തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ പാലിയേറ്റീവ് ഗ്രൂപ്പ് കിരണത്തിൻ്റെ ആഭിമുഖ്യത്തിൽ കോളേജിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കലാ മത്സരത്തിൽ നിന്ന്
തൃശൂർ മൃഗശാലയുടെ മുൻവശത്തായി സ്ഥാപിച്ച വരയൻ പുലിയുടെ കട്ടൗട്ടിന് സമീപം സ്പ്രിംഗ്ളർ ഉപയോഗിച്ച് പുല്ല് തകിടി നന്നക്കുന്നു
കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സംസ്ഥാന സമ്മേളനം തൃശൂർ ചെമ്പുക്കാവ് എഴുത്തച്ഛൻ ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ തൻ്റെ വാച്ചിലെ സമയം നോക്കി പുറത്തേയ്ക്ക് ഇറങ്ങുന്നു
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിക്കുന്നു പ്രസിഡൻ്റ് പി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
തൃശൂർ സെൻ്റ്.തോമസ് കോളേജിൽ സംഘടിപ്പിച്ച ഇന്ത്യൻ നോളജ് സിസ്റ്റം സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹാളിന് മുകളിലുള്ള വിദ്യാത്ഥികളെ നോക്കി അഭിവാദ്യം ചെയ്യുന്നു
കോൺഗ്രസ്‌-മഹിളാ കോൺഗ്രസ് പ്രവർത്തകർ ആശ വർക്കർമാർ ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന എൻഎച്ച്എം മിഷൻ ഡയറക്ടറുടെ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്ന ഡി. സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് കോപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തുടങ്ങിയവർ (ഇടത്ത് ) ഇൻസെന്റീവ് കുടിശ്ശിക കേന്ദ്രസർക്കാർ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം (വലത്ത്)
കേന്ദ്രസർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാളെന്ന് ആരോപ്പിച്ച് സി പി എം സംഘടിപ്പിച്ച തൃശൂർ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പാർട്ടി കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജയെ വേദിയിലേക്ക് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ
കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആശാ വർക്കേഴ്സ് തൃശൂരിൽ സംഘടിപ്പിച്ച പിച്ച തെണ്ടൽ സമരം
അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ബോഡി ടീത്ത് അൻ്റ് വിംഗ് എന്ന ഈജിപ്ത് നാടകത്തിൽ നിന്ന്
ഇനി നാടക രാവുകളിൽ... സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് മന്ത്രി ആർ.ബിന്ദു ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു.
മിനിസ്റ്റർ സെൽഫി ...തൃശൂർ സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ് ഫോക്കിന് എത്തിയ മന്ത്രി കെ.രാജൻ അക്കാഡമി ഒരുക്കിയ സെല്ഫി പോയിന്റിൽ ഫോട്ടോ എടുക്കുന്നു.
വികസനത്തിൻ സൗഹൃദം...കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെത്തിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കുവച്ചപ്പോൾ. കേന്ദ്രമന്ത്രി ജയന്ത് ചൗധരി, മന്ത്രി പി. രാജീവ് എന്നിവർ സമീപം
പോയിവരു... ലോറിയിൽ കയറിയ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പന് സല്യൂട്ട് നൽകുന്ന കുങ്കിയാനകൾ.
മയക്കുവെടിയേറ്റ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനെ ഉണർത്താൻ ശ്രമിക്കുന്ന കുങ്കിയാനകൾ
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
പീച്ചി താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരൻ്റെ മൃതദേഹം കാണാൻ കാട്ടിലൂടെ വരുന്നവർ
ലൈഫ് തേടി... പീച്ചി താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരൻ്റെ മൃതദേഹം തേടി ഉൾകാട്ടിലേക്ക് പുറപ്പെടുന്ന സ്പീഡ് ബോട്ട്.
യതൊരു സുരക്ഷയും ഇല്ലാതെ പിഞ്ചു കുട്ടികളെ സ്കൂട്ടറിൻ്റെ പുറകിൽ ഇരുത്തി ഒരു യാത്ര തൃശൂർ ഒല്ലൂരിൽ നിന്നൊരു ദൃശ്യം
വേനൽ ചൂട് വകവക്കാതെ പരസ്യ ബോർഡ് വക്കുന്ന ഫ്രെയിം ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ
  TRENDING THIS WEEK
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ബോഡി ടീത്ത് അൻ്റ് വിംഗ് എന്ന ഈജിപ്ത് നാടകത്തിൽ നിന്ന്
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകയെ തടയുന്ന വനിതാ പൊലീസുകാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com