തൃശൂർ കോർപറേഷൻ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പ്രഥമ കൗൺസിലിൽ കൗൺസിലർമാരായവർ കോർപറേഷനിൽ ഒത്തുകൂടയപ്പോൾ കൗൺസിലറായിരുന്ന മന്ത്രി ആർ. ബിന്ദു,മേയർ എം.എ കെ വർഗീസ് , പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തുടങ്ങിയവർ സമീപം
കേരളകൗമുദിയും കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച്കൊടുക്കുന്ന ഡോ. കെ.എസ് ജോത്സന
കേരളകൗമുദിയും കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ വച്ച് കേരളകൗമുദിയുടെ ഉപഹാരം ക്ഷേത്രം പ്രസിഡൻ്റ് വി.യു ഉണ്ണികൃഷ്ണന് നൽക്കുന്ന കേരള കൗമുദി തൃശൂർ യൂണിറ്റ് മാനേജർ സി.വി മിത്രൻ അസിസ്റ്റൻ്റ് സർക്കുലേഷൻ മാനേജർ എം.എസ് രാധാകൃഷ്ണൻ , ഡോ. കെ.എസ് ജോത്സന, ജയലക്ഷ്മി സദാനന്ദൻ , മനോജ് ശാന്തി തുങ്ങിയവർ സമീപം
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട് സ്റ്റേഡിയത്തിൽ നടത്തിയകായികോത്സവത്തിൽ അണ്ടർ 14 വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ ആലപ്പുഴ ബി.ആർ.സി യിലെ കാഴ്ച പരിമിതിയുള്ള മിസ്രിയ ഷെഫീക്കിനെ (നടുവിൽ ) ഗൈഡ് റണ്ണറായി കൈപിടിച്ച് ട്രാക്കിൽ കൂടി ഒടിപ്പിക്കുന്ന നവമി വിനോദും കൂടെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകൻ ലെതിൻ ജിത്തും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഊരക്കാത്തമ്മ തിരുവടി ക്ഷേത്രത്തിൽ ഒരുക്കിയ കുലവാഴ വിതാനം
സ്വരസ്വതികടാക്ഷം... നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ പങ്കുന്നം വൃന്ദപുരിയിലെ ഒരു വീട്ടിൽ പുസ്തകങ്ങളോടൊപ്പം തൻ്റെ വയലിൻ പൂജയ്ക്ക് വക്കാനൊരുക്കുന്ന വിദ്യാർത്ഥിനി.
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട്സ് സ്റ്റേഡിയത്തിൽ നടത്തിയ കായികോത്സവത്തിൽ അണ്ടർ 14 വിഭാഗം ബോച്ചീ മത്സരത്തിൽ പങ്കെടുക്കുന്ന ചെങ്ങന്നൂർ ബി. ആർ.സി യിലെ മേഘ മനോജിനെ സമീപത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്ന 'അമ്മ രാജേശ്വരി. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ഇൻക്ലൂസിവ് വിഭാഗത്തിൽ ബോച്ചീ മത്സരം ആദ്യമായി ഇത്തവണ ഉൾപ്പെടുത്തിയിരിക്കുകയാണ്
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് തൃശൂർ എരിഞ്ഞേരി കാർത്ത്യായിനി ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്ന ദേവിക എ.നായർ
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് കോർപറേറ്റ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർധനരായ ഹൃദ്രോഗികൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സൗജന്യമായി നൽകുന്ന പേസ്മേക്കർ പദ്ധതിയുടെ ഉദ്ഘാനം നിർവഹിക്കാനെത്തിയ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ  ജോയ് ആലുക്കാസ് എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
ഗാന്ധിമാർഗം...സെപ്തംബർ പതിനേഴ് മുതൽ ഗാന്ധി ജയന്തി ദിനം വരെ സംഘടിപ്പിക്കുന്ന വരെസ്വച്ഛതാ ഹി സേവയുടെ ഭാഗമായുള്ള തൃശൂർ കോര്‍പറേഷന്റെ സംഘടിപ്പിച്ച ശുചിത്വ സന്ദേശ റാലിയുടെ മുൻനിരയിൽ അണിനിരന്ന രാഷ്ട്ര പിതാവ് മാഹാത്മ ഗാന്ധിയുടെ വേഷവിധാനത്തിൽ അണിനിരന്ന കുട്ടികൾ
മഴമാറിഅസഹ്യമായ ചൂട് കൂടിയസാഹചര്യത്തിൽ തൃശൂർ കോർപറേഷൻ പരിസരത്ത്കുടചൂടി ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പിങ്ക് പൊലിസുകാരികൾ
ഭയമില്ല ചിരി ...ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാ കബ് - ബുൾ ബുൾ ഉത്സവത്തിന്റെ ഭാഗമായി നടന്ന റോപ്പ് ക്ലൈമ്പിങ്ങിൽ പങ്കെടുക്കുന്ന കുട്ടി
ലയൺസ് ക്ലബ് തൃശൂർ സൗത്ത് ഹെൽത്ത് കെയർ സൊസൈറ്റി ഓഫ് ബസലിക്ക ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സൗഘടിപ്പിച്ച കേൾവി പരിശോധന ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർ
നമ്മുക്ക് തുടരണം ...തൃശൂർ റീജണൽ തീയേറ്ററിൽ സംഘടിപ്പിച്ച പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.എസ്.എം.എം അഖിലേന്ത്യ പ്രസിഡൻറ് കെ.രാധാകൃഷ്ണൻ എം.പിയും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദറും സ്നേഹ ചർച്ചകളിൽ ഏർപെട്ടപ്പോൾ .
തൃശൂർ പുത്തൂർ ഗവ.സ്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ യു.പി വിഭാഗം സംഘനൃത്തതിൽ പങ്കെടുക്കാൻ കാറിൽ ഒരുങ്ങി എത്തിയ മത്സരാർത്ഥികൾ
ഭാരതിയ ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ ദർശന കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ശക്തി ചിന്തൻ മദ്ധ്യമേഖല ക്യാമ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അന്യായമായ ടോൾ പിരിവിനെതിരെ പോരാടുന്ന അഡ്വ.ഷാജി കോടങ്കണ്ടത്തിനെ ആദരിച്ചപ്പോൾ
കോർപറേഷൻ്റെ പേട്ട കാശ് വർദ്ധനവിനെതിരെ അരിയങ്ങാടി, നായരങ്ങാടി എന്നിവടങ്ങളിലെ വ്യാപരികൾ പണിമുടക്കി തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
തിരുവനന്തപുരം തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുമായി മുഖാമുഖം പരിപാടിയ്‌ക്കെത്തിയ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ വിദ്യാർത്ഥികൾക്ക് നടുവിലൂടെ വേദിയിലേക്ക്. സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് സമീപം
കേരള ഡഫ് കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ആംഗ്യഭാഷാ വാരാചരണത്തിൻ്റെ ഭാഗമായി ലോക ബധിരദിനമായ ഇന്നലെ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടത്തിൻ്റേയും സാമൂഹ്യനീതി വകുപ്പിൻ്റേയും സഹകരണത്തോടെ സർക്കാർ ജീവനക്കാർക്ക് നൽകിയ ആംഗ്യഭാഷാ ക്ലാസിൽ നിന്നും
  TRENDING THIS WEEK
കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജന്മിത്വം അവസാനിച്ചതിന്റെ 55-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ സമീപം
പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമം അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ ദുർഗാഷ്ടമി നവരാത്രി ആഘോഷത്തോടനുമ്പന്ധിച്ച് പെരുവനം കുട്ടൻ മാരാർ സംഘത്തിന്റ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.
ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതിൽ പ്രതിക്ഷേധിച്ച് പാർട്ടി തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള,കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
തുറക്കൂല... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആചാര്യൻ നാവിൽ ആദ്യാക്ഷരം കുറിക്കാൻ മോതിരം നീട്ടുമ്പോൾ വായ മുറുക്കി അടച്ച് പിടിക്കുന്ന കുട്ടി
കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
ജലജേതാവ്... കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു (ഇടത് പച്ച ജഴ്സി).
കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ സഹകരണത്തോടെ വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളകൗമുദി രജതോത്സവം 'സൂര്യകിരണം പദ്ധതി'യുടെ ഉദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, കേരളകൗമുദി പരസ്യവിഭാഗം മാനേജർ അഖിൽ രാജ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കോട്ടയം സോളാർ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എ.ഇ. പ്രദീപ് പി.പ്രഭ, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹനൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com