പോയിവരു... ലോറിയിൽ കയറിയ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പന് സല്യൂട്ട് നൽകുന്ന കുങ്കിയാനകൾ.
മയക്കുവെടിയേറ്റ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനെ ഉണർത്താൻ ശ്രമിക്കുന്ന കുങ്കിയാനകൾ
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
പീച്ചി താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരൻ്റെ മൃതദേഹം കാണാൻ കാട്ടിലൂടെ വരുന്നവർ
ലൈഫ് തേടി... പീച്ചി താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരൻ്റെ മൃതദേഹം തേടി ഉൾകാട്ടിലേക്ക് പുറപ്പെടുന്ന സ്പീഡ് ബോട്ട്.
യതൊരു സുരക്ഷയും ഇല്ലാതെ പിഞ്ചു കുട്ടികളെ സ്കൂട്ടറിൻ്റെ പുറകിൽ ഇരുത്തി ഒരു യാത്ര തൃശൂർ ഒല്ലൂരിൽ നിന്നൊരു ദൃശ്യം
വേനൽ ചൂട് വകവക്കാതെ പരസ്യ ബോർഡ് വക്കുന്ന ഫ്രെയിം ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
ആവേശം വിതറി... മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു.
വി.കെ മോഹൻ കാർഷിക സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ നടുവിലാലിൽ സംഘടിപ്പിച്ച കുംഭവിത്ത് മേളയുടെ ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്യുന്ന സി.പി. ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന മലേഷ്യൻ ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് മുഹമ്മദ് എഫേസി പാചകപ്പുരയിൽ മലേഷ്യൻ ഫ്രൈഡ് നൂഡിൽസ് പാകം ചെയ്യുന്നു.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തെ തുടർന്നുണ്ടായ അക്രമത്തിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് ചാർജ്ജ് ചെയ്തില്ല എന്ന് ആരോപ്പിച്ച് കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ്  മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസും ലാത്തി വീശിയപ്പോൾ
കുന്നംകുളത്ത് സംഘടിപ്പിച്ച സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ റെഡ് വളഡിയർമാരുടെ സല്യൂട്ട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ എന്നിവർ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ സമീപം
കുന്നം കുളത്ത് സംഘടിപ്പിച്ച സി.പി.എം ജില്ലാ സമ്മേളനത്തിൻ്റ ഭാഗമായി ചെറുവത്തൂർ മൈതിനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ മുഖ്യമന്ത്രി പിണറായി വിജയൻ,യു.ആർ പ്രദീപ് എം.എൽ.എ എന്നിവർ സമീപം
തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ‌ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിനെ സല്യൂട്ട് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ഡോൾഫിൻസ്... തൃശൂർ വിയ്യൂരിലെ ഫയർ ആൻഡ് റസ്ക്യൂ‌ സർവീസസ് അക്കാഡമിയിൽ സംഘടിപ്പിച്ച അഗ്നിരക്ഷാ വകുപ്പിലെ ആദ്യ ബാച്ച് വനിതാ സ്കൂബ ഡൈവിംഗ് ടീമിന്റെ ബാഡ്ജ് വിതരണ ചടങ്ങിൽ നടന്ന അഭ്യാസ പ്രകടനത്തിൽ നിന്ന്.
  TRENDING THIS WEEK
പാലക്കാട് കോട്ടമൈതാനത്തിന് സമീപം വിപണിയിലേക്ക്എത്തിയ തണ്ണിമത്തൻ .
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വി.കെ.ശ്രീകണ്ഠൻ എം.പി യുടെ പിറന്നാൾ ആഘോഷത്തിൽ രമേഷ് ചെന്നിത്തല കേക്ക് നൽകുന്നു .
ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രചാരണാർദ്ധം ഗവഃ വിമെൻസ് കോളേജിലെത്തിയ നടൻ കുഞ്ചാക്കോ ബോബൻ വിദ്യാർത്ഥിനികൾക്കൊപ്പം
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com