TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ്.
നിരനിരയായ്....നഗരത്തിൽ നിന്ന് അകലെ മാറി നിരവധി സന്ദർശകരെത്തുന്ന എറണാകുളം ചാത്യാത്ത് റോഡിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് കായൽക്കാറ്റും സമീപത്തായി നിരന്ന് നിൽക്കുന്ന സ്വകാര്യ ഫ്ളാറ്റുകളുമാണ്, പണിപൂർത്തിയായ സ്വകാര്യ ഫ്ലാറ്റിന് മുന്നിൽ മറ്റൊരു നിർമ്മാണത്തിനായി മണ്ണെടുക്കുന്ന തൊഴിലാളി
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ സമീപം.
എറണാകുളം ജില്ലാ കോടതിയ്ക്ക് മധ്യേയുള്ള വഴിയിലെ സ്ളാബ് തകർന്ന നിലയിലായിട്ട് മാസങ്ങളായി, അധികൃതരാരും തന്നെ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടുമില്ല. സ്കൂട്ടർ യാത്രികർ, കാൽനടയാത്രിർ ഇവർക്കാർക്കേലും അപകടം പറ്റിയാലേ അധികൃതർ തിരിഞ്ഞു നോക്കു എന്നാണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ഭാഗ്യലക്ഷ്മി ആശമാർക്കൊപ്പം സെൽഫി എടുക്കുന്നു
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി. ഐ. ടി. യു ) നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തിയ ആശമാർ സമരം വീക്ഷിക്കാനെത്തിയ നെതർലൻഡ് സ്വദേശി അനെകുമായി സെൽഫിയെടുക്കുന്നു. ലോകത്ത് സ്ത്രീകൾക്ക് നേരെ അടിച്ചമർത്തലുകൾ കൂടുന്ന കാലത്ത് സ്ത്രീകൾ ഒറ്റക്കെട്ടായി ശാന്തമായി സമരം ചെയ്യുന്നത് കണ്ടത് അത്ഭുതപ്പെടുത്തിയെന്നും അനെക് പറഞ്ഞു.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ നിന്ന്