ഗുരുവായൂർ റോഡ് ചൂണ്ടലിൽ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞ് കയറി എതിർവശത്ത് നിന്ന് വരികയായിരുന്ന കാറിൻ്റെ മുൻഭാഗം തകർന്നപ്പോൾ ( ഇൻസൈറ്റിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കാർ ഡ്രൈവർ വെള്ളം കുടിയ്ക്കുന്നു )
മണ്ഡലക്കാലം ആരംഭിച്ചത്തോടുകൂടി ഗുരുവായൂർ ക്ഷേത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുഎത്തുന്ന സ്വാമിമാരുടെ തിരക്ക് വർദ്ധിച്ചപ്പോൾ
ഫിലാറ്റെലിക് ക്ലബിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തൃശൂർ ശ്രീശങ്കരഹാളിൽ സംഘടിപ്പിച്ച പുരാവസ്തു പ്രദർശനത്തിൽ ഒരുക്കിയ മണ്ണെണ്ണ കൊണ്ട് പ്രവർത്തിക്കുന്ന തേപ്പ്പെട്ടി
തൃശൂർ റെയിൽ വേ സ്റ്റേഷൻ ഫുഡ് ഓവർ ബ്രിഡ്ജിന് സമീപം ഇരിക്കുന്ന നീർക്കാക്ക
തൃശൂർ പൂരം നടത്തിപ്പിനെതിരെയുള്ള നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൂരോത്സവ സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കുനാഥ ക്ഷേത്രം തേക്കേ ഗോപുര നടയിൽ പ്രതികാത്മകമായി സംഘടിപ്പിച്ച പൂരം
മാസങ്ങൾക്ക് മുൻപ് ബസിടിച്ച് തകർന്ന തൃശൂർ ശക്തൻ നഗറിലെ ശക്തൻ രാജാവിൻ്റെ പ്രതിമ അറ്റകുറ്റ പണിയ്ക്ക് ശേഷം വീണ്ടും സ്ഥാപിക്കുന്നു
ശബരിമല മണ്ഡലകാലം ഇന്ന് മുതൽ ആരംഭിക്കുമ്പോൾ അയ്യപ്പ ഭക്തൻമാർക്കുള്ള മാലകളും മറ്റ് പൂജാ സാധനങ്ങളും പൂജാ സ്റ്റോഴ്സുകളിൽ ഒരുക്കിയപ്പോൾ തൃശൂർ സ്വരാജറൗണ്ടിൽ നിന്നൊരു ദൃശ്യം
ഫിലാറ്റെലിക് ക്ലബിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തൃശൂർ ശ്രീശങ്കര ഹാളിൽ സംഘടിപ്പിച്ച സ്റ്റാപ്,നാണയം,പുരാവസ്തു ,കറൻസി പ്രദർശനത്തിൽ വർഷങ്ങൾ പഴക്കമുള്ള വാളുകളുമായി തിരുനൽവേലി സ്വദേശി മേർവിൻ
കൊല്ലത്ത് നടന്ന ശിശുദിന റാലിയിൽ പങ്കെടുത്ത കുട്ടികൾ
ശിശുദിന റാലിക്ക് കൊണ്ടുവന്ന കുതിരയുടെ അഭ്യാസപ്രകടനം. ചിന്നക്കട ക്രേവൻ സ്കൂളിന് സമീപത്ത് നിന്നുള്ള കാഴ്ച
കൊല്ലത്ത് നടന്ന ശിശുദിന റാലിയിൽ നിന്നും
കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിക്ക് മുന്നോടിയായി നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടനിൽ താഴത്തങ്ങാടിയാറ്റിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
ശിശുദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷികാരായ വിദ്യാർത്ഥികൾക്കായി എറണാകുളം ഫൈൻ ആർട് ഹാളിൽ നടത്തിയ ശിശുദിനാഘോഷത്തിൽ പാട്ടിനൊപ്പം നൃത്തം വച്ച് സന്തോഷം പങ്കുവയ്ക്കുന്ന കുട്ടികൾ
തൃശൂർ ശക്തൻ നഗറിൽ ഒരു മരത്തിന് മുകളിൽ കൂട് കൂട്ടിയ നീർകാക്കകളുടെ കാഷ്ഠം പതിച്ച് നശിച്ച പരസ്യ ബോർഡ് നഗരിത്തിലെ വിവിധ സ്ഥലങ്ങൾ നീർകാക്കകളുടെ കാഷ്ഠം പതിച്ച് ദുർഗന്ധവമിക്കുന്ന നിലയിലാണ്
ശിശുദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ നിന്ന്
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പട്ടിപ്പറമ്പ് എം.ആർ. എൻ.എം സ്കൂളിൽ വോട്ട് ചെയ്യാൻ മാഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ക്യൂനിൽക്കുന്നവർ
ചേലക്കര തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചേലക്കോട് എ.എസ്.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വയോധികനെ വാഹനത്തിലേയ്ക്ക് എത്തിയ്ക്കുന്നു
വോട്ട് ചെയ്യാനെത്തിയ അമ്മക്കൊപ്പം അക്ഷമരായി ഒക്കത്ത് ഇരിക്കുന്ന കുട്ടികൾ പഴയന്നൂർ ജി.എൽ.പി സ്കൂൾ,ചേലക്കോട് എ.എസ്.എൽ.പി സ്കൂൾഎന്നീ വിടങ്ങളിൽ നിന്ന്
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചിറങ്ങോണം ബാലവാടിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം 84 വയസുള്ള തൻ്റെ അഛമ്മ മാധവിയുടെ കൈ പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങുന്ന ജന്മന ഇടുതു കൈ നഷ്ടപ്പെട്ട വിഷ്ണു
ദാഇങ്ങനെ ചിരിക്കണം... ശിശുദിനത്തിൽ തൃശൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന വടക്കാഞ്ചേരി കരുമത്ര മങ്കര അംഗനവാടിലെ കുട്ടികൾക്ക് പുതുതായി വാങ്ങിയ വസ്ത്രങ്ങൾ അണിയിച്ച് തയ്യാറെടുപ്പിക്കുന്ന വർക്കർ സുഹറ.
  TRENDING THIS WEEK
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന 'മഴയേ' ദ്വിദിന ചിത്രകലാ ക്യാമ്പിന് മുന്നോടിയായി കളക്ടറേറ്റ് പരിസരത്തെ സ്കൂളിന്റെ ചുവരിൽ കലാകാരന്മാർ ഒത്തുചേർന്ന് ഗ്രാഫിറ്റി ചിത്രം വരയ്ക്കുന്നു
കായൽ കൊഞ്ച്... കായലിൽ നിന്ന് വളയിട്ട് ലഭിച്ച വലിയ തരം കൊഞ്ച് വള്ളത്തിൽ കരക്കെത്തിച്ചപ്പോൾ തരാം തിരിക്കുന്ന തൊഴിലാളി. തിരുമലയിൽ നിന്നുള്ള കാഴ്ച.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതി പാലത്തിന് സമീപത്തെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നു.
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com