർകോട് ടൗൺ ജി.യു.പി സ്കൂളിൽ നടന്ന തുടിപ്പ് ദ്വിദിന സഹവാസ ക്യാമ്പിൽ മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കുന്നു.
കാസർകോട് പഴയ പ്രസ് ക്ലബ് പരിസരത്തെ അമെയ് ജംഗ്ഷനിൽ കറന്റ് ഷോക്ക് അടിച്ച് ജീവൻ നഷ്ടപ്പെട്ട പെരുമ്പാമ്പ്.തുടർന്ന് കാസർകോട് കെ എസ് ഇ ബി ജീവനക്കാർ ചേർന്ന് പെരുമ്പാമ്പിനെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് നീക്കം ചെയ്ത് സംസ്ക്കരിച്ചു
കുടിവെള്ളം ശേഖരിക്കാൻ പോയി തിരികെ വരുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ച സന്ധ്യയുടെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി എത്തിയപ്പോൾ. സന്ധ്യയുടെ അമ്മ ത്രേസ്യ, ഭർത്താവ് സെബാസ്റ്റ്യൻ, മകൾ സ്റ്റെനി എന്നിവർ അരികിൽ
ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുന്നോടിയായി മിക്ക സ്കൂളുകളിലും ആഘോഷപരിപാടികൾ നടത്തിയാണ് കുട്ടികൾ മടങ്ങിയത്. ആലപ്പുഴ സെന്റ്. ജോസഫ് എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളോടൊപ്പം അധ്യാപകരും ചുവടുവച്ചപ്പോൾ
ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ മുല്ലക്കൽ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പുലികളി
ഉയരെ ക്രിസ്മസ് ട്രീ.... ക്രിസ്മസാഘോഷത്തിന്റെ ഭാഗമായി കോട്ടയം നല്ല ഇടയൻ പള്ളിയുടെ മുൻപിൽ 34 അടി ഉയരമുള്ള ക്രിസ്മസ്ട്രീ ഒരുക്കിയിരിക്കുന്നു
മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മൃതി ദിനത്തിൽ പൂങ്കുന്നത്തെ കെ. കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ ദീപം തെളിയിക്കുന ഡി.സി.സി പ്രസിഡൻ്റ് വി.കെ ശ്രീകണ്ഠൻ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷണൻ മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ സമീപം
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ നെല്ലായി സെൻ്റ്.മേരീസ് പള്ളിയിലെ സെൻ്റ്.സെബാസ്റ്റ്യൻ യൂണിറ്റ് ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീ ഫോട്ടോ:റാഫിഎം.ദേവസി
എരിവ്കൂടുമോ... സപ്ലൈകോ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ഫെയർ ഉദ്ഘാടനത്തിനുശേഷം മന്ത്രി കെ രാജൻ സ്റ്റാൾ നോക്കി കാണുന്നു.
വെറെലെവൽ...ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പോട്ടയിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ നിന്ന്
ആലപ്പുഴ മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് വിൽപ്പനയ്ക്കായി നിരത്തിവച്ചിരിക്കുന്ന കരിമ്പുകൾ. മധുരയിൽ നിന്നെത്തിച്ച കരിമ്പിന് ഒരു കെട്ടിന് എൺപത് മുതൽ നൂറ് രൂപ വരെയാണ് വില
ചിറപ്പിനോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലെ വഴിയോരത്തെ കടയിൽ നിന്ന് എൽ.ഇ. ഡി കണ്ണടയും തലയിലണിയാൻ ടിയാരയും വാങ്ങുന്ന പെൺകുട്ടി
പുനസ്സജ്ജീകരിച്ച തൃശൂർ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ഉദ്ഘാടാനം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവർ കൊട്ടാരത്തിലെ പീരങ്കി നോക്കി കാണുന്നു.
ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി തൃശൂർ അയ്യന്തോൾ ഗവൺമെൻ്റ് സ്കൂളിലെ കുട്ടികൾക്കായി ഒരുക്കിയ ക്രിസ്തുമസ് ആഘോഷം
തൃശൂർ പടിഞ്ഞാറേ ചിറയിൽ വിരുന്ന് എത്തിയ ചൂളൻ എരണ്ടകൾ
പൂരം നടത്തിപ്പ് സുപ്രീംകോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് പൂരപ്രേമികൾ തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം
ചിലന്തിവല.... ചിലന്തി വല വിരിച്ച്
തൃശൂർ അശ്വനി ജംഗ്ഷനിലെ ട്രാഫിക് ഐലൻ്റിൽ സ്ഥാപിച്ച ആനയുടെ ശില്പം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്നു
  TRENDING THIS WEEK
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി ഏറ്റുവാങ്ങുന്നു
ക്രിസ്മസ് അപ്പുപ്പനെ ഒന്നുകാണട്ടെ... എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സന്താക്ളോസ് വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ ആഹ്ളാദത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com