ഓണക്കുലകൾ തയ്യാർ...ഓണനാളുകളിലെ വിഭവങ്ങൾക്കായുള്ള കായ കുലകൾ വിൽപ്പനയ്ക്ക് എത്തി തുടങ്ങിയപ്പോൾ . തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നുമുള്ള ചിത്രം
വെട്ടമില്ലാതെ...തൃശൂർ ജില്ലാ ആശുപത്രിയിൽ അരമണിക്കൂറോളം കറണ്ട് പോയതിനെ തുടർന്ന് ഇരുട്ടിലായ അത്യാഹിത വിഭാഗത്തിൽ മൊബൈൽ വെളിച്ചത്തിൽ ഇരിക്കുന്ന ഗർഭിണിയായ യുവതി. ജനറേറ്റർ ഓൺ ആവത്തതാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്.
ഓണാഘോഷം കളറാക്കാൻ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ റെഡി മെയ്ഡ് പ്ലാസ്റ്റിക് പൂക്കളങ്ങൾ കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പൂക്കളങ്ങൾ വിൽപ്പനയ്ക്ക് വന്നിരിക്കുന്നത് 100 മുതൽ 300 രൂപ വരെയാണ് ഇവയുടെ വില
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച്
തൃശൂർ സാഹിത്യ അക്കാഡമി വൈലോപ്പിള്ളിഹാളിൽ സംഘടിപ്പിച്ച ഓണം പുസ്തകോത്സവത്തിൽ നിന്ന്
തൃശൂർ സാഹിത്യ അക്കാഡമി അങ്കണത്തിൽ വിരിഞ്ഞ് നിൽക്കുന്ന മുക്കുറ്റി പൂവ്
തൃശൂർ ഗുരുവായൂർ കേച്ചേരിയിൽ തകർന്ന റോഡിലെ പൊടി മൂലം മൂക്ക് പൊത്തി സ്കൂട്ടർ ഓടിക്കുന്നയാൾ
ഓണ വിപണി ലക്ഷ്യമിട്ട് ഗുരുവായൂർ ചുണ്ടലിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് എത്തിയ ചെങ്ങാലികോടൻ നേന്ത്രകുലകൾ
സീതാറാം മിൽദേശം പുലിക്കളി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.രാജൻ പുലിമുഖത്തിന് നിറം കൊടുക്കുന്നു മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
തൃശൂർ പൂത്തോൾ റോഡ് തകർന്ന് മെറ്റലുകൾ പുറത്ത് കണ്ടപ്പോൾ
തൃശൂർ പൂത്തോൾ റോഡ് തകർന്ന് വെള്ളം കെട്ടിയ നിലയിൽ
വടുക്കര ഗുരുവിജയം എ.എൽ.പി സ്കൂളിൽ ഹരിതം കാർഷിക സ്മൃതിയുടെ ആഭിമുഖ്യത്തിൽ വിളയിച്ച ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കുന്ന വിദ്യാർത്ഥികൾ
ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയ ഇന്നലെ വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചപ്പോൾ
മക്കളെ ബസ് പോയോ...തൃശൂർ ടൗൺഹാളിന് സമീപത്തുള്ള ബസ്റ്റോപ്പിൽ ഇരിക്കുന്ന സ്കൂൾ കുട്ടികളെ നോക്കി നിൽക്കുന്ന തെരുവ് നായ. സ്കൂൾ വിടുന്ന സമയങ്ങളിലും ബസ്റ്റോപ്പിൽ തെരുവുനായകളും , കാളകളും വന്ന് കിടക്കാറുണ്ട് എന്നാണ് സമീപത്തുള്ള കടക്കാർ പറയുന്നത്.
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം.
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പുസ്തക ചങ്ങാത്ത പരിപാടി തൃശൂർ വിവേകോദയം സ്കൂളിൽ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
മഴയിൽ കുടചൂടി പോകുന്ന നാടോടി സ്ത്രീ
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിലെ സംസ്ഥാന മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com